ക്യൂട്ട്നെസ്സ് ഓവർലോഡഡ്…🥰😍 വൈറൽ ഡാൻസർ വൃദ്ധിയുടെ പുതിയ ഫോട്ടോ ഷൂട്ട് തരംഗമാവുന്നു…

മലയാള സിനിമ പരിചയപ്പെടുത്തുന്ന അഭിനേതാക്കൾ ഓരോന്നും അഭിനയ മികവിലും സൗന്ദര്യത്തിലും മുൻപന്തിയിൽ നിൽക്കുന്നത് സ്ഥിരം കാഴ്ചയാണ്. ബാല താരങ്ങളെ അവതരിപ്പിക്കുമ്പോൾ പോലും സംവിധായകരും നിർമാതാക്കളും ഇത്രത്തോളം കണിശത പുലർത്തുന്ന കൊണ്ട് തന്നെയാണ് മലയാള സിനിമ ലോക സിനിമ ചരിത്രത്തിൽ പോലും ഇടം നേടുന്നത്.

ബാലതാരമായി സിനിമയിൽ വന്നവർക്കെല്ലാം നായികാപദവി വരെ നിൽക്കാനും നായിക പദവിയിലും ഒരുപാട് കയ്യടി നേടുന്ന പ്രകടനങ്ങൾ കാഴ്ചവയ്ക്കാനും ഒരുപാട് മികച്ച അഭിനയ മുഹൂർത്തങ്ങൾ പ്രേക്ഷകർക്ക് സമ്മാനിക്കുവാനും കഴിയുന്നത് ഇത്തരത്തിൽ സിനിമയുടെ അണിയറ പ്രവർത്തകർ കാണിച്ച കണിശത കൊണ്ട് തന്നെയാണ് എന്ന് നിസ്സംശയം പറയാം. ഒട്ടു മിക്ക ബാല താരങ്ങളും ഇതിനു തെളിവുകളാണ്.

ഒ ടി ടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്ത് പ്രേക്ഷകർ നിറഞ്ഞ കയ്യടികളോടെ സ്വീകരിച്ച സാറാസ് എന്ന ചിത്രത്തിലെ തുള്ളി കളിക്കുന്ന കുഞ്ഞിപുഴു എന്ന ഒറ്റ ഡയലോഗിലൂടെ കാഴ്ചക്കാരെ മുഴുവൻ കുടുകുടാ ചിരിപ്പിച്ച മലയാള ചലചിത്ര ബാല താരങ്ങൾക്കിടയിലെ അഭിമാനമാണ് വൃദ്ധി വിശാൽ അതിനുമുമ്പും ഡാൻസിലൂടെ കുട്ടി താരം പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധാകേന്ദ്രമായി മാറ്റിയിട്ടുണ്ട്.

മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന സീരിയലിലൂടെ ആണ് ബേബി വൃദ്ധി മലയാളികളുടെ മനസ് കവർന്ന ഡാൻസർമാരായ വിശാൽ കണ്ണൻ്റേയും ഗായത്രിയുടേയും മകളാണ് വൃദ്ധി. ഡാൻസ് ആണെങ്കിലും മറ്റെന്താണെങ്കിലും കാഴ്ചക്കർക്കൊരു കുറവുമില്ല. താരത്തിന്റെ വാത്തി കമിങ് ഡാൻസ് ഒരുപാട് പേർ വാട്സ്ആപ്പ് സ്റ്റാറ്റസ് ആക്കി മാറ്റിയിരുന്നു. അത്രത്തോളം പ്രേക്ഷകപ്രീതിയും പിന്തുണയും താരത്തിനുണ്ട് എന്ന് ചുരുക്കം.

ടിക് ടോക്ക് വീഡിയോ ചെയ്യുന്നതായിരുന്നു താരത്തിന്റെ ഹോബി. ടിക് ടോക് ഇന്റെ കാലം കഴിഞ്ഞപ്പോൾ പിന്നെ ഇൻസ്റ്റഗ്രാമിലൂടെ ആയി താരത്തിനെ പ്രേക്ഷകർ കാണുന്നത്. ചുരുങ്ങിയ സമയത്തിനുള്ളിൽ കൊഞ്ചി കൊഞ്ചിയുള്ള സംസാരവും അഭിനയ മികവും കൊണ്ട് നേരത്തെ ഉണ്ടായിരുന്ന ആരാധകരെ നിലനിർത്തുന്നതിനപ്പുറത്തേക്ക് ഒരുപാട് ആരാധകരെ പുതിയതായി നേടാനും താരത്തിന് കഴിഞ്ഞു.

ഇപ്പോൾ സീരിയലും സിനിമയും ഒക്കെയായി താരം തിരക്കിലാണ്.  ടെലിവിഷൻ മേഖലയിലും ഇപ്പോൾ സജീവമായി താരത്തെ കാണാൻ സാധിക്കുന്നുണ്ട്. ഇത്ര ചെറിയ പ്രായത്തിൽ തന്നെ പാട്ടിനൊത്ത് കിടിലൻ സ്റ്റെപ്പുകൾ കണ്ടാണ് ആദ്യം ലോകം അമ്പരന്നത്. സാരം ഇതുവരെ ഡാൻസ് ചെയ്തപ്പോഴെല്ലാം പ്രേക്ഷകർ ഏറ്റെടുക്കുകയും തരംഗമായി പ്രചരിക്കുകയും ചെയ്തിട്ടുണ്ട്. അത്രത്തോളം അത്ഭുതപ്പെടുത്തുന്ന തരത്തിലാണ് താരത്തിന് ഡാൻസ്.

അതുകൊണ്ടുതന്നെ താരത്തിന്റെതായി പുറത്തു വരുന്ന ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും വളരെ പെട്ടെന്നാണ് ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയും ചെയ്യുന്നത്. ഇപ്പോൾ കുട്ടിത്താരത്തിന്റെ ക്യൂട്ട് ഫോട്ടോകൾ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. മെറൂണിൽ അതീവ സുന്ദരിയായാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

Vriddhi
Vriddhi
Vriddhi
Vriddhi

Be the first to comment

Leave a Reply

Your email address will not be published.


*