നടി മുക്തക്കെതിരെ രൂക്ഷ വിമർശനവുമായി ആക്ടിവിസ്റ്റ് ശ്രീലക്ഷ്മി അറക്കല്‍…

കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന വിഷയമാണ് സ്റ്റാർ മാജിക്കും മുക്തയും. സാർ മാജിക് ഇതിനുമുമ്പ് പലപ്രാവശ്യവും വിവാദത്തിൽ അകപ്പെട്ടിട്ടുണ്ട്. ഒരുപക്ഷേ മുക്തയുടെ ജീവിതത്തിലെ ആദ്യത്തെ വിവാദ പരാമർശം ആയിരിക്കാം സ്റ്റാർ മാജിക് എന്ന വേദിയിൽ താരം നടത്തിയത്.

തന്റെ മകൾ വേറെ വീട്ടിൽ കയറി ചൊല്ലേണ്ടവൾ ആണെന്നും അതുകൊണ്ട് ഞാൻ അവളെ കുക്കിംഗ് ക്ലീനിങ്ങ് ഒക്കെ പഠിപ്പിക്കുന്നുണ്ട് എന്നും താരം സ്റ്റാർ മാജിക്ക് വേദിയിൽ പറയുന്നുണ്ട്. ഇതിനെത്തുടർന്നാണ് സോഷ്യൽ മീഡിയയിൽ രൂക്ഷവിമർശനം താരം നേരിടേണ്ടിവന്നത്. ഒരു പെൺകുട്ടിയെ സ്വയം പ്രാപ്തരാക്കുക എന്നതാണ് ഒരു അമ്മ ചെയ്യേണ്ട ഏറ്റവും വലിയ കാര്യം. അല്ലാതെ കുക്കിംഗ് ക്ലീനിങ് പഠിപ്പിക്കൽ അല്ല എന്നാണ് താരത്തിനെതിരെ പലരും ആരോപിച്ചത്.

ഇപ്പോൾ താരത്തിനെതിരെ വിമർശനമുയർത്തിയിരിക്കുകയാണ് ഫെമിനിസ്റ്റും സോഷ്യൽ മീഡിയ ആക്ടിവിസ്റ്റും കൂടിയായ ശ്രീലക്ഷ്മി അറക്കൽ. തന്റെ നിലപാടുകളും അഭിപ്രായങ്ങളും ഏതു വേദിയിലും ആരുടെ മുമ്പിലും തുറന്നു പറയുന്ന ശ്രീലക്ഷ്മി അരക്കൽ വിവാദ വിഷയങ്ങളിൽ ഇടപെട്ടിട്ടുണ്ട്. ഇപ്പോൾ നടി മുക്തയുടെ വിഷയത്തിലും താരം അഭിപ്രായം രേഖപ്പെടുത്തിയിരിക്കുകയാണ്.

ഫേസ്ബുക്ക് കുറിപ്പ് എന്ന രീതിയിലാണ് ശ്രീലക്ഷ്മി അഭിപ്രായം രേഖപ്പെടുത്തിയത്. കുറുപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ..

“ഈയടുത്തകാലത്ത് ഉത്ര കേസിലെ വിധി വന്നപ്പോൾ പ്രതിക്ക് വധശിക്ഷ നൽകണമെന്ന് നാടൊട്ടുക്ക് മുറവിളി ഉയർന്നു. എന്തിന് അന്ന് സോഷ്യൽ മീഡിയ ഫ്ലാറ്റ്ഫോമുകളിൽ നീതിന്യായ വ്യവസ്ഥയിലെ അപചയത്തെ കുറിച്ചുള്ള അലർച്ചകൾ കാതടപ്പിയ്ക്കുന്ന തരത്തിലുള്ളതായിരുന്നു.അന്ന് ആ വിഷയത്തെക്കുറിച്ച് എന്റെതായ ഒരു അഭിപ്രായം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യണമെന്ന് ഞാൻ വിചാരിച്ചുവെങ്കിലും പിന്നീട് അത് വേണ്ട എന്ന് വെച്ചു. മലയാളത്തിലെ പ്രമുഖ ചാനലായ ഫ്ലവേഴ്സ് ടിവിയിൽ വന്ന ഈ വീഡിയോ ഇന്ന് കണ്ടപ്പോൾ (ഫ്ലവേഴ്സ് ടി വി അവരുടെ video block ചെയ്തത് കാരണം video youtube കയറി കാണണം എന്നപേക്ഷ) ഈ വിഷയത്തെക്കുറിച്ച് പ്രതികരിക്കാതിരിക്കുന്നത് തെറ്റാണെന്ന് ബോധമണ്ഡലത്തിൽ തോന്നുന്നു.

സ്ത്രീ വീട്ടിനകത്ത് ഒതുങ്ങി കൂടെണ്ടവളാണെന്നും അവൾ നാളെ മറ്റൊരു വീട്ടിൽ പോകുമ്പോൾ എല്ലാം തികഞ്ഞ ഒരു ഒരു കുലസ്ത്രീ ആയിരിക്കണമെന്നും ജീവിതത്തിന്റെ സമസ്തമേഖലകളിലും കുട്ടിക്കാലം മുതൽ പൊരുതി വന്നൊരു പെൺകുട്ടി മൈക്ക് എടുത്ത് പൊതു ഇടത്തിൽ വന്ന് ഉറക്കെ വിളിക്കുമ്പോൾ എപ്രകാരം അത് കണ്ടില്ല എന്ന് നടിക്കാനാകും. വളർത്തു ദോഷവും സദാചാരവിരുദ്ധതയും കുലസ്ത്രീ പരിവേഷവും ഒക്കെ കൊടുത്തു സ്ത്രീകളെ ഇങ്ങനെ പൊതുഇടങ്ങളിൽ പച്ചക്ക് മഹത്വവൽക്കരിക്കുമ്പോഴാണ് ഇന്നും എവിടെയൊക്കെയോ എന്തൊക്കെയോ കുഴപ്പങ്ങൾ പതിയിരിക്കുന്നതായി മനസ്സിലാകുന്നത്.

ഈ വീഡിയോയുടെ അവസാനം കാണുന്ന രംഗമാണ് ഇതിൽ ഏറ്റവും രസകരം. നടി പറഞ്ഞ വിവരക്കേടുകൾ പക്വതയെത്തിയ (matured) സ്ത്രീയുടെ സുവിശേഷമായാണ് അവതാരക പറഞ്ഞു നിർത്തുന്നത്. സ്ത്രീയെ അവളുടെ സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തരാക്കാൻ തയ്യാറാകാത്തിടത്തോളം കാലം ഇവിടെ സ്ത്രീധന പീഡനവും കൊലപാതകങ്ങളും അരങ്ങേറി കൊണ്ടിരിക്കും. അപ്പോഴും നാം #ടാഗുകളും ജസ്റ്റിസ് ഫോർകളും മുഴക്കി കൊണ്ടേയിരിക്കും. ഇത്തരം ചിന്താഗതികൾ നിലനിൽക്കുന്നിടത്തോളം കാലം ഏതു നൂറ്റാണ്ടിൽ സ്ത്രീ സ്വതന്ത്രയാകുമെന്ന് ചിന്തിക്കേണ്ട പ്രധാനപ്പെട്ട വസ്തുതയാണത്.

2021ന്റെ പടികടന്ന് 2022 ലേക്ക് നമ്മൾ കയറിക്കൊണ്ടിരിക്കുകയാണ്. ഇനിയും നമ്മുടെ ചിന്തകളും ആശയങ്ങളും ഭാവനയും വളർന്നില്ലായെങ്കിൽ പഴയ ഇരുണ്ട കാലഘട്ടങ്ങളിലേക്ക് നടന്നു കൊണ്ടിരുന്നാൽ നാം എവിടെ ചെന്ന് നിൽക്കും എന്ന് ഇനിയെങ്കിലും ഇവിടെയുള്ള മനുഷ്യർ ചിന്തിക്കണം എന്ന് അഭ്യർത്ഥിക്കുന്നു.

വാൽ കഷ്ണം : ചാനലുകൾ അവരുടെ ടി പി ആർ റേറ്റ് കൂട്ടുവാൻ എന്ത് ഊള തരവും തട്ടിക്കൂട്ടം. ചാനലുകൾക്ക് സെൻസറിംഗ് വരേണ്ട കാലഘട്ടം അതിക്രമിച്ചിരിക്കുന്നു എന്ന് ഇനിയെങ്കിലും ഇവിടെയുള്ള മനുഷ്യർ ചിന്തിക്കണം എന്ന് അഭ്യർത്ഥിക്കുന്നു.

Lakshmi
Muktha

Be the first to comment

Leave a Reply

Your email address will not be published.


*