

നടിയായും മോഡലായും തിളങ്ങി നിൽക്കുന്ന താരമാണ് ഗായത്രി സുരേഷ്. മോഡൽ രംഗത്ത് സജീവമായിരുന്ന താരം 2014 ലെ മിസ് കേരള ഫെമിന അവാർഡ് ജേതാവ് കൂടിയാണ്. 2015 ൽ മലയാളത്തിന്റെ പ്രിയ താരം കുഞ്ചാക്കോ ബോബൻ പ്രധാന വേഷത്തിലെത്തിയ ജമ്നാപ്യാരി എന്ന സിനിമയിലാണ് താരം ആദ്യമായി അഭിനയിച്ചത്.

ജമ്നാപ്യാരി എന്ന സിനിമയിലെ അഭിനയ വൈഭവം മറ്റൊരുപാട് സിനിമകളിലേക്ക് ഉള്ള വലിയ അവസരമായി. തന്നിലൂടെ കടന്നുപോയ കഥാപാത്രങ്ങളെ ഓരോന്നും അനശ്വരമാക്കാനും പ്രേക്ഷകമനസ്സിൽ നിലനിർത്താനും താരത്തിന് സാധിക്കുകയും ചെയ്തു. മലയാളത്തിനു പുറമേ തമിഴിലും അഭിനയിച്ച താരം ഇപ്പോൾ തെലുങ്കിലാണ് അഭിനയിച്ചു കൊണ്ടിരിക്കുന്നത്.

ഫോർ ജി എന്ന തമിഴ് സിനിമയിലും ലവ്വർ, ഹീറോ ഹീറോയിൻ, നേനു ലെനി നാ പ്രേമകഥ എന്നീ മൂന്ന് സിനിമകൾ തുടർച്ചയായി തെലുങ്കിലും പുറത്തുവരാൻ ഇരിക്കുകയാണ്. ഒരേ മുഖം, ഒരു മെക്സിക്കൻ അപാരത, സഖാവ്, കലാ വിപ്ലവം പ്രണയം, നാം, ചിൽഡ്രൻസ് പാർക്ക് തുടങ്ങിയ താരത്തിന്റെ പ്രധാനപ്പെട്ട മലയാള സിനിമകളാണ്. താരം സോഷ്യൽ മീഡിയയിലും സജീവമാണ്.

ഒരുപാട് മോഡൽ ഫോട്ടോഷൂട്ട്കളിലും താരം പങ്കെടുത്തിട്ടുണ്ട്. താരം ആരാധകർക്ക് വേണ്ടി നിരന്തരമായി തന്റെ വ്യത്യസ്തമായ ഫോട്ടോകളും വീഡിയോകളും പങ്കുവയ്ക്കാറുണ്ട്. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം സജീവമായി താരത്തിൻ ആരാധകർ ഉണ്ടായതുകൊണ്ട് തന്നെ പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും താരത്തെ കുറിച്ചുള്ള വാർത്തകളും വളരെ പെട്ടെന്ന് ആരാധകർ എറ്റെടുക്കാറുണ്ട്.

ഇപ്പോൾ താരത്തിന്റെ ഒരു അഭിമുഖമാണ് വൈറലാകുന്നത്. തന്റെ സ്വപ്നങ്ങളെ കുറിച്ചും പ്രണയത്തെ കുറിച്ചും താരം അഭിമുഖത്തിൽ വ്യക്തമാക്കുന്നുണ്ട്. താരത്തിന്റെ ആദ്യത്തെ പാൻ ഇന്ത്യൻ സിനിമയായ “എസ്കേപ്പ്” പ്രദർശനത്തിനൊരുങ്ങുകയാണ് എന്ന സന്തോഷവും അഭിമുഖത്തിൽ താരം പ്രകടിപ്പിച്ചു. ജമ്നാപ്യാരി എന്ന സിനിമയ്ക്ക് മുമ്പ് പല ഒഡിഷനീലും പങ്കെടുത്തിട്ടുണ്ട് എങ്കിലും അവയെല്ലാം റിജക്ട് ആവുകയായിരുന്നു എന്ന താരം വെളിപ്പെടുത്തി.

സിനിമയിൽ വന്നതിനു ശേഷം ഒരുപാട് പ്രേമ അഭ്യർത്ഥനകൾ ഉണ്ടായെങ്കിലും തനിക്ക് ഒരാളോട് മാത്രം ആണ് ഇഷ്ടം തോന്നിയിട്ടുള്ളത് എന്നും അത് പ്രണവ് മോഹൻലാൽ ആണെന്നും താരം അഭിമുഖത്തിൽ തുറന്നുപറഞ്ഞു. പ്രണവ് ഒരുപാട് ഉയരങ്ങളിൽ ആണ് നിൽക്കുന്നത്. സിനിമകളിലൂടെ ആ ഉയർച്ച നേടിയിട്ട് പ്രണവ് ഇത് അറിയണം എന്നാണ് എന്റെ ആഗ്രഹം എന്ന് താരം കൂട്ടിച്ചേർക്കുകയും ചെയ്തു.

സിനിമയിൽ ഇതിനോടകം നിരവധി കഥാപാത്രങ്ങൾ ചെയ്തിട്ടുള്ള താരത്തിന് ഇനി രാജകുമാരി, വേശ്യ, ഫ്രീക്കത്തി തുടങ്ങി വിവിധ തരം കഥാപാത്രങ്ങളെ ചെയ്യാൻ ആഗ്രഹമുണ്ട് എന്നും കൂടാതെ അഭിനയത്തിനു പുറമേ സംവിധാനം ചെയ്യാനും ആഗ്രഹമുണ്ട് എന്നും താരം അഭിമുഖത്തിൽ പറയുന്നുണ്ട്. വളരെ പെട്ടെന്നാണ് അഭിമുഖം ആരാധകർ ഏറ്റെടുത്തത്.





Leave a Reply