ഇതിലും മികച്ച ദിവാലി ഫോട്ടോഷൂട്ട് കണ്ടിട്ടുണ്ടോ? സോഷ്യൽ മീഡിയയിൽ തരംഗമായി അഹാനയുടെ ഫോട്ടോഷൂട്ട്…..👌🔥

നിലവിൽ മലയാള സിനിമയിലെ മുൻനിര നടിമാരിലൊരാളാണ് അഹാന കൃഷ്ണകുമാർ. തന്റെ സൗന്ദര്യം കൊണ്ടും അഭിനയമികവു കൊണ്ട് ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ ചെയ്ത് പ്രേക്ഷകരെ പൂർണമായി തൃപ്തിപ്പെടുത്താനും താരത്തിന് കഴിഞ്ഞു. നടിയെന്ന നിലയിൽ മോഡൽ എന്ന നിലയിലും താരം കഴിവ് തെളിയിച്ചിട്ടുണ്ട്.

പല പ്രാവശ്യം പല വിവാദങ്ങളിൽ അകപ്പെട്ട താരമാണ് അഹാന കൃഷ്ണ. രാഷ്ട്രീയ നിലപാടിന്റെ പേരിൽ താരം പലപ്രാവശ്യം സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറിയിട്ടുണ്ട്. അച്ഛൻ കൃഷ്ണകുമാറിന്റെ രാഷ്ട്രീയ നിലപാടാണ് കൂടുതൽ വിവാദങ്ങൾ ഉണ്ടാകാൻ ഉള്ള കാരണം. സിനിമാ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. സഹോദരിമാരും സിനിമയിൽ സജീവമാണ്.

സോഷ്യൽ മീഡിയയിൽ സജീവമായ താരം ഏറ്റവും കൂടുതൽ ആരാധകർ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്ന മലയാള നടിമാരിൽ ഒരാളാണ്. ഇൻസ്റ്റാഗ്രാമിൽ മാത്രം 24 ലക്ഷം ആരാധകരാണ് താരത്തെ ഫോളോ ചെയ്യുന്നത്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും മറ്റും സോഷ്യൽ മീഡിയയിൽ പെട്ടെന്നുതന്നെ വൈറൽ ആവുകയും ചെയ്യുന്നുണ്ട്.

ഇപ്പോൾ താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച് ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയിട്ടുള്ളത്. കഴിഞ്ഞ ദിവാലി ദിവസത്തിൽ ഒരുപാട് സെലിബ്രിറ്റികൾ സോഷ്യൽ മീഡിയയിൽ ഫോട്ടോ പങ്കുവെച്ചിരുന്നു. അഹാന കൃഷ്ണയും തന്റെ ദിവാലി ഫോട്ടോഷൂട്ട് സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും ചെയ്തു. മഞ്ഞ സാരിയിൽ അതീവ സുന്ദരിയായി പ്രത്യക്ഷപ്പെട്ട താരത്തിന്റെ സുന്ദര ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നു. സരിൻ രാംദാസ് എന്ന പ്രശസ്ത ഫോട്ടോഗ്രാഫർ ആണ് താരത്തിന്റെ സുന്ദര ഫോട്ടോകൾ ക്യാമറയിൽ പകർത്തിയിരിക്കുന്നത്.

2014 ൽ രാജീവ് രവി സംവിധാനം ചെയ്ത ഞാൻ സ്റ്റീവ് ലോപ്പസ് എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം വെള്ളിത്തിരയിൽ ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. പിന്നീട് 2017 ൽ നിവിൻ പോളി നായകനായ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന സിനിമയിലും മികച്ച വേഷം താരം കൈകാര്യം ചെയ്തു. താരം പ്രേക്ഷകർക്കിടയിൽ കൂടുതലും അറിയപ്പെടാൻ തുടങ്ങിയത് 2019 ൽ പുറത്തിറങ്ങിയ ടോവിനോ നായകനായ ലുക്ക എന്ന സിനിമയിലൂടെയാണ്.

ഒരുപാട് മ്യൂസിക് വീഡിയോകളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഏറ്റവും അവസാനമായി കുറച്ചു ദിവസങ്ങൾക്കു മുമ്പ് യൂട്യൂബിൽ റിലീസ് ചെയ്ത തോന്നൽ എന്ന ഗാനമാണ് താരം അഭിനയിച്ചത്. സ്കൂളിൽ പഠിക്കുന്ന സമയത്ത് തന്നെ ഫഹദ് ഫാസിൽ നായകനായ അന്നയും റസൂലും എന്ന സിനിമയിൽ അഭിനയിക്കാൻ ക്ഷണം ക്ഷണം വന്നിരുന്നു. പക്ഷേ അത് മറ്റു ചില കാരണങ്ങളാൽ ഒഴിവാക്കേണ്ടിവന്നു. ഇപ്പോൾ താരം മോഡൽ രംഗത്തും സജീവമായി നിലകൊള്ളുന്നു.

Ahaana
Ahaana
Ahaana
Ahaana

Be the first to comment

Leave a Reply

Your email address will not be published.


*