എന്റെ വെറൈറ്റി ചിരി എങ്ങനെയുണ്ട്? കൊള്ളാമോ?സാരിയിൽ കിടിലൻ ഫോട്ടോകൾ പങ്കുവെച്ച് രചന നാരായണൻകുട്ടി….

നടി, നർത്തകി, ടെലിവിഷൻ അവതാരക എന്നിങ്ങനെ പല മേഖലകളിൽ കഴിവ് തെളിയിച്ച താരമാണ് രചന നാരായണൻകുട്ടി. മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ കഴിവ് തെളിയിച്ച താരം മലയാളികളുടെ ഇഷ്ടതാരമാണ്. അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ ചെയ്ത് പ്രേക്ഷകരെ പൂർണമായി തൃപ്തിപ്പെടുത്താനും താരത്തിന് സാധിച്ചിട്ടുണ്ട്.

രണ്ടായിരത്തി ഒന്നിൽ ആണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. താരം ആദ്യമായി മിനിസ്ക്രീനിൽ പ്രത്യക്ഷപ്പെടുന്നത് 2011ലാണ്. താരം ഒരു വിവാഹമോചിത കൂടിയാണ്. കല്യാണം കഴിച്ച് കേവലം 19 ദിവസത്തിനുള്ളിൽ വിവാഹമോചനം നേടേണ്ട അവസ്ഥയായിരുന്നു തരത്തിന്. സിനിമയിലും മിനിസ്ക്രീനിലും മിന്നും താരമായി രചന ഇപ്പോഴും നിലകൊള്ളുന്നു.

സോഷ്യൽമീഡിയയിലും രചന നാരായണൻകുട്ടി സജീവ സാന്നിധ്യമാണ്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ താരം പങ്കെടുത്തിട്ടുണ്ട്. ഇൻസ്റ്റാഗ്രാമിൽ മാത്രം മൂന്നു ലക്ഷത്തിന് മുകളിൽ ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ താരം പങ്കെടുക്കുന്ന ഫോട്ടോകളും വീഡിയോകളും മറ്റും പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായി പ്രചരിക്കുന്നുണ്ട്. ഏത് വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും സുന്ദരിയായാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്.

ഇപ്പോൾ താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഫോട്ടോകളാണ് വീണ്ടും വൈറൽ ആയിട്ടുള്ളത്. കൂടുതൽ ചിരികൾ കാണാൻ വേണ്ടി വലത്തോട്ട് സ്വൈപ്പ് ചെയ്യുക എന്ന ക്യാപ്ഷൻ നൽകിയാണ് ചിരിക്കുന്ന ഒരുപാട് ഫോട്ടോകൾ താരം ആരാധകർക്ക് വേണ്ടി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. താരത്തിന്റെ ക്യൂട്ട് സ്മൈൽ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നു. 3ലീഫ് ഫോട്ടോഗ്രാഫി ആണ് താരത്തിന്റെ സുന്ദര ഫോട്ടോകൾ ക്യാമറയിൽ പകർത്തി എടുത്തത്.

രണ്ടായിരത്തി ഒന്നിൽ പുറത്തിറങ്ങിയ തീർത്ഥാടനം എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. 2013 ൽ ജയറാം നായകനായി പുറത്തിറങ്ങിയ ലക്കിസ്റ്റാർ എന്ന സിനിമയിൽ ജാനകി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് താരം ആദ്യമായി പ്രധാന വേഷത്തിൽ പ്രത്യക്ഷപ്പെട്ടു. ഡബിൾ ബാരൽ, ലൈഫ് ഓഫ് ജോസൂട്ടി, പുതിയ നിയമം തുടങ്ങിയവ താരം അഭിനയിച്ച പ്രധാനപ്പെട്ട സിനിമകളാണ്.

ഒരുപാട് ഷോർട്ട് ഫിലിമുകളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഡബ്ബിങ് ആർട്ടിസ്റ്റ് എന്ന നിലയിലും താരം കഴിവ് തെളിയിച്ചിട്ടുണ്ട്. മഴവിൽ മനോരമ സംപ്രേഷണം ചെയ്യുന്ന സൂപ്പർഹിറ്റ് കോമഡി സീരിയൽ ആയ മറിമായത്തിലൂടെയാണ് താരം മലയാളി വീട്ടമ്മമാരുടെ ഇഷ്ടതാരമായി മാറിയത്. ഒരുപാട് റിയാലിറ്റി ഷോകളിൽ അവതാരകയായും വിധികർത്താവായും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

Rachana
Rachana
Rachana
Rachana

Be the first to comment

Leave a Reply

Your email address will not be published.


*