ഗ്ലാമറസ് ആയി അനുപമ പരമേശ്വരൻ; തെലുഗ് സിനിമയിലെ ഗാനത്തിൽ ഞെട്ടിച്ച് താരം🔥🔥 VIDEO👉

നിവിൻ പോളി നായകനായി അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് മലയാള സിനിമ പ്രേമം സിനിമയിലൂടെ മേരി ജോർജ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് മലയാളി പ്രേക്ഷകരുടെ മനസ്സിൽ സ്ഥാനം കണ്ടെത്തിയ താരമാണ് അനുപമ പരമേശ്വരൻ. ആദ്യ സിനിമയുടെ മികച്ച പ്രകടനത്തിന് പിറകെ ഒരുപാട് അവസരങ്ങൾ താരത്തെ തേടിയെത്തി.

താരമിപ്പോൾ മലയാളത്തേക്കാൾ കൂടുതൽ തെലുങ്ക് സിനിമയിൽ ആണ് സജീവമായി നില കൊള്ളുന്നത്. ഒരുപാട് സിനിമകളിൽ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്തു കൊണ്ട് സൗത്ത് ഇന്ത്യൻ സിനിമ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. റൊമാന്റിക് വേഷങ്ങളിലാണ് താരം കൂടുതൽ തിളങ്ങി നിൽക്കുന്നത്.

ഇപ്പോൾ താരത്തിന്റെ പുതിയ തെലുങ്ക് സിനിമയുടെ വിശേഷങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്നത്. ആശിഷ് റെഡ്‌ഡി നായകനായി പുറത്തിറങ്ങാൻ പോകുന്ന റൗഡി ബോയ്സ് എന്ന തെലുങ്ക് സിനിമയിലാണ് താരം ഇനി പ്രത്യക്ഷപ്പെടാൻ പോകുന്നത്. ഈ സിനിമയുടെ ഓഡിയോ സോങ്ങ് കുറച്ചു ദിവസങ്ങൾക്കു മുമ്പ് പുറത്തുവന്നിരുന്നു. താരത്തിന്റെ ആ വേദിയിലെ ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ തരംഗം ആവുകയും ചെയ്തിരുന്നു.

ഇപ്പോൾ റൗഡി ബോയ്സിലെ പുതിയ ഗാനം പുറത്തുവന്നിരിക്കുകയാണ്. ഗ്ലാമർ വേഷത്തിൽ തിളങ്ങിനിൽക്കുന്ന അനുപമ യെയാണ് ഈ ഗണത്തിൽ നമുക്ക് കാണാൻ സാധിക്കുന്നത്. പ്രേമേ ആകാശമെയ്തെ എന്ന ഗാനമാണ് യൂട്യൂബിൽ തരംഗമായി പ്രചരിക്കുന്നത്. ആദിത്യ മ്യൂസിക് എന്ന യൂട്യൂബ് ചാനലിൽ പുറത്തിറങ്ങിയ ഗാനം ഇതിനകം ഇരുപത് ലക്ഷത്തിൽ കൂടുതൽ പേർ കണ്ടു കഴിഞ്ഞു.

ശ്രീ മണി എഴുതി ദേവി ശ്രീ പ്രസാദ് മ്യൂസിക് ചെയ്ത ഈ ഗാനം ആലപിച്ചിരിക്കുന്നത് ജസ്‌പ്രീറ്റ് ജസ് ആണ്. ഹർഷ കോണുകണ്ടി യാണ് ഈ സിനിമ സംവിധാനം ചെയ്യുന്നത്. 2015 ൽ അഭിനയ ലോകത്തേക്ക് കടന്നു വന്ന അനുപമയുടെ പതിനാറാമത്തെ സിനിമയാണ് റൗഡി ബോയ്സ്. തമിഴിലും തെലുങ്കിലും മലയാളത്തിലും ഒരുപോലെ കഴിവ് തെളിയിക്കാൻ താരത്തിന് ഈ കാലയളവിൽ സാധിച്ചിട്ടുണ്ട്.

പ്രേമം എന്ന സിനിമയിലൂടെ മലയാളി പ്രേക്ഷക മനസ്സിൽ സ്ഥാനം കണ്ടെത്തിയത് താരം പിന്നീട് ജോമോന്റെ സുവിശേഷങ്ങൾ, തേജ് ഐ ലവ് യൂ, മണിയറയിലെ അശോകൻ തുടങ്ങിയ സിനിമകളിൽ മികച്ച പ്രകടനം കാഴ്ചവെച്ചു. പുനീത് കുമാർ നായകനായി പുറത്തിറങ്ങിയ നട്ടസാറഭൗമ എന്ന കന്നഡ സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്. അഭിനയ ജീവിതത്തിൽ പല അവാർഡുകളും താരത്തിന് ലഭിച്ചിട്ടുണ്ട്.

Anupama
Anupama
Anupama
Anupama

Be the first to comment

Leave a Reply

Your email address will not be published.


*