
മലയാള ഭാഷയിൽ പുറത്തിറങ്ങിയ വമ്പിച്ച വിജയങ്ങൾ നേടിയ ഒരുപാട് സിനിമകളിൽ അഭിനയിക്കുകയും പിന്നീട് സിനിമ അഭിനയ മേഖലയിൽ നിന്നും വിട്ടു നിൽക്കുകയും ചെയ്ത താരമാണ് ആതിര എന്ന രമ്യ. ഒരുകാലത്ത് മലയാളത്തിൽ തിളങ്ങി നിന്ന നടി ആയിരുന്നു താരം എന്ന് തീർത്തും പറയാം. അഭിനയിച്ച സിനിമകളിലെല്ലാം മികച്ച വേഷങ്ങൾ കൈകാര്യം ചെയ്യുകയും പ്രേക്ഷക ശ്രദ്ധയും പിന്തുണയും നേടുകയും ചെയ്തു.
മമ്മൂട്ടി നായകനായ ദാദാസാഹിബിൽ മമ്മൂട്ടിയുടെ നായികയായി അഭിനയിച്ച ആതിര എന്ന താരത്തെ അത്ര പെട്ടെന്നൊന്നും മലയാളികൾക്ക് മറക്കാൻ കഴിയില്ല. പ്രേക്ഷകർക്ക് പ്രിയങ്കരമാക്കുന്നു രൂപത്തിലാണ് ഓരോ കഥാപാത്രങ്ങളും സാരം കൈകാര്യം ചെയ്തത് എന്ന് തന്നെയാണ് ഒരുപാട് കാലത്തിനു ശേഷവും താരത്തെ പ്രേക്ഷകർ മറക്കാതിരിക്കുന്നതിന് പിന്നിലെ പ്രധാന കാരണം.
മമ്മൂട്ടി നായകനായ ദാദാസാഹിബ് എന്ന ചിത്രത്തിനു അതീവ ശ്രദ്ധ ലഭിച്ച അഞ്ചോളം കഥാപാത്രങ്ങൾ താരം പ്രേക്ഷകർക്കു മുമ്പിൽ പ്രകടിപ്പിച്ചു. കരിമാടിക്കുട്ടന്‍, ഭര്‍ത്താവുദ്യോഗം, അണുകുടുംബം, കാക്കി നക്ഷത്രം, എന്നീ സിനിമകളിലെ കഥാപാത്രങ്ങളും ദാദാസാഹിബ് എന്ന സിനിമയിലെ കഥാപാത്രത്തെ പോലെ തന്നെ പ്രേക്ഷകരുടെ മനസ്സിൽ ഇന്നും നിലനിൽക്കുന്നവയാണ്.

എന്നാൽ ഇപ്പോൾ താരം എവിടെയാണ് എന്നതാണ് ആരാധകർക്കിടയിൽ തരംഗമാകുന്ന പുതിയ വാർത്ത. കോട്ടയം ഭാഗങ്ങളിൽ ഒരുപാട് കേളികേട്ട ഒരു കേറ്ററിംഗ് സർവീസ് നടത്തുന്ന ഭാര്യയെയും ഭർത്താവിനെയും ആണ് ഇതിനോട് ചേർത്തു പറയേണ്ടത്. കോട്ടയം ഭാഗങ്ങളിൽ ഗായത്രി കേറ്ററിംഗ് സർവീസ് പരിചയമില്ലാത്തവർ വളരെ കുറവായിരിക്കും. വിഷ്ണു നമ്പൂതിരിയും ഭാര്യ രമ്യയും കൂടെയാണ് ഗായത്രി കേറ്ററിംഗ് സർവീസ് നടത്തുന്നത്.

ഈ രമ്യയാണ് മലയാളത്തിൽ ഒരുപാട് കഥാപാത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച ആതിര. വർഷങ്ങളോളം ഉള്ള സേവന പാരമ്പര്യം ഉള്ള ഗായത്രി കേറ്ററിംഗ് സർവീസിന് നെടുംതൂൺ ആണ് ഇപ്പോൾ താരം. പാർസൽ സംവിധാനവും വീടുകളിൽ എത്തിച്ചു കൊടുക്കുന്ന ഹോം ഡെലിവറി സംവിധാനവും എല്ലാം ഉള്ള വലിയ ഒരു പാചകലോകം.

കോട്ടയം സ്വദേശിയായ വിഷ്ണുനമ്പൂതിരി ഒരു പാചക വിദഗ്ധൻ ആയിരുന്നു. 2004 ൽ വിവാഹം കഴിഞ്ഞ് സമയം മുതൽ മൂന്ന് വർഷത്തിനുള്ളിൽ ഭാര്യ രമ്യയും വിഷ്ണു നമ്പൂതിരിയുടെ കൂടെ കൂടി. വിവാഹം കഴിഞ്ഞ സമയത്ത് രമ്യയ്ക്ക് ചായയും നൂഡിൽസും ഉണ്ടാക്കാൻ മാത്രമായിരുന്നു അറിഞ്ഞിരുന്നത് എങ്കിലും ഇപ്പോൾ ഗായത്രി സർവീസിന്റെ കരുത്തുറ്റ നേതാവ് ആണ് താരം. പാചകത്തിന് എല്ലാ മേഖലയിലും ഇപ്പോൾ രമ്യ ഭർത്താവിന്റെ കൂടെയുണ്ട്.

സാധനങ്ങൾ വാങ്ങുന്നത് മുതൽ ഇല വെട്ടി സദ്യ വിളമ്പി പാത്രങ്ങളിലാക്കി വീടുകളിൽ എത്തിക്കുന്നത് വരെയും വേണ്ടിവന്നാൽ ഡ്രൈവിംഗ് സീറ്റിലും ഇന്ന് രമ്യ ഉണ്ട്. ഭക്ഷണം വീടുകളിലെത്തിച്ച് നമ്മുടെ വീട്ടിലെത്തുമ്പോഴേക്കും നമുക്ക് പ്രതികരണം അറിയാം എന്നും ഇന്ന് നല്ല ഭക്ഷണം നല്‍കിയാലേ നാളെ നമുക്ക് വിളി വരൂ എന്നുമാണ് രമ്യയുടെ വാക്കുകൾ.


Leave a Reply