എനിക്ക് പഠിക്കണമെന്ന് ഇംഗ്ലീഷിൽ യാചിച്ച് തെരുവ് കുട്ടി… ഒഴുക്കുള്ള ഇംഗ്ലീഷില്‍ ഭിക്ഷയാചിക്കുന്ന ആ കുട്ടിക്ക് നടൻ അനുപം ഖേർ നൽകിയ ഉറപ്പ് കണ്ടോ!!!

അവസരങ്ങളാണ് പലർക്കും ലോകം കീഴടക്കാനുള്ള കാരണമായി മാറുന്നത്. കിട്ടുന്ന നല്ല അവസരങ്ങൾ മുതലെടുത്തു അതിനെ നല്ല വഴിയിലൂടെ കൊണ്ടുപോയി ജീവിതവിജയം കൈവരിച്ച ഒരുപാട് സക്സസ്ഫുൾ ആൾകാർ ഇന്നും നമുക്കിടയിൽ ജീവിക്കുന്നുണ്ട്. ജീവിതത്തിൽ ഒരുപാട് പ്രാരാബ്ദങ്ങൾ നേരിട്ട് ഇവർ അതൊക്കെ തരണം ചെയ്താണ് ജീവിത വിജയം കൈവരിക്കുന്നത്.

അവസരങ്ങൾ ലഭിക്കാതെ ജീവിതം പാതിവഴിയിൽ ആയ ഒരുപാട് പേര് നമ്മുടെ സമൂഹത്തിൽ ജീവിക്കുന്നുണ്ട്. അവസരങ്ങൾ ലഭിക്കാത്ത കാരണം മാത്രമാണ് ഇവർ ലോകത്തിനുമുമ്പിൽ അറിയാതെ പോകുന്നത്. ജന്മനാ ടാലന്റ് ആയിട്ടുള്ള പലരും വേണ്ട വിധത്തിൽ സമൂഹം പരിഗണിക്കാത്തത് മൂലം നാല് ചുവരുകൾക്കുള്ളിൽ ഒതുങ്ങിപ്പോകുന്ന ജീവിതമാക്കി മാറ്റുകയാണ്.

കഴിഞ്ഞദിവസം പ്രശസ്ത സിനിമാ നടൻ അനുപമ ഖേർ പങ്കുവെച്ച വീഡിയോ ഈ കാര്യങ്ങൾ വിളിച്ചു പറയുന്ന ഒന്നാണ്. അദ്ദേഹം നേപ്പാളിലെ കാഠ്മണ്ഡുവിലെ ഒരു അമ്പലത്തിൽ പോയ സമയത്ത് അവിടെ അനുഭവപ്പെട്ട ഒരു കാര്യമാണ് വീഡിയോ രൂപത്തിൽ തന്നെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. വീഡിയോയിൽ ഒരു പിച്ചക്കാരി ആയ കുട്ടിയെ നമുക്ക് കാണാൻ സാധിക്കും. വളരെ ലാഘവത്തോടെ ഇംഗ്ലീഷ് സംസാരിക്കുന്ന കുട്ടി എല്ലാവരെയും അത്ഭുതപ്പെടുത്തിയിരിക്കുകയാണ്.

പിച്ചക്കാരിയായ ഇംഗ്ലീഷ് പറയുന്ന കുട്ടി എന്നതിനപ്പുറത്തേക്ക്, ആ കുട്ടി ഇംഗ്ലീഷിൽ അനുപമ ഖേർ നോട് പറയുന്ന ചില കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചയായിരിക്കുന്നത്. ഇത്രയും നന്നായി ഇംഗ്ലീഷ് സംസാരിക്കുന്ന നീ എന്തിനാണ് പിച്ച എടുക്കുന്നത് എന്ന വളരെ സിംപിളായ ചോദ്യമാണ് നടൻ ആ കുട്ടിയോട് ചോദിക്കുന്നത്. അതിന് ഇംഗ്ലീഷിൽ തന്നെ ആ കുട്ടി പറയുന്ന മറുപടിയാണ് അത്ഭുതം.

വളരെ പാവപ്പെട്ട കുടുംബത്തിലാണ് ഞാൻ ജനിച്ചത്. നിത്യജീവിതത്തിലുള്ള ചെലവ് തന്നെ കഷ്ടമാണ്. അതുകൊണ്ടാണ് ഞാൻ പിച്ച എടുത്ത് എന്ന് കുട്ടി പറയുന്നുണ്ട്. താൻ രാജസ്ഥാൻ കാരി ആണെന്നും അവിടെ നിന്ന് ഇവിടെ വന്ന് വിച്ച് എടുക്കുന്നതെന്നും കുട്ടി പറയുന്നുണ്ട്. എന്തുകൊണ്ടാണ് ഇവിടെ വന്നത് എന്ന് ചോദിച്ചപ്പോൾ, അവിടുത്തെ കാലം നല്ലത് ഇവിടെ ആണെന്നും കുട്ടി പറഞ്ഞു.

പിന്നീടാണ് പഠനത്തെക്കുറിച്ച് ചോദിക്കുന്നത്.
” എനിക്ക് പഠിക്കാൻ അതിയായ താല്പര്യം ഉണ്ട് ഞാൻ സ്കൂളിനെ ഇഷ്ടപ്പെടുന്നു പക്ഷേ പഠിപ്പിക്കാൻ ആളില്ല. എനിക്കറിയാം പഠിച്ചാൽ ഒരുപാട് നല്ല അവസരങ്ങൾ ഭാവിയിൽ എനിക്ക് ലഭിക്കും. എന്റെ ജീവിതശൈലിതന്നെ മാറും ഞാൻ ഉന്നതങ്ങളിൽ എത്തും. പക്ഷേ പഠിക്കാൻ ഉള്ള കഴിവും പ്രാപ്തിയും എനിക്കില്ല എന്ന് കുട്ടി പറയുന്നുണ്ട്.

അനുപം ഖേർ ഒരു ചാരിറ്റി പ്രവർത്തനം നടത്തുന്ന വ്യക്തിയാണ്. NGO നടത്തുകയും ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ കുട്ടിയോട് പഠനം ഞാൻ ഏറ്റെടുക്കാമെന്ന് കുട്ടിയോട് തന്നെ വീഡിയോയിൽ പറയുന്നതായി നമുക്ക് കേൾക്കാൻ സാധിക്കും. ആ കുട്ടിയുടെ പഠന ചെലവ് ഏറ്റെടുക്കാമെന്ന് അനുപംഖേർ ഉറപ്പു നൽകിയിരിക്കുകയാണ്.

Anupam
Anupam

Be the first to comment

Leave a Reply

Your email address will not be published.


*