മതം അന്ധവിശ്വാസം ആണെന്ന് പറയുന്നവരുടെ തന്തയ്ക്ക് വിളിക്കാം, പെണ്ണാണെങ്കിൽ അഭിസാരികയായി മുദ്രകുത്താം – ജസ്ലയുടെ കുറിപ്പ് വൈറലാവുന്നു…

തന്റെ നിലപാടുകൾ കൊണ്ടും അഭിപ്രായങ്ങൾ കൊണ്ട് സോഷ്യൽ മീഡിയയിൽ എന്നും നിറഞ്ഞു നിൽക്കുന്ന താരമാണ് ജസ്റ്റ് മാടശ്ശേരി. സോഷ്യൽ മീഡിയയിൽ ഉപയോക്താക്കൾക്ക് ജസ്ല മാടശേരി എന്ന പേര് അറിയാതിരിക്കില്ല. അത്രത്തോളം സജീവമാണ് താരം. താരം തന്റെ അഭിപ്രായങ്ങൾ തുറന്നു പറഞ്ഞതിലൂടെ പ്രശസ്ഥയായി.

ഫെമിനിസ്റ്റ്, atheist ചിന്താഗതിക്കാരിയായ ജസ്ല മാടശ്ശേരി എവിടെയും തന്റെ അഭിപ്രായങ്ങൾ തുറന്നു പറയാറുണ്ട്. അതുകൊണ്ടുതന്നെ താരത്തിന് ആരാധകർ ഉള്ളത് പോലെ തന്നെ വിമര്ശകരും ഉണ്ടാകുന്നത്. സമൂഹ മാധ്യമങ്ങളിൽ ഏറെ ഫോളോവേഴ്സും താരത്തിനുണ്ട്.ഉള്ള താരങ്ങളിലൊരാളാണ് ജസ്ല മാടശ്ശേരി. നിരവധി ആളുകളാണ് താരത്തെ സമൂഹമാധ്യമങ്ങളിൽ ഫോളോ ചെയ്യുന്നത്.

പലപ്പോഴും സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ വിഷയങ്ങളിലെല്ലാം തന്നെ താരം അഭിപ്രായം പറയാറുണ്ട്. ഇതെല്ലാം തന്നെ വലിയ രീതിയിൽ വിവാദമായി മാറാറുണ്ട്. അതുകൊണ്ട് എല്ലാവർക്കിടയിലും താരത്തിന്റെ പേര് സുപരിചിതമാണ്. ഇപ്പോൾ താരം പങ്കുവെച്ച ഏറ്റവും പുതിയ പോസ്റ്റ് ആണ് ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്.

വെറും ഒരു എഴുത്തായി ഇതിനെ തള്ളി കളയാൻ കഴിഞ്ഞില്ല. ഉള്ളിൽ കത്തിയെരിയുന്ന കനലിന്റെ ചെറിയ ചൂട് മാത്രമാണിത്. ഒരു വനിതാ ഡോക്ടറെ ഉസ്താദ് കബളിപ്പിച്ച വാർത്ത കോഴിക്കോട് നിന്നും പുറത്തു വന്നതിന് ശേഷമാണ് താരം കുറിപ്പ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. മതം തലയിൽ കേറിയവരെ ഒന്നിച്ചു അധിക്ഷേപിച്ചിരിക്കുകയാണ് താരം.

ഐശ്വര്യം ലഭിക്കുവാൻ വേണ്ടി മന്ത്രവാദം ചെയ്യുവാൻ ഇയാൾ വനിതാ ഡോക്ടറുടെ 45 പവൻ തട്ടിയെടുത്തതു എന്നാണ് പരാതിയിൽ പറയുന്നത്. പറ്റിക്കപ്പെട്ടിരിക്കുന്നത് ഒരു ഡോക്ടർ ആണെന്നതും കേസിന്റെ ചൂട് വർദ്ധിപ്പിക്കുന്നുണ്ട്. ഈ സംഭവത്തിലാണ് ജസ്‌ല ഇപ്പോൾ പ്രതികരണവുമായി എത്തിയിരിക്കുന്നത്.

താരത്തിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണ രൂപം : “വരൂ, നമുക്ക് മതങ്ങൾ അന്ധവിശ്വാസമാണെന്ന് പറയുന്നവരുടെ അപ്പന് വിളിക്കാം. അവനെ തെറി പറയാം. പെണ്ണാണെങ്കിൽ അഭിസാരിക ആയി മുദ്ര കുത്താം. അവരുടെ വാഹനങ്ങൾ ഇടിച്ചു ഇടാം. മതം വിമർശനം നടത്തിയതിന് അവരുടെ ജോലി വരെ കളയാം. കാണിക്കാം നമ്മുടെ പവർ, അവർക്ക് മേലെ അല്ലാതെ മതത്തിനുള്ളിൽ നടക്കുന്ന ഇതുപോലെയുള്ള കാര്യങ്ങൾ ഒന്നും വിമർശിക്കരുത്. നമ്മുടെ മതം നമ്മുടെ വരുമാനം ആണ്.

NB: സ്വർണ്ണം പോയെങ്കിൽ നന്നായി പോയി. വിശ്വാസം തലയ്ക്കു പിടിക്കാൻ പാടില്ല. മദ്യം വിഷമാണ് എന്ന് നൂറാവർത്തി പറയുന്നതിന്, മതവിശ്വാസികൾ വിശ്വാസികൾ അല്ലാത്തവരെ കൊല്ലാൻ നടക്കുകയല്ലേ! മതം തന്നെ ജീവിക്കുന്ന ഈ നാട്ടിൽ ഇതും ഇതിനപ്പുറവും നടക്കും. വിദ്യാഭ്യാസം ഉണ്ട്, കഷ്ടപ്പെട്ട് പഠിച്ച് ഡോക്ടർ ആയി എന്ന് കൊണ്ടൊന്നും ഒരു കാര്യവുമില്ല. മതം പേറുന്നവരുടെ തലച്ചോർ എല്ലാം ഏകദേശം ഒരുപോലെയാണ്” – ഇതായിരുന്നു താരം നടത്തിയ പ്രതികരണം.

Be the first to comment

Leave a Reply

Your email address will not be published.


*