

മലയാള സിനിമ മേഖലയിൽ അഭിനയ മികവ് കൊണ്ട് അറിയപ്പെടുന്ന താരമാണ് അപർണ ബാലമുരളി. ഇതുവരെ ചെയ്തു വെച്ച എല്ലാ കഥാപാത്രങ്ങളും വളരെ മികച്ച രൂപത്തിൽ പ്രേക്ഷകർക്ക് പ്രിയങ്കരം ആകുന്ന വിധത്തിൽ അവതരിപ്പിച്ചു എന്നത് തന്നെയാണ് താരത്തെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമാക്കുന്നത് അതുകൊണ്ടുതന്നെ പ്രേക്ഷകർക്കിടയിൽ താരത്തിന് ഒരുപാട് ആരാധകരുണ്ട്.

ഒ ടി ടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്ത് ഇന്ത്യയിലൊട്ടാകെ തരംഗമായി മാറിയ സൂപ്പർ ഹിറ്റ് തമിഴ് സിനിമ സുർറയ് പൊട്രൂ സിനിമയിലൂടെയും അഭിനയം കൊണ്ട് വിസ്മയം കാണിക്കാൻ താരത്തിന് സാധിച്ചു എന്നത് മലയാളികൾക്ക് പോലും അഭിമാനമാണ്. ഐ എം ഡി ബി യിൽ ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ റേറ്റിങ്ങ് ഉള്ള സിനിമയായി സുർറയ് പൊട്രൂ മാറുകയും ചെയ്തു.

സൂര്യയുടെ മികച്ച അഭിനയത്തോടൊപ്പം നിൽക്കാൻ അപർണക്ക് സാധിച്ചു എന്നതാണ് ആ സമയത്ത് താരത്തിന്റെ അഭിനയത്തെക്കുറിച്ച് ഉണ്ടായ വിശദീകരണവും അഭിപ്രായങ്ങളും. താര ജാഡ ഇല്ലാത്ത ചുരുക്കം അഭിനേത്രികളിൽ ഒരാളാണ് താരം എന്നും താരത്തെ കുറിച്ച് പറയപ്പെടുന്നതാണ്. ഇതുകൊണ്ടെല്ലാം തന്നെ ചുരുങ്ങിയ കാലം കൊണ്ട് മലയാളികൾക്കിടയിൽ പ്രത്യേക സ്ഥാനം കണ്ടെത്താൻ താരത്തിനു സാധിച്ചു.

അഭിനയ പ്രാധാന്യമുള്ള ഒരുപാട് മലയാള കഥാപാത്രങ്ങളിലൂടെയും പ്രേക്ഷകരെ താരം കയ്യിൽ എടുത്തിട്ടുണ്ട്. നടി എന്നതിലുപരി ഒരു പ്ലേബാക്ക് സിംഗറും ക്ലാസിക്കൽ ഡാൻസറും കൂടിയാണ് താരം. 2013 മുതൽ താരം സിനിമയിൽ സജീവമാണ്. യാത്ര തുടരുന്നു എന്ന സിനിമയിലൂടെയാണ് താരം അഭിനയം ആരംഭിക്കുന്നത്.

എന്നാൽ മഹേഷിന്റെ പ്രതികാരം എന്ന സിനിമയിലൂടെയാണ് പ്രേക്ഷകരുടെ ശ്രദ്ധാ കേന്ദ്രമായി താരം മാറുന്നത്. താരം സമൂഹ മാധ്യമങ്ങളിൽ സജീവമാണ്. ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ താരത്തിന്റെ പുത്തൻ ഫോട്ടോയാണ് പ്രചരിക്കുന്നത്. ട്രെൻഡി ലഹങ്കയിൽ വിസ്മയം തീർക്കുന്ന ഫോട്ടോകൾ ആണ് താരം പങ്കുവെച്ചിരിക്കുന്നത്.

ലഹങ്കയിൽ ഇത്രയും ഭംഗിയായി ഇതിനുമുമ്പ് താരത്തെ കണ്ടിട്ടില്ല എന്നാണ് ഫോട്ടോകൾക്ക് താഴെ വരുന്ന ആരാധക കമന്റുകൾ. അതീവ സുന്ദരിയായി താരത്തെ ഫോട്ടോകളിൽ കാണാൻ കഴിയുന്നുണ്ട്. അത് കൊണ്ടുതന്നെ പങ്കുവെച്ച് വളരെ പെട്ടെന്ന് തന്നെ ആരാധകർ ഫോട്ടോ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ ഒന്നടങ്കം ഫോട്ടോ തരംഗം സൃഷ്ടിക്കുകയും ചെയ്തു.




Leave a Reply