

നടൻ സംവിധായകൻ സ്ക്രിപ്റ്റ് റൈറ്റർ എന്നിങ്ങനെ പല മേഖലകളിൽ കഴിവ് തെളിയിച്ച ബാസിൽ ജോസഫ് സംവിധാനം ചെയ്ത് മലയാളത്തിലെ യുവതാരം ടോവിനോ നായകനായി പുറത്തിറങ്ങാൻ പോകുന്ന സൂപ്പർ ഹിറ്റ് മലയാളം സൂപ്പർ ഹീറോ അഡ്വഞ്ചർ സിനിമയാണ് മിന്നൽ മുരളി. മലയാളി പ്രേക്ഷകർ വളരെ ആകാംക്ഷയോടെയാണ് ഈ സിനിമയെ ഉറ്റു നോക്കുന്നത്.

മലയാളികളെ ഇത്രയധികം ആകാംക്ഷയോടെ ഈ സിനിമയ്ക്ക് വേണ്ടി കാത്തിരിക്കാനുള്ള പ്രധാനകാരണം സംവിധായകൻ ബാസിൽ ജോസഫ് തന്നെയാണ്. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ തിര എന്ന സിനിമയിൽ അസിസ്റ്റന്റ് ഡയറക്ടർ ആയി സംവിധാന രംഗത്തേക്ക് കടന്നുവന്ന ബസിൽ ജോസഫ് പിന്നീട് കുഞ്ഞിരാമായണം, ഗോദ എന്നീ രണ്ടു സൂപ്പർ ഹിറ്റ് സിനിമകൾ സംവിധാനം ചെയ്തു. അതുകൊണ്ടുതന്നെയാണ് മിന്നൽ മുരളി എന്ന സിനിമയ്ക്ക് വേണ്ടി ആരാധകർ കാത്തിരിക്കുന്നത്.

ടോവിനോ തോമസ് അജു വർഗീസ് ഹരിശ്രീ അശോകൻ ഗുരു സോമസുന്ദരം തുടങ്ങിയവർ പ്രധാന വേഷത്തിൽ പുറത്തിറങ്ങാൻ പോകുന്ന ഈ സിനിമ തമിഴ് തെലുങ്ക് ഹിന്ദി കന്നട ഉൾപ്പെടെ അഞ്ചു ഭാഷകളിൽ പുറത്തിറങ്ങാൻ പോകുന്നു. ഒരുപാട് കലാകാരന്മാർ അണിനിരക്കുന്ന ഈ സിനിമ മലയാള സിനിമ ചരിത്രത്തിൽ തന്നെ പുതിയൊരു നാഴികക്കല്ല് ആകും എന്നാണ് ആരാധകരുടെ വിലയിരുത്തൽ.

ഈ സിനിമയിലൂടെ മലയാള സിനിമാ ലോകത്തേക്ക് പുതിയൊരു നായിക കൂടി കടന്നു വരികയാണ്. ബ്രൂസിലി ബിജി എന്ന കഥാപാത്രത്തിലൂടെ മിന്നൽ മുരളി യിൽ നായികവേഷം കൈകാര്യം ചെയ്യാൻ പോവുകയാണ് പ്രിയതാരം ഫെമിന ജോർജ്ജ്. തന്റെ ആദ്യ സിനിമ തന്നെ ഒരു സൂപ്പർഹിറ്റ് ആകും എന്നതിന്റെ സന്തോഷത്തിലാണ് താരം.

സോഷ്യൽ മീഡിയയിൽ സജീവമായ താരം ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും ആരാധകർക്ക് വേണ്ടി നിരന്തരമായി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ താരം പങ്കെടുത്തിട്ടുണ്ട്. അവകൾ ഒക്കെ ഇൻസ്റ്റഗ്രാമിലൂടെ ആരാധകർക്ക് വേണ്ടി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുള്ളത്.

ക്യൂട്ട് ലുക്കിൽ അതീവ സുന്ദരിയായി പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നു. ഡ്രീമിങ് ഡിജിറ്റൽ ഫോട്ടോഗ്രാഫറാണ് താരത്തിന്റെ സുന്ദര ഫോട്ടോ ക്യാമറയിൽ പകർത്തിരിക്കുന്നത്. ആദ്യ സിനിമയിൽ തന്നെ സൂപ്പർ ഹീറോയും കഥാപാത്രത്തെയാണ് ഫെമിന ജോർജ് അവതരിപ്പിക്കുന്നത്.



Leave a Reply