ബോളിവുഡ് സൂപ്പർതാരം നിർമിക്കുന്ന പുതിയ ചിത്രത്തിൽ അനശ്വര🔥🥰 സന്തോഷത്തിൽ ആരാധകർ 🥰

ഹിന്ദി സൂപ്പർ സ്റ്റാർ ജോൺ അബ്രഹാം പ്രൊഡക്ഷൻ രംഗത്തേക്ക് കാലെടുത്തു വെക്കുന്ന ആദ്യ മലയാള സിനിമയിൽ മലയാളത്തിന്റെ പ്രിയ താരം അനശ്വര രാജൻ പ്രധാനവേഷത്തിലെത്തുന്നതാണ് സിനിമാലോകത്തു നിന്നുള്ള പുതിയ വാർത്ത. താരത്തിന്റെ ആരാധകർ ഇതൊരു ഉത്സവമായി ഏറ്റെടുത്തിരിക്കുകയാണ്.

പ്രൊഡ്യൂസർ എന്ന നിലയിൽ ജോൺ അബ്രഹാം ആദ്യമായി മലയാളത്തിൽ എത്തുന്ന സിനിമയാണ് ഇത് എന്നത് ഏവരെയും ആകർഷിച്ചിരിക്കുന്നു. അദ്ദേഹത്തിന്റെ ബാനർ ആയ ജെ എ എന്റർടൈൻമെന്റ് മൈക്ക് എന്ന് പേരുള്ള പുതിയ സിനിമയാണ് മലയാളത്തിൽ നിർമ്മിക്കാൻ പോകുന്നത്. ഈ സിനിമയിൽ തണ്ണീർമത്തൻ ദിനങ്ങൾ ഫ്രെയിം അനശ്വര രാജനും, രഞ്ജിത്ത് സജീവുമാണ് പ്രധാന വേഷത്തിലെത്തുന്നത്.

വിഷ്ണുപ്രസാദ് സംവിധാനം ചെയ്യുന്ന ഈ സിനിമയുടെ ഷൂട്ടിങ് മൈസൂറിൽ ആരംഭിച്ചിരിക്കുകയാണ്. ജെ എ എന്റർടൈൻമെന്റ് ഇതിനുമുമ്പും ഒരുപാട് സൂപ്പർ ഹിറ്റ് സിനിമകൾ നിർമ്മിച്ചിട്ടുണ്ട്. മദ്രാസ് കഫെ, വിക്കി ഡോണർ, സ്റ്റോറി ഓഫ് പോക്രൻ, ബാറ്റ്ല ഹൌസ് ഈ പ്രൊഡക്ഷൻ ബാനറിൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ഹിന്ദി സിനിമകൾ ആണ്. ഈ ഗണത്തിലേക്ക് മൈക്ക് ചേരുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

അർജുൻ റെഡ്‌ഡി ഫെയിം മ്യൂസിക് ഡയറക്ടർ രാധൻ ആണ് ഈ സിനിമയുടെ മ്യൂസിക് ഏറ്റെടുത്തിരിക്കുന്നത്. അദ്ദേഹത്തിന്റെ ആദ്യ മലയാളം മ്യൂസിക് ഡയറക്ഷൻ കൂടിയാണിത്. കോമ്രേഡ് ഇൻ അമേരിക്ക, വിജയ് സൂപ്പറും പൗർണിമയും, ഷൈലോക്ക് തുടങ്ങിയ സിനിമകളുടെ സിനിമാട്ടോഗ്രാഫർ ആയ ഹർഷൻ വിവേക് ആണ് ഇതിലും കൈകാര്യം ചെയ്യുന്നത്. ദേശീയ അവാർഡ് ജേതാവ് കൂടിയാണ് ഇദ്ദേഹം.

തണ്ണീർമത്തൻ ദിനങ്ങൾ എന്ന സിനിമയിലൂടെ മലയാളികളുടെ മനസ്സിൽ ഇടംനേടിയ താരമാണ് അനശ്വര രാജൻ. മഞ്ജുവാര്യർ നായകനായി പുറത്തിറങ്ങിയ ഉദാഹരണം സുജാത എന്ന സിനിമയിലൂടെയാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. മലയാളം തമിഴ് എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

എവിടെ, മൈ സാന്ത, ആദ്യ രാത്രി, വാങ്ക് തുടങ്ങിയവ താരം അഭിനയിച്ച പ്രധാനപ്പെട്ട മലയാള സിനിമകളാണ്. തൃഷ നായികയായി പുറത്തിറങ്ങാൻ പോകുന്ന റാങ്കി എന്ന സിനിമയിലൂടെയാണ് താരം തമിഴിൽ അരങ്ങേറാൻ പോകുന്നത്.ഷോർട് ഫിലിമുകളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അഭിനയ ജീവിതത്തിൽ ഒരുപാട് അവാർഡുകൾ താരത്തിന് ലഭിച്ചിട്ടുണ്ട്.

Anaswara
Anaswara
Anaswara
Anaswara

Be the first to comment

Leave a Reply

Your email address will not be published.


*