

മലയാളത്തിലെ ആക്ഷൻ ക്വീൻ ആരാണെന്ന് ചോദിച്ചാൽ ഒട്ടുമിക്ക എല്ലാ മലയാള സിനിമ പ്രേമികളുടെ ഉത്തരം ‘ വാണി വിശ്വനാഥ്’ എന്ന് തന്നെയായിരിക്കും. അതിൽ ആർക്കും ഒരു സംശയവും ഇല്ല. കാരണം താരം മലയാള സിനിമയിൽ സജീവമായ സമയത്ത് അവതരിപ്പിച്ച ഒട്ടുമിക്ക എല്ലാ കഥാപാത്രങ്ങളും ആക്ഷൻ സ്വീക്വൻസ് ഉള്ള കഥാപാത്രങ്ങൾ തന്നെയായിരുന്നു.

മലയാളത്തിന്റെ പ്രിയ താരം, നടനും സംവിധായകനുമായ ബാബുരാജ് ആണ് താരത്തിന്റെ ഭർത്താവ്. ഒരു സമയത്ത് മലയാള സിനിമയിൽ സജീവമായ താരം രണ്ടായിരത്തി രണ്ടിൽ കല്യാണത്തിന് ശേഷം സിനിമയിൽ പഴയതുപോലെ സജീവമായി നിലകൊണ്ടില്ല. പക്ഷേ അതിനുശേഷവും ചില സിനിമകളിൽ താരം പ്രത്യക്ഷപ്പെട്ടു. 2016 ൽ പുറത്തിറങ്ങിയ മാന്നാർമത്തായി സ്പീക്കിങ്ങ് 2 ആണ് താരം അവസാനമായി അഭിനയിച്ച സിനിമ.

ഇപ്പോൾ താരം വീണ്ടും സിനിമാ ലോകത്തേക്ക് കടന്നു വരുന്നു എന്ന സന്തോഷവാർത്തയാണ് ആരാധകർക്കിടയിൽ പ്രചരിക്കുന്നത്. താരത്തിന്റെ തിരിച്ചുവരവിനെ ആഘോഷമാക്കിയിരിക്കുകയാണ് താരത്തിന്റെ പ്രിയ ആരാധകർ. പഴയതുപോലെ ശക്തമായ കഥാപാത്രങ്ങളിലൂടെ തിരിച്ചു സിനിമയിലേക്ക് വരണം എന്നാണ് ആരാധകർ ആഗ്രഹിക്കുന്നത്.

ദി ക്രിമിനൽ ലോയർ എന്ന സിനിമയിലൂടെയാണ് താരം വീണ്ടും വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടാൻ പോകുന്നത്. താരത്തിന്റെ ഭർത്താവ് ബാബുരാജ് തന്നെയാണ് ഈ സിനിമയിലെ പ്രധാന വേഷം കൈകാര്യം ചെയ്യുന്നത്. ആക്ഷൻ ത്രില്ലർ എന്ന ലേബലിൽ പുറത്തിറങ്ങാൻ പോകുന്ന സിനിമയുടെ ടാഗ് ലൈൻ ‘ കിൾ ഓർ ഡൈ’ എന്നാണ്. ജിതിൻ ജിത്തു ആണ് ഈ സിനിമ സംവിധാനം ചെയ്യുന്നത്. തേർഡ് ഐ മീഡിയ മാക്കേഴ്സിന്റെ ബാനറിലാണ് സിനിമ ഒരുങ്ങാൻ പോകുന്നത്.

സൗത്ത് ഇന്ത്യയിലെ എല്ലാ ഭാഷകളിലും അഭിനയിച്ച് കഴിവ് തെളിയിച്ച താരമാണ് വാണി വിശ്വനാഥ്. 50 ൽ കൂടുതൽ മലയാള സിനിമകളിൽ പ്രത്യക്ഷപ്പെട്ട താരം നൂറോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. മലയാളം തെലുങ്ക് എന്നീ ഭാഷകളിൽ ആണ് താരം സജീവമായി നില കൊണ്ടിരുന്നത്. കൂടാതെ തമിഴ് കന്നട ഹിന്ദി എന്നീ ഭാഷകളിലും ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കാൻ താരത്തിന് കഴിഞ്ഞു.

രണ്ടായിരത്തിൽ പുറത്തിറങ്ങിയ സൂസന്ന എന്ന സിനിമയിലെ അഭിനയത്തിന് ആ വർഷത്തെ മികച്ച രണ്ടാമത്തെ നടിക്കുള്ള കേരളസംസ്ഥാന അവാർഡ് താരത്തിന് ലഭിച്ചിട്ടുണ്ട്. 2017 മുതൽ താരം രാഷ്ട്രീയത്തിൽ സജീവമാണ്. ആന്ധ്രപ്രദേശിലെ തെലുങ്ക് ദേശം പാർട്ടിയിലെ അംഗമാണ് താരം. ടെലിവിഷൻ സീരിയലുകളും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.



Leave a Reply