

സിനിമാമേഖലയിൽ മികച്ച അഭിനയ മുഹൂർത്തങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച പല അഭിനേത്രികളും വിവാഹത്തിനു ശേഷം സിനിമാ മേഖലയിൽ നിന്ന് തന്നെ വിട്ടു നിൽക്കാറുണ്ട്. എന്നിരുന്നാൽ കൂടി പഴയ ആരാധകരെ നിലനിർത്തുന്ന തരത്തിൽ സോഷ്യൽ മീഡിയയിലും മറ്റും അവർ സജീവമാകുകയാണ് ചെയ്യാറുള്ളത് ഇത്തരത്തിൽ അഭിനയം മേഖലയിൽ നിന്ന് വിട്ടുനിന്നെങ്കിലും ആരാധകരെ ഒരുപിടി പോലും പിന്നിലാക്കാത്ത താരമാണ് നിത്യാദാസ്.

മലയാള സിനിമകളിൽ അഭിനയിക്കുകയും ഒരുപാട് വലിയ ആരാധക കൂട്ടത്തെ താരം നേടുകയും ചെയ്തിട്ടുണ്ട്. 2000കളുടെ തുടക്കത്തിലായിരുന്നു താരം സിനിമയിൽ മേഖലയിൽ സജീവമായിരുന്നത്. 2001 ൽ പുറത്തിറങ്ങിയ ഈ പറക്കും തളിക എന്ന ചിത്രത്തിലൂടെയാണ് താരം തന്റെ അഭിനയം ആരംഭിച്ചത്. ദിലീപ് ഹരിശ്രീ അശോകൻ കോമഡി നല്ല പോലെ വർകൗട്ടായാ സിനിമയായിരുന്നു ഇത്.

അതിനുശേഷം കലാഭവൻ മണികൊപ്പം കൺമഷി എന്ന സിനിമയിലാണ് താരം അഭിനയിച്ചത്. ഈ പറക്കും തളിക കണ്മഷി എന്നീ രണ്ടു ചിത്രങ്ങളിലും ചെയ്ത വേഷങ്ങൾ അനശ്വരമാക്കാൻ താരത്തിന് സാധിച്ചു എന്നത് താരത്തിന് കഴിവിനെ എടുത്തു പറയുന്നത് തന്നെയാണ്. ബാലേട്ടൻ, ചൂണ്ട, ഹൃദയത്തിൽ സൂക്ഷിക്കാൻ, നഗരം, സൂര്യ കിരീടം, നരിമാൻ എന്നിവയാണ് മലയാളത്തിലെ മറ്റ് സിനിമകൾ.

മികച്ച രീതിയിലാണ് ഓരോ കഥാപാത്രത്തെയും താരം അവതരിപ്പിച്ചത്. അതുകൊണ്ടുതന്നെ തുടക്കം മുതൽ ഇതുവരെയും താരം ആരാധകരെയും മികച്ച ആരാധക അഭിപ്രായങ്ങളെയും നിലനിർത്തുകയാണ്. തന്നിലൂടെ കടന്നുപോയ ഓരോ കഥാപാത്രത്തെയും മികച്ച രൂപത്തിൽ പ്രേക്ഷകർക്കു പ്രിയങ്കരം ആവുന്ന വിധത്തിൽ അവതരിപ്പിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

സിനിമാ മേഖലയിൽ എന്നതിനപ്പുറത്തേക്ക് ടെലിവിഷൻ രംഗങ്ങളിലും താരം സജീവമായിരുന്നു.
സൂര്യ, കൈരളി , സൺ, ജയ ടിവി എന്നീ ചാനലുകളിൽ എല്ലാം താരം സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ട്. 2007 ലായിരുന്നു താരത്തിന്റെ വിവാഹം. രണ്ടു മക്കളാണ് തരത്തിനുള്ളത്. നൈനാ ജാംവാളും നമൻ സിംഗും.

സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന്റെ വിശേഷങ്ങൾ ഓരോന്നും ആരാധകർ ആരവമായി കൊണ്ടാടാറുണ്ട്. ഇപ്പോഴും അതു തന്നെയാണ് സംഭവിച്ചിരിക്കുന്നത്. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം ഒരുപാട് ആരാധകരും ഫോളോവേഴ്സും ഏറെയുള്ള താരത്തിന്റെ പുത്തൻ വിശേഷങ്ങളും വീഡിയോയും എല്ലാം വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കുകയാണ് ചെയ്യാറുണ്ട്.

ഈ പ്രായത്തിലും എന്തൊരഴകാണ് എന്ന ആരാധകരെക്കൊണ്ട് ചോദിപ്പിക്കുന്ന തരത്തിലുള്ള പുത്തൻ ഫോട്ടോകൾ ആണ് ഇപ്പോൾ താരം ഇൻസ്റ്റാഗ്രാമിൽ അപ്ലോഡ് ചെയ്തിരിക്കുന്നത്. വളരെ പെട്ടെന്ന് ചിത്രങ്ങൾ ആരാധകർക്കിടയിൽ തരംഗമായ പ്രചരിച്ചിട്ടുണ്ട്. മികച്ച പ്രേക്ഷക പ്രതികരണങ്ങൾ ആണ് താരം ഫോട്ടോകൾ ലഭിച്ചുകൊണ്ടിരിക്കുന്നത്.




Leave a Reply