

മലയാളികളുടെ ഇഷ്ട താരമാണ് ഇന്ദ്രജ. തെലുങ്ക് & മലയാളം എന്നീ ഭാഷകളിൽ സജീവമായി നിലകൊള്ളുന്ന താരത്തിന്റെ യഥാർത്ഥ പേര് രജതി എന്നാണ്. പിന്നീട് ഇന്ദ്രജ എന്ന സ്റ്റേജ് പേര് താരം സ്വീകരിക്കുകയായിരുന്നു. മലയാളം തെലുങ്ക് എന്നീ ഭാഷകൾക്ക് പുറമേ ചുരുക്കംചില കന്നട തമിഴ് ഭാഷകളിലെ സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്.

1993 മുതൽ 2007 വരെ താരം സൗത്ത് ഇന്ത്യയിലെ ഏറ്റവും താരമൂല്യമുള്ള നടിമാരിൽ ഒരാളായിരുന്നു. അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അവതരിപ്പിച്ചു പ്രേക്ഷക പ്രീതി കരസ്ഥമാക്കാൻ ആ കാലയളവിൽ താരത്തിന് സാധിച്ചു. 2007 ൽ വിവാഹശേഷം താരം സിനിമയിൽ നിന്ന് വിട്ടു നിന്നു.

മറ്റൊരു മതത്തിൽ പെട്ട ഒരാളെ വിവാഹം കഴിച്ചത് കൊണ്ട് തന്നെ ഒരുപാട് വിവാദങ്ങളിൽ താരം അകപ്പെട്ടിരുന്നു. ഒരുപാട് പ്രശ്നങ്ങൾ താരം ജീവിതത്തിൽ അഭിമുഖീകരിക്കേണ്ടി വന്നു. നടനും ബിസിനസുകാരനുമായ മുഹമ്മദ് അബ്സർ എന്നയാളെയാണ് താരം 2007 ൽ വിവാഹം കഴിച്ചത്. പിന്നീട് 2014 വരെ താരം സിനിമയിൽ നിന്ന് വിട്ടു നിന്നു. ഈ ദമ്പതികൾക്ക് ഒരു പെൺകുട്ടിയും കൂടെയുണ്ട്.

2014 ൽ അഭിനയലോകത്തേക്ക് തിരിച്ചുവന്ന് താരം തെലുങ്ക് സിനിമകളിൽ മാത്രമേ പ്രത്യക്ഷപ്പെട്ടിട്ടുള്ളു. ഇപ്പോൾ താരം വീണ്ടും മലയാളത്തിൽ പ്രത്യക്ഷപ്പെടാൻ പോവുകയാണ്. 12c എന്ന മലയാള സിനിമയിൽ ആശ പൈ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കാൻ പോകുന്നത്. താരത്തിന്റെ തിരിച്ചുവരവ് ആഘോഷം ആക്കിയിരിക്കുകയാണ് താരത്തിന്റെ മലയാളി ആരാധകർ. കൂടാതെ മിനിസ്ക്രീനിലെ ജെബി ജംഗ്ഷനിലും, കോമഡി സൂപ്പർ നൈറ്റ് ലും താരം പ്രത്യക്ഷപ്പെട്ടു.

1993 ൽ സൂപ്പർസ്റ്റാർ രജനീകാന്ത് & റോജ പ്രധാന വേഷത്തിൽ പ്രത്യക്ഷപ്പെട്ട ഉഴപ്പലി എന്ന തമിഴ് സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. തൊട്ടടുത്തവർഷം ഹലോ ബ്രദർ എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് താരം തെലുങ്കിൽ അരങ്ങേറ്റം കുറിച്ചു. പിന്നീട് തെലുങ്കിൽ തുടർച്ചയായി ഒരു പാട് വിജയ ചിത്രങ്ങളിൽ താരം പങ്കാളിയായി.

താരം ആദ്യമായി മലയാളത്തിൽ പ്രത്യക്ഷപ്പെടുന്നത് 1999ലാണ്. കെ മധു സംവിധാനം ചെയ്ത് മമ്മൂട്ടി, മുരളി, രതീഷ് തുടങ്ങിയവർ പ്രധാനവേഷത്തിലെത്തിയ ദി ഗോഡ് മാൻ എന്ന സിനിമയിലാണ് താരം ആദ്യമായി പ്രത്യക്ഷപ്പെട്ടത്. F. I. R, ഉസ്താദ്, വാർ & ലവ്, മയിലാട്ടം, ബെൻ ജോൺസൺ, ലോക നാഥൻ I. A. S, തുടങ്ങിയവ താരം അഭിനയിച്ച പ്രധാനപ്പെട്ട മലയാള സിനിമകളാണ്.





Leave a Reply