അച്ഛനും അമ്മയ്ക്കും ചേച്ചിക്കുമൊപ്പം കുസൃതിയുമായി മഹാലക്ഷ്മി…🥰😍 വിദ്യാരംഭ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ….

മലയാള സിനിമ പ്രേക്ഷകർക്കിടയിലെ ജനപ്രിയ നായകനാണ് ദിലീപ്. ഒരുപാട് വർഷങ്ങളായി സിനിമ മേഖലയിൽ സജീവമായി നിലകൊള്ളുകയും എല്ലാ തരത്തിലുള്ള കഥാപാത്രങ്ങളും അവതരിപ്പിക്കുകയും നിറഞ്ഞ കയ്യടി പ്രേക്ഷകരിൽ നിന്ന് സ്വീകരിക്കുകയും ചെയ്തിട്ടുള്ള അഭിനേതാവാണ് താരം എന്ന് നിസ്സംശയം പറയാം.

എല്ലാ കഥാപാത്രങ്ങളെയും ആഴത്തിൽ അറിഞ്ഞവതരിപ്പിക്കാൻ താരത്തിന് വലിയ കഴിവും മിടുക്കും ഉണ്ട്. താരത്തിന്റെ കുടുംബ ജീവിതവുമായി ഒരുപാട് വിമർശനങ്ങളും മറ്റും ഉണ്ടായെങ്കിലും അഭിനയ മേഖലയിൽ താരത്തിന് എതിരഭിപ്രായങ്ങൾ ഉണ്ടാകില്ല. അത്രത്തോളം മികവിലാണ് താരം അഭിനയം എന്ന സ്വപ്നം സാക്ഷത്കരിക്കുന്നത്.

താരത്തിന് സജീവമായി ഒരുപാട് ആരാധകർ ഉണ്ടായത് കൊണ്ട് തന്നെ വിശേഷങ്ങൾ വളരെ പെട്ടന്ന് വൈറലാകാറുണ്ട്. ഇപ്പോൾ താര ദമ്പതിമാരായ ദിലീപിന്റെയും കാവ്യ മാധവന്റെയും മകൾ മഹാലക്ഷ്മി ദിലീപിന്റെ ‘എഴുത്തിനിരുത്തൽ’ ചിത്രങ്ങൾ ആണ് ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ തരംഗമാവുകയും ചെയ്തിട്ടുള്ളത്.

ഫൊട്ടോഗ്രാഫറായ അരുൺ ശങ്കർ മേനോനാണ് വിദ്യാരമ്പത്തിന്റെ മനോഹര നിമിഷങ്ങൾ ക്യാമെറയിൽ പകർത്തിയത്. ആവണംകോട് സരസ്വതി ക്ഷേത്രനടയിൽ വച്ചായിരുന്നു ചടങ്ങുകൾ നടന്നത്. വിജയദശമി ദിനത്തിൽ മഹാലക്ഷ്മി ആദ്യാക്ഷരം കുറിക്കുന്ന ചിത്രങ്ങൾ ദിലീപ് തന്നെയാണ് പങ്കുവച്ചത്.

“ഇന്ന് ഞങ്ങളുടെ മഹാലക്ഷ്മി ആദ്യാക്ഷരം കുറിച്ചു. ശ്രീശങ്കരന്റെ ദിവ്യസാന്നിദ്ധ്യം നിറഞ്ഞ ആവണംകോട് സരസ്വതി ക്ഷേത്രനടയിൽ. ആദ്യാക്ഷരം അമ്മയാണ്‌, എല്ലാത്തിന്റേയും പ്രഭവം. മഹാലക്ഷ്മിയെ സരസ്വതി ദേവി അനുഗ്രഹിക്കട്ടെ…എല്ലാവരുടെയും അനുഗ്രഹവും പ്രാർത്ഥനയും ഉണ്ടാകണം 🙏🙏🙏” എന്ന താരം ഫോട്ടോകൾക്കൊപ്പം കുറിച്ചത്.

2018 ഒക്ടോബർ 19 വിജയദശമി ദിനത്തിലാണ് ദിലീപിനും കാവ്യയ്ക്കും മഹാലക്ഷ്മി ജനിക്കുന്നത്. എഴുതിനിരുത്തുന്ന ചടങ്ങിൽ മീനാക്ഷിയും ഉണ്ടായിരുന്നു. വളരെ അപൂർവമായി മാത്രമേ മകളുടെ ചിത്രങ്ങൾ താരം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുള്ളൂ. ഇപ്പോൾ രണ്ട് മാസങ്ങൾക്ക് മുമ്പ് ഓണത്തിന് ദിലീപ് പങ്കുവച്ച കുടുംബ ചിത്രം ആരാധകർ ഏറ്റെടുത്തിരുന്നു.

Dileep
Dileep
Dileep

Be the first to comment

Leave a Reply

Your email address will not be published.


*