ഇങ്ങനെ ചെയ്യ്താല്‍ ആരും അറിയില്ല🤩🤩, കാവ്യാചേച്ചി പറഞ്ഞു തന്ന ഐഡിയ ആയിരുന്നു അത്..!!

മലയാളത്തിന്റെ പ്രിയ താരമാണ് നമിത പ്രമോദ്. മലയാളത്തിലെ ഒട്ടുമിക്ക എല്ലാ യുവ താരങ്ങളുടെ നായികയായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടാൻ നമിത പ്രമോദിന് സാധിച്ചിട്ടുണ്ട്. അഭിനയ പ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ ചെയ്തു പ്രേക്ഷകരെ പൂർണമായി തൃപ്തിപ്പെടുത്താനും താരത്തിന് കഴിഞ്ഞു. മലയാള സിനിമയിൽ ആണ് താരം സജീവമായി നില നിൽക്കുന്നത്.

2011 മുതൽ താരം അഭിനയരംഗത്ത് സജീവമാണ്. ബാലതാരം വേഷം കൈകാര്യം ചെയ്തു കൊണ്ടാണ് താരം ആദ്യമായി ക്യാമറക്കു മുന്നിൽ പ്രത്യക്ഷപ്പെടുന്നത്. നടി എന്ന നിലയിൽ തിളങ്ങിനിൽക്കുന്ന താരം ഒരു മോഡൽ കൂടിയാണ്. ഈയടുത്തായി ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ താരം പങ്കെടുത്തിട്ടുണ്ട്. അവകൾ ഒക്കെ ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിൽ പങ് വെക്കുകയും ചെയ്യുന്നുണ്ട്.

ഒരുപാട് അഭിമുഖങ്ങളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഏതു കാര്യവും വളരെ ലാഘവത്തോടെ ബോൾഡ് ആയി തുറന്നുപറയുന്ന ആറ്റിട്യൂട് ആണ് താരത്തിന്. ഏതു ചോത്യങ്ങൾക്ക്കും വളരെ സിമ്പിൾ ആയി താരം മറുപടി നൽകാറുണ്ട്. പല അഭിമുഖങ്ങളിലും ചോദ്യകർത്താക്കളുടെ വിമർശനാത്മകമായ ചോദ്യങ്ങൾക്ക് ചിരിച്ചു കൊണ്ടാണ് താരം മറുപടി നൽകാറുള്ളത്.

ഈ അടുത്ത് താരം അഭിമുഖത്തിൽ പുറത്തുപറഞ്ഞാ ചില കാര്യമാണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയി പ്രചരിക്കുന്നത്. പ്രശസ്ത സിനിമാ താരം കാവ്യാ മാധവൻ പറഞ്ഞ ചില ടിപ്സ് ആണ് താരം വെളിപ്പെടുത്തിയത്. സെലിബ്രിറ്റി എന്ന നിലയിൽ പുറത്തുപോകുമ്പോൾ ആരാധകർ ചുറ്റും കൂടാറുണ്ട്. സ്വസ്ഥമായി നടക്കാനും പോകാനും കഴിയാത്ത ഒരവസ്ഥയാണ്. പ്രൈവസി നഷ്ടപ്പെടുന്നുണ്ട്.

ഇതിൽ നിന്ന് രക്ഷപ്പെടാൻ താരം കണ്ടെത്തിയ മാർഗ്ഗമാണ് കാവ്യാമാധവനിൽ നിന്ന് പഠിച്ചത് എന്നാണ് താരം പറയുന്നത്. ഹിജാബ് ധരിച്ച പുറത്തു പോവുക എന്നതാണ് ഇതിനുള്ള ഏറ്റവും എളുപ്പമാർഗ്ഗം എന്ന കാവ്യ മാധവൻ തന്നോട് പറഞ്ഞു എന്നത് നമിത ഒരു അഭിമുഖത്തിൽ പറയുകയുണ്ടായി. കാവ്യാ അങ്ങനെയായിരുന്നു ചെയ്തതെന്ന് പറയുകയുണ്ടായി. ദിലീപിന്റെ മകളായ മീനാക്ഷിയുടെ അടുത്ത സുഹൃത്താണ് നമിതാ പ്രമോദ്.

ഏഴാം ക്ലാസ്സിൽ പഠിച്ചു കൊണ്ടിരിക്കുമ്പോഴാണ് താരം അഭിനയം ആരംഭിക്കുന്നത്. അമ്മേ ദേവി, വേളാങ്കണ്ണി മാതാവ്, എന്റെ മനസാ പുത്രി തുടങ്ങിയ സീരിയലുകളിൽ താരം ആദ്യം പ്രത്യക്ഷപ്പെട്ടു. ട്രാഫിക് എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത് നിവിൻ പോളി നായകനായ പുതിയ തീരങ്ങൾ എന്ന സിനിമയിലാണ് താരം ആദ്യമായി പ്രധാന വേഷത്തിൽ പ്രത്യക്ഷപ്പെട്ടത്.

Namitha
Namitha
Namitha
Namitha

Be the first to comment

Leave a Reply

Your email address will not be published.


*