

ഒരുപാട് വർഷങ്ങളായി മലയാള സിനിമ മേഖലയിൽ സജീവമായി നില നിൽക്കുന്ന താരമാണ് മമ്ത മോഹൻദാസ്. മലയാളത്തിന് പുറമെ തമിഴ് കന്നഡ തെലുങ്ക് ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴും സൗത്ത് ഇന്ത്യയിലെ തിരക്കുള്ള നടിമാരിലൊരാളാണ് താരം. അഭിനയ വൈഭവം കൊണ്ട് തുടക്കം മുതൽ ഇതുവരെയും ആരാധകരുടെ താരം നിലനിർത്തുന്നു.

നടിയായും, നിർമ്മാതാവായും, പ്ലേബാക്ക് സിംഗർ ആയും സിനിമ മേഖലയിൽ തന്നെ കഴിവ് തെളിയിച്ച വൈഭവത്തിന്റെ മഹാ ലോകമാണ് താരം എന്ന് നിസംശയം പറയാം. അതു കൊണ്ടു തന്നെയാണ് സൗത്ത് ഇന്ത്യയിൽ തന്നെ താരത്തിന് ഒരുപാട് ആരാധകർ ഉണ്ടായത്. അഭിനയ മികവിനൊപ്പം നിൽക്കുന്ന സൗന്ദര്യവും താരത്തിലേക്ക് ആരാധകരെ അടുപ്പിക്കുന്നു.

2005 ൽ മയൂഖം എന്ന മലയാള സിനിമയിലൂടെയാണ് താരം ആദ്യമായി പ്രേക്ഷകരിലേക്ക് എത്തുന്നത്. വിശാൽ നായകനായ ശിവപ്പത്തികാരത്തിലൂടെ തമിഴിലും എമഡോഗ എന്ന സിനിമയിലൂടെ തെലുങ്കിലും ഗൂളി എന്ന സിനിമയിലൂടെ കന്നടയിലും താരം ആരാധകർക്ക് മുന്നിലെത്തി. അതിനുശേഷം ചെയ്ത വേഷങ്ങളെല്ലാം പ്രാധാന്യമുള്ളതായിരുന്നു.

മലയാളത്തിനു പുറമേ തമിഴിലും കന്നടയിലും തെലുങ്കിലും അരങ്ങേറിയ താരം മികച്ച വേഷങ്ങൾ ചെയ്യുകയും ഓരോരോ വേഷങ്ങളിലൂടെയും ആയിരക്കണക്കിന് ആരാധകരെ നേടുകയും ചെയ്തിട്ടുണ്ട്. മികച്ച അഭിനയ വൈഭവം ഓരോ സിനിമകളിലൂടെയും പ്രകടിപ്പിക്കുന്നതു കൊണ്ടുതന്നെയാണ് ഭാഷകൾക്ക് അതീതമായി താരത്തിന് ഒരുപാട് ആരാധകർ ഉണ്ടാകാനുള്ള പ്രധാന കാരണം.

സോഷ്യൽ മീഡിയയിൽ താരത്തിന് ആരാധകർ ഒരുപാടാണ്. 16 ലക്ഷം ആരാധകരാണ് താരത്തെ ഇൻസ്റ്റഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നത്. അഭിനയ മികവിലൂടെ അത്രത്തോളം പ്രേക്ഷക പ്രീതിയും പിന്തുണയും നേടാൻ താരത്തിന് സാധിച്ചു പല മോഡൽ ഫോട്ടോഷൂട്ടിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

ഇപ്പോൾ ആരാധകർക്കിടയിൽ തരംഗമായി പ്രചരിക്കുന്നത് താരത്തിന്റെ പുതിയ ഫോട്ടോ ആണ്. പിങ്ക് സാരി ഉടുത്താണ് താരം പുതിയ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മികച്ച പ്രതികരണങ്ങളാണ് ആരാധകർ ഓരോരുത്തരും താരത്തിന് നൽകിക്കൊണ്ടിരിക്കുന്നത്. വശ്യ മനോഹരമായ മോഹിപ്പിക്കുന്ന ഭംഗി എന്നാണ് ചിത്രത്തെ വിലയിരുത്താൻ ഉള്ള ചെറിയ വാക്യം.






Leave a Reply