സോഷ്യൽ മീഡിയയിൽ നിറഞ് ഭാമയുടെ പുത്തൻ ഫോട്ടോസ് 😍🥰… പൊളി ഫോട്ടോസ് കാണാം

മലയാളം കന്നഡ സിനിമ രംഗങ്ങളിൽ അറിയപ്പെടുന്ന അഭിനേത്രിയാണ് ഭാമ. സിനിമയിൽ അഭിനയിക്കുന്നതിന് മുമ്പ് പരസ്യങ്ങളിൽ താരം അഭിനയിച്ചിരുന്നു. ഒരു പരസ്യ ചിത്രത്തിന്റെ ഇടക്ക് ലോഹിതദാസ് താരത്തെ കാണുകയും വൈഭവം മനസ്സിലാക്കി തന്റെ ചിത്രത്തിൽ അവസരം നൽകുകയും ചെയ്തു. എന്തായാലും മികച്ച അഭിനയം കൊണ്ട് മലയാളികളെ വിസ്മയിപ്പിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

2007 മുതൽ താരം സിനിമ മേഖലയിൽ സജീവമാണ്. 2007 ലെ ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന ചിത്രത്തിലാണ് താരം ആദ്യമായി അഭിനയിക്കുന്നത്. പിന്നീട് ഒരുപാട് മികച്ച സിനിമകൾ മലയാളത്തിന് നൽകിയ അഭിനേത്രിയാണ് താരം. ചെയ്ത വേഷങ്ങളെല്ലാം ഒന്നിനൊന്ന് മികച്ചതാവുകയും നിറഞ്ഞ കയ്യടി പ്രേക്ഷകരിൽ നിന്നും സ്വീകരിക്കുകയും ചെയ്തിരുന്നു.

വിജയകരമായ നിവേദ്യം എന്ന ചിത്രത്തിനു ശേഷം ഹരീന്ദ്രൻ ഒരു നിഷ്കളങ്കൻ എന്ന സിനിമയിലാണ് താരം അഭിനയിച്ചത് ഏത് വേഷം സംവിധായകൻ നൽകിയാലും അതിന്റെ പരിപൂർണ്ണമായ രൂപത്തിൽ പ്രേക്ഷകരിലേക്ക് എത്തിക്കാൻ താരത്തിന് ഒരു പ്രത്യേക കഴിവ് തന്നെ ഉണ്ട് സിനിമാ മേഖലയിൽ പറയപ്പെടുന്നത് തന്നെ അങ്ങനെയാണ്. തുടക്കം മുതൽ താരം സിനിമാ മേഖലയിൽ സജീവമായിരുന്ന കാലമത്രയും മികവുകൾ മാത്രമാണ് സമ്മാനിച്ചത്.

സൈക്കിൾ, എല്ലാം അവൻ ചെയൽ, വൺ വേ ടിക്കറ്റ്, സ്വപ്നങ്ങളില് ഹസല് മേരി, കളർസ്,  നാകുപെന്റ നാകു റ്റീക്ക തുടങ്ങിയവയാണ് താരത്തിന്റെ ശ്രദ്ധേയമായ സിനിമകൾ. ഭാഷകൾക്ക് അതീതമായി പ്രേക്ഷകർ ഉണ്ടാവാൻ കാരണം ഏത് ഭാഷയിലും ഏതു കഥാപാത്രവും അനായാസം താരം കൈകാര്യം ചെയ്യുന്നത് കൊണ്ട് മാത്രമാണ്.

തന്മയത്വം ഉള്ള അഭിനയവും ഭാവ പ്രകടനങ്ങളും കൊണ്ട് വളരെ പെട്ടന്നാണ് താരം മലയാള കന്നഡ സിനിമകളിൽ ശ്രദ്ധേയമായ സ്ഥാനം നേടിയത്. അതുകൊണ്ട് തന്നെയാണ് താരത്തിന് ചുരുങ്ങിയ കാലയളവിനുള്ളിൽ തന്നെ സിനിമയിൽ മേഖലയിൽ പ്രാധാന്യമുള്ള സ്ഥാനം നേടാനും മികച്ച സിനിമകളുടെ ഭാഗമാവാനും സാധിച്ചത്.

ദുബായിൽ ബിസിനസുകാരനായ  അരുൺ ആണ് താരത്തിന്റെ ജീവിത പങ്കാളി. വിവാഹത്തിനു ശേഷം താരം സിനിമാ മേഖലയിൽ നിന്ന് വിട്ട് നിന്നെങ്കിലും ഇപ്പോൾ ആദ്യ കുഞ്ഞിന് ജന്മം കൊടുത്തതിനു ശേഷം സോഷ്യൽ മീഡിയയിൽ താരം സജീവമായിരിക്കുകയാണ്. ഒരുപാട് പേരാണ് താരത്തെ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിലെല്ലാം  ഫോളോ ചെയ്യുന്നത്.

താരം പങ്കുവെക്കുന്ന ഫോട്ടോകളും വിശേഷങ്ങളുമെല്ലാം വളരെ പെട്ടന്ന് തരംഗം ആവുന്നതും അതുകൊണ്ട് തന്നെയാണ്. പ്രസവത്തിന് ശേഷം താരം പങ്കു വെച്ച ഫോട്ടോകൾ ഓരോന്നും പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. ഇപ്പോൾ സ്റ്റൈലിഷ് ലുക്കിൽ പുറത്തുവന്ന പുതിയ ഫോട്ടോകൾ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

Bhama
Bhama
Bhama
Bhama
Bhama

Be the first to comment

Leave a Reply

Your email address will not be published.


*