
ഇന്ത്യയിലൊട്ടാകെ തരംഗം സൃഷ്ടിച്ച സിനിമയാണ് ജയ് ഭീം. പ്രശസ്ത തമിഴ് നടൻ സൂര്യ നായകനായി പുറത്തിറങ്ങിയ സിനിമയിൽ മലയാളികളായ ലിജോമോൾ ജോസ്, മണികണ്ഠനും ആണ് പ്രധാനവേഷങ്ങൾ അവതരിപ്പിച്ചത്. ഇന്ത്യയിൽ എന്നല്ല ലോകത്തിൽ തന്നെ ഈ സിനിമ ശ്രദ്ധപിടിച്ചുപറ്റിയിരിക്കുകയാണ്. അടുത്ത വർഷത്തെ ഓസ്കർ നോമിനേഷനിൽ ഈ സിനിമ വരുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
യഥാർഥ സംഭവത്തെ ആസ്പദമാക്കിയാണ് സിനിമ പുറത്തുവന്നിട്ടുള്ളത്. താഴ്ന്ന ജാതിയിൽ പെട്ട ആൾക്കാർ അനുഭവിക്കുന്ന പീ ഡനങ്ങളും, പോലീസുകാരുടെ ആക്രമണങ്ങളും, താഴ്ന്ന വിഭാഗത്തിൽപ്പെട്ട ജനങ്ങൾക്ക് വേണ്ടി ചന്ദ്രു എന്ന വാക്കിൽ നടത്തുന്ന നിയമ പോരാട്ടം ആണ് സിനിമയുടെ കാതൽ. ചന്ദ്രു എന്ന യഥാർത്ഥ വക്കീലിന്റെ കഥാപാത്രം വെള്ളിത്തിരയിൽ അവതരിപ്പിച്ചത് സൂര്യ ആയിരുന്നു.
ഇരുള ഗോത്രത്തിൽപ്പെട്ട സെങ്കിനി എന്ന സ്ത്രീ നടത്തുന്ന പോരാട്ടവും, ആ പോരാട്ടം നിയമ വഴിയിലൂടെ വിജയം നേടാൻ വേണ്ടി വക്കീൽ ചന്ദ്ര നടത്തുന്ന പോരാട്ടവും കൂടിയാണ് സിനിമ. ഈ സിനിമയിൽ സെങ്കിനി എന്ന കഥാപാത്രത്തെ വളരെ മികച്ചരീതിയിൽ വെള്ളിത്തിരയിൽ അവതരിപ്പിച്ച താരമാണ് ലിജോമോൾ ജോസ്. മലയാളികളുടെ പ്രിയങ്കരിയാണ് താരം.

ഫഹദ് ഫാസിൽ നായകനായി പുറത്തിറങ്ങിയ മഹേഷിന്റെ പ്രതികാരം എന്ന സിനിമയിലൂടെ വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ട താരം പിന്നീട് കട്ടപ്പനയിലെ ഹൃതിക് റോഷൻ, സ്ട്രീറ്റ് ലൈറ്റ് തുടങ്ങിയ സിനിമകളിൽ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്തു. എന്നാൽ താരം ജയ് ഭീമിൽ കാഴ്ചവച്ചത് ഏവരെയും ഞെട്ടിക്കുന്ന പ്രകടനം ആയിരുന്നു.

മേക്കോവർ കൊണ്ടും അഭിനയ മികവുകൊണ്ടും താരം ആരാധകരെ ഞെട്ടിച്ചു. കഥാപാത്രത്തിന്റെ പൂർണതയ്ക്ക് വേണ്ടി താരം ഒരുപാട് ഡെഡിക്കേഷൻ ചെയ്തിട്ടുണ്ട് എന്നാണ് ഈ അടുത്ത് ഒരു അഭിമുഖത്തിൽ മനസ്സിലാക്കാൻ കഴിഞ്ഞത്. താര അഭിമുഖത്തിൽ പറഞ്ഞ കാര്യമാണ് ഏവരെയും അത്ഭുതപ്പെടുത്തിയത്. ഒരു നടിക്ക് എത്രയൊക്കെ ഡെഡിക്കേഷൻ ഉണ്ടാകുമോ എന്നാണ് ആരാധകർ ചോദിക്കുന്നത്.

ആദ്യം തമിഴ് പഠിക്കാൻ വേണ്ടി അവരിലൊരാളായി അവരുടെ വീടുകളിലേക്ക് ചെന്ന് താമസിക്കുകയും, അവരുമായി ഇടപഴകുകയും, അവർ ചെയ്യുന്ന ജോലികൾ ചെയ്യുകയും അങ്ങനെ അവരിൽ ഒരാളായി മാറി കഥാപാത്രത്തിനെ ഉൾക്കൊള്ളുക യായിരുന്നു എന്ന് താരം പറയുന്നുണ്ട്. അവരുടെ വീട്ടിലെ സ്ത്രീകൾ എങ്ങനെയാണ് ജീവിക്കുന്നത് എന്ന് ഒക്കെ പഠിച്ചു. സിനിമയിലെ കഥാപാത്രം ആവശ്യപ്പെടുന്നതുപോലെ പാമ്പ് ചികിത്സയും പഠിച്ചു. എന്ന് താരം അഭിമുഖത്തിൽ പറയുന്നുണ്ട്.

എലിയെ കറിവെച്ച് കഴിച്ചു എന്നും താരം അഭിമുഖത്തിൽ വെളിപ്പെടുത്തുകയുണ്ടായി. പാടത്തെ വരപ്പെലി എന്ന ഒരു പ്രത്യേകതരം എലിയെ ആണ് കറിവെച്ച് കഴിച്ചത് എന്ന് താരം പറഞ്ഞു. പാടത്ത് മാത്രം കാണുന്ന ഒരുതരം പ്രത്യേക ഏലിയാണിത്. എല്ലാ സ്ഥലത്തും ഈ എലി കാണാറില്ല. അവർ എല്ലാ എലികളെ ഭക്ഷിക്കാറില്ല. ഈ എലിയെ ഞാനും കഴിച്ചിട്ടുണ്ട്. ചിക്കൻ കഴിക്കുന്ന ടേസ്റ്റ് മാത്രമാണ് ഇതിനുള്ളത് എന്ന് താരം വ്യക്തമാക്കി.





Leave a Reply