
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് അല്ലുഅർജുൻ. സൗത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടന്മാരിൽ ഒരാളാണ് താരം. മലയാളത്തിലെ ദത്തുപുത്രൻ എന്നാണ് താരത്തെ മലയാളികൾ വിശേഷിപ്പിക്കുന്നത് തന്നെ. മൊഴിമാറ്റ സിനിമകളിലൂടെയാണ് താരം മലയാളികൾക്കിടയിലും സുപരിചിതനായത്. ഇപ്പോൾ കേരളത്തിൽ ധാരാളം അല്ലു അർജുൻ ഫാൻസ് ക്ലബ്ബുകൾ വരെ നിലവിലുണ്ട്.
നടൻ, നിർമ്മാതാവ്, നർത്തകൻ, പിന്നണി ഗായകൻ എന്നീ നിലകളിലെല്ലാം താരത്തിന് തിളങ്ങാൻ കഴിഞ്ഞിട്ടുണ്ട്. ബാലതാര വേഷം കൈകാര്യം ചെയ്തുകൊണ്ട് വെള്ളിത്തിരയിൽ കടന്നുവന്ന താരം 2003 ൽ പുറത്തിറങ്ങിയ ഗംഗോത്രി എന്ന സിനിമയിലൂടെയാണ് ആദ്യമായി പ്രധാന വേഷത്തിൽ പ്രത്യക്ഷപ്പെടുന്നത്. 25 ൽ കൂടുതൽ സിനിമകളിൽ താരം പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു.
2001 മുതൽ സിനിമ മേഖലയിൽ താരം സജീവമാണ്. താരത്തിന് രണ്ട് ഫിലിംഫെയർ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. തെലുങ്കിലെ അഭിനേതാവാണെങ്കിലും മൊഴിമാറ്റ സിനിമകളിലൂടെ കേരളത്തിലും ത്രം അറിയപ്പെടുന്ന നടനായി മാറി. തെലുങ്കിൽ വൻ വിജയമായ വേദം എന്ന ചിത്രമൊഴികെ മറ്റെല്ലാ ചിത്രങ്ങളും മൊഴിമാറ്റി മലയാളത്തിലിറങ്ങിയിട്ടുമുണ്ട്.

ആര്യ എന്ന ചിത്രം 2003 ലാണ് കേരളത്തിൽ പുറത്തിറങ്ങിയത്. ഈ ഒരൊറ്റ ചിത്രം കേരളത്തിൽ താരത്തിന് ധാരാളം ആരാധകരെയാണ് നേടിക്കൊടുത്തത്. 2007 എന്ന ഒരേ വർഷത്തിൽ തന്നെ ഹാപ്പി, ഹീറോ, ബണ്ണി എന്നീ മൂന്ന് ചിത്രങ്ങൾ പുറത്തിറങ്ങി. മൂന്നിനും അസാധ്യ സ്വീകരണമാണ് മലയാളികൾ നൽകിയത്.

2008 ൽ പരുഗു എന്ന ചിത്രം കൃഷ്ണ എന്ന പേരിലും 2009 ൽ ഗംഗോത്രി എന്ന ചിത്രം സിംഹക്കുട്ടി എന്ന പേരിലും പുറത്തിറങ്ങുകയുണ്ടായി. 2010 ൽ ആര്യ 2 എന്ന ചിത്രം കൂടെ ആയപ്പോപ് ആരാധകർക്കിടയിൽ ആരവമായിരുന്നു. അതിനു ശേഷമിറങ്ങിയ വരൻ എന്ന ചിത്രം വരുഡു എന്ന ചിത്രത്തിന്റെ റീമേക്ക് ആയിരുന്നു. പിന്നീടാണ് വേദം പുറത്തിറങ്ങിയത്.

മലയാളത്തിന്റെ പ്രിയ താരം ഫഹദ് ഫാസിൽ വില്ലനായി പ്രത്യക്ഷപ്പെടുന്ന പുഷ്പ എന്ന സിനിമയാണ് ഇനി പുറത്തിറങ്ങാൻ പോകുന്ന പ്രധാനപ്പെട്ട സിനിമ. ഒരുപാട് ആരാധകരുണ്ടായതു കൊണ്ടുതന്നെ സമൂഹമാധ്യമങ്ങളിൽ താരത്തിന്റെ ഫോട്ടോകളും വിശേഷങ്ങളും വളരെപ്പെട്ടെന്ന് തരംഗം ശ്രദ്ധിക്കാറുണ്ട് ഇപ്പോൾ ഭാര്യ സ്നേഹ റെഡി യോടൊപ്പം ഉള്ള ഇൻസ്റ്റാഗ്രാം റീൽസ് വീഡിയോ ആണ് പ്രേക്ഷകശ്രദ്ധ നേടുന്നത്.



Leave a Reply