അയാൾക്ക് ചാരിറ്റിയും ബിസിനസ് ആണ്…സന്തോഷ് പണ്ഡിറ്റിനെതിരെ ആഞ്ഞടിച്ച് ബിനു അടിമാലി….

നിലവിൽ ഫ്ലവേഴ്സ് ടിവിയിൽ ഏറ്റവും വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്ന റിയാലിറ്റി ഷോ ആണ് സ്റ്റാർ മാജിക്. ഒരുപക്ഷെ മലയാളത്തിലേ ഏറ്റവും കൂടുതൽ ടി ആര് ആർ പി റേറ്റിങ്ങ് ഉള്ള പരിപാടി തന്നെ ആണ് സ്റ്റാർ മാജിക്‌ എന്ന് പറഞ്ഞാലും തെറ്റാകില്ല. പല മേഖലകളിൽ തിളങ്ങി നിൽക്കുന്ന കലാകാരന്മാർ അണിനിരക്കുന്ന ഒരു സൂപ്പർ ഗെയിം റിയാലിറ്റി ഷോ ആണ് സ്റ്റാർ മാജിക്.

കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി സ്റ്റാർ മാജിക് സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയമായി മാറിയിട്ടുണ്ട്. പ്രത്യേകിച്ചും സന്തോഷ് പണ്ഡിറ്റ് എന്ന കലാകാരൻ സ്റ്റാർ മാജിക്‌ പരിപാടിയിലേക്ക് അതിഥിയായെത്തിയതിനെ തുടർന്നാണ് സോഷ്യൽ മീഡിയയിൽ സ്റ്റാർ മാജിക് എന്ന പരിപാടി കൂടുതൽ വിവാദങ്ങളിലകപ്പെട്ടത്. സന്തോഷ് പണ്ഡിറ്റ് നെ പരസ്യമായി കളിയാക്കി എന്നതാണ് കാരണം.

സ്റ്റാർ മാജിക് അവതാരകയായ ലക്ഷ്മി നക്ഷത്ര യും, അവിടുത്തെ മത്സരാർത്ഥികളും ഒരുമിച്ച് സന്തോഷ് പണ്ഡിറ്റിനെ പരസ്യമായി ആക്ഷേപിക്കുകയും കളിയാക്കുകയും ചെയ്തതിനെ തുടർന്നാണ് സോഷ്യൽമീഡിയയിൽ സ്റ്റാർ മാജിക് നെതിരെ പരസ്യമായ വിമർശനങ്ങൾ വന്നത്. അദ്ദേഹത്തിന്റെ പല സിനിമകളെയും പാട്ടിനെയും ട്രോളി യാണ് സ്റ്റാർ മാജിക് അംഗങ്ങൾ മത്സരവേദിയിൽ വെച്ച് കളിയാക്കിയത്.

എന്നാൽ അതേ വേദിയിൽ സന്തോഷ് പണ്ഡിറ്റ്‌ തിരിച്ച് അവർക്കെതിരെ അതെ രീതിയിൽ മറുപടി നൽകിയിട്ടുമുണ്ട്. ബിനു അടിമാലി എന്ന കലാകാരനെതിരെയാണ് സോഷ്യൽ മീഡിയയിൽ കൂടുതൽ പേരും തിരിഞ്ഞത്. മിമിക്രി കലാകാരനായ ബിനു അടിമാലിയെ തികച്ചും ആക്ഷേപിക്കുന്ന രീതിയിൽ സന്തോഷ് പണ്ഡിറ്റ് ആ ഷോയിൽ സംസാരിച്ചിരുന്നു. സന്തോഷ് പണ്ഡിറ്റിന് മറുപടി എന്ന രൂപത്തിൽ ബിനു അടിമാലി പിറ്റേദിവസം ഫേസ്ബുക്കിൽ കുറിപ്പ് രേഖപ്പെടുത്തുകയുണ്ടായി.

കുരിപ്പ് ഇങ്ങനെയാണ്. “ഞാൻ 100 കോടി രൂപയുടെ പടത്തിലോ,
നായകൻ ആയോ, അഭിനയിച്ചിട്ടില്ലാത്ത ഒരു പാവപ്പെട്ട മിമിക്രി കലാകാരനാണ് . സിനിമയിൽ ചെറിയ ചെറിയ വേഷങ്ങൾ ചെയ്യുന്നുണ്ട് . നിങ്ങൾക്കും അറിയാം. എന്ന് ഞാൻ വിശ്വസിക്കുന്നു 100 കോടി കളക്ട് ചെയ്ത പടത്തിലെ നായകൻ എന്നെപ്പറ്റി അത് പറയുമ്പോൾ അതു കേട്ട് നിശബ്ദനായി നോക്കി നിൽക്കാനേ എനിക്ക് കഴിയൂ…. ഇത് ഒരു ഷോയുടെ ഭാഗമാണെന്ന് സ്റ്റാർ മാജിക് കാണുന്ന ആർക്കും മനസ്സിലാകും. ദയവായി ഇതിനെ ആ സെൻസിൽ മാത്രം എടുക്കുക “

ഇപ്പോൾ വീണ്ടും സന്തോഷ് പണ്ഡിറ്റ് ചെയ്യുന്ന ചാരിറ്റി ക്കെതിരെ ആഞ്ഞടിച്ചിരിക്കുകയാണ് ബിനു അടിമാലി. ചാരിറ്റി എന്നത് അദ്ദേഹത്തിന് ബിസിനസ് ആണ് അല്ലാതെ നന്മ മനസ്സ് അല്ല എന്നാണ് ബിനു അടിമാലി പറഞ്ഞത്. ബിനു അടിമാലി അടക്കമുള്ള പല സെലിബ്രിറ്റികളും ചാരിറ്റി നടത്താറുണ്ട്. പക്ഷേ അതൊന്നും സോഷ്യൽ മീഡിയയിൽ വീഡിയോ എടുത്ത് പങ്കു വയ്ക്കാറില്ല. പക്ഷെ സന്തോഷ്‌ പണ്ഡിത് ചെയ്യുന്നത് വെറും പബ്ലിസിറ്റി ക്ക്‌ വേണ്ടി മാത്രമാണ്. അതിലൂടെ പണം നേടുകയും ചെയ്യുന്നു. അതെങ്ങനെയാണ് പിന്നെ ചാരിറ്റി ആവുക എന്നാണ് ബിനു അടിമാലി ചോദിക്കുന്നത്.

Santhosh
Binu
Binu

Be the first to comment

Leave a Reply

Your email address will not be published.


*