

സോഷ്യൽ മീഡിയയിൽ സജീവമായി നിലകൊണ്ട് പിന്നീട് സിനിമയിലും സീരിയലിലും അവസരം ലഭിച്ച ഒരുപാട് കലാകാരന്മാറുണ്ട്. വ്യത്യസ്തമായ വീഡിയോകൾ ചെയ്തു കൊണ്ട് അല്ലെങ്കിൽ ഫോട്ടോഷൂട്ടുകൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചുകൊണ്ട് ജനശ്രദ്ധ പിടിച്ചുപറ്റിയ ഇവർ താമസിയാതെ മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും അറിയപ്പെടുന്ന താരങ്ങളായി മാറി.

ഇത്തരത്തിലുള്ള ഒരുപാട് കലാകാരന്മാർ നമ്മുടെ മലയാളസിനിമയിലും ഉണ്ട്. വ്യത്യസ്തമായ വെറൈറ്റി വീഡിയോകൾ പങ്കുവെച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ സ്റ്റാർ പദവി നേടിയ ഇവർ ആരാധകരുടെ ഇഷ്ടതാരങ്ങൾ ആയി മാറി. പിന്നീട് ഇവർക്ക് സിനിമയിൽ അവസരങ്ങൾ ലഭിച്ചു. ഇപ്രാവശ്യത്തെ കേരള സംസ്ഥാന മിനിസ്ക്രീനിലെ മികച്ച രണ്ടാമത്തെ നടനുള്ള അവാർഡ് ലഭിച്ച ചക്കപ്പഴത്തിലെ സുമേഷ് സോഷ്യൽ മീഡിയയിൽ നിന്ന് മിനി സ്ക്രീനിലേക്ക് കടന്നുവന്ന താരമാണ്.

ഇത്തരത്തിൽ മലയാളി പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ച വെബ് സീരിസ് ആണ് കരിക്ക്. കരിക്കിലെ ഏത് വീഡിയോ പുറത്തിറങ്ങിയാലും യൂട്യൂബിൽ എപ്പോഴും നമ്പർവൺ ട്രെൻഡിങ് ലിസ്റ്റിൽ കാണും. വ്യത്യസ്തമായ ആശയങ്ങൾ, അഭിനേതാക്കളുടെ മികവ്, തുടങ്ങി എല്ലാ മേഖലകളിലും പെർഫെക്ഷൻ കൊണ്ടുവരാൻ കരിക്ക് ശ്രമിക്കാറുണ്ട്. കരിക്കിലൂടെ പ്രസിദ്ധിയാർജിച്ച് പിന്നീട് സിനിമയിലും സീരിയലിലും അവസരം ലഭിച്ച ഒരുപാട് പേരുണ്ട്.

കരിക്ക് യൂട്യൂബ് ചാനൽ പുറത്തിറക്കിയ വെബ് സീരിയസ് ആണ് ആവറേജ് അമ്പിളി. ഇതിലെ അമ്പിളി എന്ന കഥാപാത്രത്തെ വളരെ മികച്ച രീതിയിൽ പ്രേക്ഷകരിലേക്ക് എത്തിച്ചത് ആർഷ ബൈജു എന്ന കലാകാരിയാണ്. താരം സോഷ്യൽ മീഡിയയിൽ സെലിബ്രിറ്റിയാണ്. ആവറേജ് അമ്പിളി എന്ന കരിക്ക് വെബ് സീരിസ് സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചിരുന്നു. തരത്തിന്റെ അഭിനയമികവ് ജനങ്ങൾ ഏറ്റെടുത്തിരുന്നു.

ആർഷ ബൈജു എന്ന കലാകാരിയാണ് ആവറേജ് അമ്പിളി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. വെബ് സീരീസിലെ കഥാപാത്രം പോലെയല്ല. താരം വേറെ ലെവൽ അന്ന്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ താരം പങ്കെടുത്തിട്ടുണ്ട്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി പങ്കുവയ്ക്കുകയും ചെയ്യുന്നുണ്ട്. താരത്തിന്റെ ഒട്ടുമിക്ക എല്ലാ ഫോട്ടോകളും സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയും ചെയ്യുന്നുണ്ട്.

6 എപ്പിസോഡുകൾ ആണ് ആവറേജ് അമ്പിളി പൂർത്തിയാക്കിയത്. എല്ലാം ഒന്നിനൊന്നു മികച്ച രീതിയിലാണ് പുറത്തുവന്നത്. താരം മ്യൂസിക് വീഡിയോയിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഒരാഴ്ച മുമ്പ് പുറത്തിറങ്ങിയ എവർ ആഫ്റ്റർ എന്ന താരത്തിന്റെ മ്യൂസിക് വീഡിയോ യൂട്യൂബിൽ വൈറൽ ആയിട്ടുണ്ട്. പതിനെട്ടാംപടി എന്ന സിനിമയിലും താരം അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്.





Leave a Reply