ധ്യാൻ ശ്രീനിവാസനുള്ള മറുപടിയുമായി നവ്യാനായർ…. തന്നെ കല്യാണം കഴിക്കണമെന്നുണ്ടായിരുന്നു എന്ന് ധ്യാൻ പറയുന്ന വീഡിയോ വൈറലായിരുന്നു..

സിനിമാ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്ന് കടന്നുവന്ന് പിന്നീട് തന്റെതായ കഴിവുകൊണ്ട് മലയാള സിനിമയിൽ പിടിച്ചു നിന്ന താരമാണ് ധ്യാൻ ശ്രീനിവാസൻ. പ്രശസ്ത സംവിധായകനും എഴുത്തുകാരനും അതിലുപരി നല്ല നടനും കൂടിയായ ശ്രീനിവാസന്റെ മകനാണ് ധ്യാൻ ശ്രീനിവാസൻ. നടൻ എന്ന നിലയിലും സംവിധായകനെന്ന നിലയിലും ഒരുപോലെ കഴിവ് തെളിയിക്കാൻ ധ്യാൻ ശ്രീനിവാസന് സാധിച്ചിട്ടുണ്ട്.

കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി സോഷ്യൽ മീഡിയയിൽ വയറലായിരിക്കുന്നത് ധ്യാൻ ശ്രീനിവാസൻ റെ ഒരു പഴയ ഇന്റർവ്യൂ വീഡിയോ ആണ്. ഫാമിലി ഇന്റർവ്യൂ വീഡിയോയിൽ ധ്യാൻ പറഞ്ഞ പല കാര്യങ്ങളും സോഷ്യൽ മീഡിയ വൈറൽ ആയി ഏറ്റെടുത്തിരുന്നു. ഒരുപാട് ട്രോളുകൾ ഈ വീഡിയോ യെ പറ്റി സോഷ്യൽ മീഡിയയിൽ പരക്കെ പ്രചരിച്ചു.

പല ചോദ്യങ്ങൾക്കും ധ്യാൻ ശ്രീനിവാസൻ വളരെ നിഷ്കളങ്കമായി മറുപടി നൽകിയിരുന്നു. അതിൽ അദ്ദേഹം പറഞ്ഞ ഒരു കാര്യം ആണ് കൂടുതലും വൈറലായത്. ” എനിക്ക് നവ്യാനായരെ കല്യാണം കഴിക്കാൻ താല്പര്യം ഉണ്ടായിരുന്നു എന്നും, എന്നാൽ വെള്ളിത്തിര സിനിമ കണ്ടതിനുശേഷം ആ താൽപര്യം പോയി” എന്നും ധ്യാൻ ശ്രീനിവാസൻ വീഡിയോയിൽ പറയുന്നുണ്ട്. ഇതാണ് സോഷ്യൽ മീഡിയയിൽ വൈറലായത്.

ഇപ്പോൾ ഈ പരാമർശത്തിനെതിരെ പ്രതികരണവുമായി വന്നിരിക്കുകയാണ് പ്രിയതാരം നവ്യനായർ. ഇതിനെക്കുറിച്ച് അഭിമുഖത്തിൽ ചോദിച്ചപ്പോൾ ” സന്തോഷം ” എന്നാണ് നവ്യനായർ മറുപടി നൽകിയത്. ഈ വീഡിയോ ഞാൻ കണ്ടിരുന്നു എന്നും എന്റെ വാട്സാപ്പിൽ കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി ഈ വീഡിയോ ഓടുന്നുണ്ട് എന്നും നവ്യനായർ പറയുന്നുണ്ട്.

സഹോദരൻ വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്തു പുറത്തിറങ്ങിയ തിര എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ടാണ് ധ്യാൻ ശ്രീനിവാസൻ ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. കുഞ്ഞിരാമായണം, അടി കപ്യാരെ കൂട്ടമണി, ഒരേ മുഖം തുടങ്ങിയ സിനിമകളിലെ ഇദ്ദേഹത്തിന്റെ അഭിനയം ഏറെ ശ്രദ്ധപിടിച്ചുപറ്റി. നിവിൻ പോളി നയൻതാര തുടങ്ങിയവർ പ്രധാന വേഷത്തിലെത്തിയ ലവ് ആക്ഷൻ ഡ്രാമ എന്ന സിനിമ സംവിധാനം ചെയ്തത് ധ്യാൻ ശ്രീനിവാസൻ ആയിരുന്നു.

മലയാളികളുടെ ഏറെ പ്രിയങ്കരിയാണ് നവ്യാനായർ. അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ വെള്ളിത്തിരയിൽ അവതരിപ്പിച് പ്രേക്ഷകരെ പൂർണമായും തൃപ്തിപ്പെടുത്താൻ താരത്തിന് സാധിച്ചിട്ടുണ്ട്. നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരുപോലെ കഴിവ് തെളിയിക്കാൻ താരത്തിന് സാധിച്ചു. മലയാളം തമിഴ് കന്നട എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ച താരം രണ്ടു പ്രാവശ്യം മികച്ച നടിക്കുള്ള കേരള സംസ്ഥാന അവാർഡ് നേടിയിട്ടുണ്ട്.

Navya
Navya
Navya
Navya

Be the first to comment

Leave a Reply

Your email address will not be published.


*