

ഇന്ത്യയിൽ അറിയപ്പെടുന്ന അഭിനയേത്രിയും നർത്തകിയും ആണ് സായി പല്ലവി. സൗത്ത് ഇന്ത്യയിലെ ടെലിവിഷൻ ഡാൻസ് റിയാലിറ്റി ഷോകളിൽ നർത്തകിയായതിന്നു ശേഷമാണ് അഭിനയ രംഗത്തേക്ക് പ്രവേശിക്കുന്നത്. ഒരുപാട് മികച്ച കഥാപാത്രങ്ങൾ താരം ഇതിനോടകം ചെയ്തു. മികച്ച പ്രേക്ഷകപ്രീതി അഭിനയ വൈഭവം കൊണ്ട് താരം നേടിയെടുത്തതാണ്.

2008ൽ തമിഴിൽ ധൂം ധാം എന്ന ചിത്രത്തിലൂടെ ആണ് താരം അഭിനയ രംഗത്തെത്തുന്നത്. 2015ൽ ആണ് മലയാളത്തിലും അഭിനയിച്ചു തുടങ്ങി. അൽഫോൺസ് പുത്രൻ രചനയും സംവിധാനവും നിർവഹിച്ച പ്രേമം എന്ന സിനിമയിലാണ് താരം മലയാളത്തിൽ ആദ്യമായി അഭിനയിച്ചത്. 2016 ൽ പുറത്തിറങ്ങിയ ദുൽഖർ സൽമാൻ ചിത്രം കലിയിലും താരം നായികയായി അഭിനയിച്ചു.

മലയാളത്തിൽ നിവിൻ പൊളിയുടെയും ദുൽഖറിനെയും ഫഹദ് ഫാസിലിന്റെയും തമിഴിൽ സൂര്യയുടെയും ധനുഷിന്റേയും നായികായിട്ടുള്ള സായി പല്ലവി തെലുങ്കിലും സിനിമകൾ ചെയ്തിട്ടുണ്ട്. അഭിനയ രംഗത്തും നൃത്ത രംഗത്തും പ്രവർത്തിച്ച സായി പല്ലവി ഒരു ഡോക്ടറാണ് എന്നതും എടുത്തു പറയേണ്ടത് തന്നെയാണ്. അഭിനയരംഗം പോലെ വിദ്യാഭ്യാസരംഗവും തിളക്കം ഉള്ളതാണ് എന്ന് ചുരുക്കം.

അഭിനയ മേഖലയിൽ തന്നെ താരത്തിന് ഒരുപാട് അംഗീകാരങ്ങളും അവാർഡുകളും ലഭിച്ചിട്ടുണ്ട്. പ്രേമത്തിന്റെയും ഫിദയിലെയും അഭിനയത്തിൽ കൂടി ഫിലിം ഫെയർ അവാർഡ് അടക്കം നേടിയ താരം മാരി 2, എൻ ജി കെ അതിരൻ എന്നി ചിത്രങ്ങളിൽ കൂടിയും ഒരുപാട് വലിയ ആരാധക വൃന്ദത്തെ സ്വന്തമാക്കി. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരത്തിന് ഒരുപാട് ഫോളോവേഴ്സ് ഉണ്ട്.

താരത്തിന്റെ മെയ്വഴക്കവും ശാരീരിക ആരോഗ്യവും ഫിറ്റ്നസും എല്ലായ്പോഴും ആരാധകർക്കിടയിൽ ചർച്ച ആകാറുണ്ട്. ഒരിക്കൽ പോലും ജിമ്മിൽ പോയിട്ടില്ലാത്ത താരത്തിന് ഫിറ്റ്നസ് രഹസ്യം ഇപ്പോൾ താരം വെളിപ്പെടുത്തിയിരിക്കുകയാണ്. 29 വയസ്സുള്ള താരം തന്റെ ശരീര ആരോഗ്യത്തിന്റെയും ഫിറ്റ്നസിന്റെയും മുഴുവൻ ക്രെഡിറ്റും നൽകുന്നത് നൃത്തത്തിനാണ്.

ശരീരത്തിലെ കാലറികളെ ദഹിപ്പിച്ചു കളയാന്‍ നൃത്തം ഏറ്റവും മികച്ച വഴിയാണെന്നും അര മണിക്കൂര്‍ തുടര്‍ച്ചയായി നൃത്തം ചെയ്താല്‍ ശരാശരി 200 മുതല്‍ 400 കാലറി വരെ ശരീരത്തില്‍ നിന്ന് ദഹിപ്പിച്ച് കളയാന്‍ സാധിക്കും എന്നും താരം പറയുന്നു. ഫിറ്റ്നസ് മെച്ചപ്പെടുത്താന്‍ മാത്രമല്ല പേശികളുടെ കരുത്തും സ്ഥിരതയും വര്‍ധിപ്പിക്കാനും ചുറുചുറുക്ക് നിലനിര്‍ത്താനും നൃത്തം സഹായിക്കുമെന്നും താരം കൂട്ടിച്ചേർത്തു.

സസ്യാഹാരിയാണ് താരം. തന്റെ ഭക്ഷണ രീതിയും ഫിറ്റ്നസിന് വലിയ ഗുണം ചെയ്യുന്നുണ്ട് എന്ന് താരം സമ്മതിക്കുന്നു. കഴിവതും പാകം ചെയ്യാത്ത ശുദ്ധമായ പച്ചക്കറികള്‍ ആണ് ഭക്ഷണത്തിൽ ഉൾപ്പെടുത്താറുള്ളത് എന്നും നൃത്തത്തിന് പുറമേ യോഗയും ധ്യാനവും ജീവിതത്തിന്റെ ഭാഗമാണ് എന്നും താരം പറയുന്നു. യോഗയും ധ്യാനവും താരത്തിന്റെ ശാരീരിക മാനസികാരോഗ്യത്തെ മെച്ചപ്പെടുത്തി യുവത്വം നിലനിര്‍ത്താന്‍ സഹായിക്കുന്നുണ്ട് എന്ന് താരം തുറന്നുപറഞ്ഞു.





Leave a Reply