“നമ്മുടെ അടുത്ത് കാണിക്കുന്നത് സിന്‍സിയര്‍ ആണോ എന്ന് അറിയാനാണ് നിരീക്ഷിച്ചത്…” മഞ്ജു വാര്യരെ പിന്തുടര്‍ന്നതിനെ കുറിച്ച് പറഞ്ഞ് ബാലാജി ശര്‍മ….

മലയാളി അഭിനയത്രികൾക്കിടയിൽ ഒരുപാട് നീണ്ട വർഷങ്ങളുടെ ഇടവേള എടുത്തിട്ട് പോലും മറികടക്കാനാവാത്ത വൈഭവമുള്ള അഭിനയം കൊണ്ട് അടയാളപ്പെടുത്തിയ ജീവിതമാണ് മഞ്ജു വാര്യർ. വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള തിരിച്ചു വരവില്‍ ഗംഭീര പ്രകടനങ്ങളും മേക്കോവറുകളുമാണ് താരം നടത്തിയത്. അവയെല്ലാം വളരെ സന്തോഷത്തോടെയും ആരവത്തോടെയും പ്രേക്ഷകർ സ്വീകരിക്കുകയും ചെയ്തു.

പതിനാല് വര്‍ഷങ്ങള്‍ക്ക് ശേഷം ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തിലൂടെയാണ് മഞ്ജു തിരിച്ച് വരവ് നടത്തിയത്. താരം പൂർവാധികം ശക്തിയോടെ തിരിച്ചു വരികയും മുമ്പത്തേതിനേക്കാൾ കൂടുതൽ അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങൾ ഒന്നിനൊന്ന് മികച്ചതാക്കി അഭിനയിക്കുകയും ചെയ്തു .

സിനിമ മേഖലയിൽ വർക്ക് ചെയ്യുന്നവർ ഒരാൾ മറ്റൊരാളെ കുറിച്ച് പറയുന്ന അഭിപ്രായ പ്രകടനങ്ങൾക്ക് സോഷ്യൽ മീഡിയയിൽ വലിയ തരംഗം സൃഷ്ടിക്കാൻ ഉള്ള കഴിവുണ്ട് ആരാധകർ വലിയ ആകാംക്ഷയോടെയാണ് അത്തരം വാർത്തകളെ ഉൾക്കൊള്ളാറുള്ളത്. മഞ്ജു വാര്യരെക്കുറിച്ച് മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയ താരം ബാലാജി ശര്‍മ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ആണ് തന്റെ പ്രിയ താരങ്ങളായ മഞ്ജു വാര്യര്‍, ഉണ്ണിമുകുന്ദന്‍ , കലാഭവന്‍ ഷാജോണ്‍ തുടങ്ങിയവരെക്കുറിച്ചുമെല്ലാം ബാലാജി പറയുന്നുണ്ട്. ഞാനൊക്കെ മലയാള സിനിമയില്‍ വരും മുന്‍പേ കണ്ടിട്ടുള്ള ഒരാള്‍ ആണ് മഞ്ജു വാര്യര്‍. അഭിനയ പ്രതിഭയുള്ള, സിനിമയില്‍ ഏറ്റവും കൂടുതല്‍ തിളങ്ങി നിന്ന നമ്മള്‍ അന്തം വിട്ടുനോക്കി നിന്ന ഒരാള്‍ ആണ് മഞ്ജു എന്നാണ് ബാലാജി പറയുന്നത്.

ഞാന്‍ ആദ്യമായി അവര്‍ക്കൊപ്പം അഭിനയിക്കുന്നത് കരിങ്കുന്നം സിക്‌സസ് എന്ന സിനിമയില്‍ ആണ്. ഷൂട്ടിംഗ് ലൊക്കേഷനിൽ വച്ചുണ്ടായ ഒരു അനുഭവവും താരം പങ്കുവെക്കുന്നുണ്ട്. എന്നെ ആദ്യമായി കണ്ട ഉടനെ ചാടി എഴുന്നേറ്റിട്ട് നമസ്‌കാരം സാര്‍ എന്ന് പറഞ്ഞു എന്നും ഞാന്‍ അതിശയിച്ചു തിരിഞ്ഞു നോക്കിയപ്പോൾ എന്നാല്‍ എന്നോട് തന്നെയാണ് ആ നമസ്‌കാരം എന്ന് മഞ്ജു പറയുകയും ചെയ്തു എന്നും ബാലാജി പറഞ്ഞു.

അങ്ങനെ ഡൌണ്‍ റ്റു എര്‍ത്ത് ആയിട്ടുള്ള ഒരു വ്യക്തിയാണ് അവര്‍. എന്നാലും ഇത് കള്ളക്കളിയാണോ എന്ന് ഞാന്‍ ഒബ്‌സര്‍വ് ചെയ്തു എന്നും ഈ ഒരു ഡൗണ്‍ ടു എര്‍ത്ത് ഒക്കെ നമ്മുടെ അടുത്ത് കാണിക്കുന്നത് സിന്‍സിയര്‍ ആണോ എന്ന് എനിക്ക് അറിയണം ആയിരുന്നു എന്നും കുറേദിവസം ഞാന്‍ അവരെ നിരീക്ഷിച്ചു കൊണ്ടിരുന്നു. അവര്‍ അതെ രീതിയില്‍ ആണ് നിലനില്‍ക്കുന്നത് എന്ന് മനസ്സിലാവുകയും ചെയ്തു എന്നും ബാലാജി വ്യക്തമാക്കി.

മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരു പോലെ തിളങ്ങി നിൽക്കുന്ന താരമാണ് ബാലാജി ശർമ്മ. വില്ലൻ വേഷങ്ങളിലൂടെയാണ് താരം കൂടുതലായും പ്രേക്ഷകരിലേക്ക് ഇറങ്ങി ചെന്നിട്ടുള്ളത്. ഒരുപാട് ഹിറ്റ് സിനിമകളുടെ ഭാഗമാകാനും മുൻനിര നായകന്മാരുടെ കൂടെ എല്ലാം അഭിനയിക്കാനും താരത്തിന് ഇതിനോടകം അവസരം ലഭിച്ചിട്ടുണ്ട്. തന്നിലൂടെ കടന്നുപോയ ഓരോ കഥാപാത്രങ്ങളെയും അനശ്വരമാക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു.

Manju
Manju

Be the first to comment

Leave a Reply

Your email address will not be published.


*