കുട്ടി ഉടുപ്പിൽ സുന്ദരിയായി പ്രിയ താരം ഗൗരി ജി കിഷൻ.🥰🥰 കിടിലൻ ഫോട്ടോകൾ കാണാം…

ഒരൊറ്റ സിനിമയിലൂടെ സൗത്ത് ഇന്ത്യൻ സിനിമ പ്രേമികളുടെ മനസ്സിൽ ഇടംനേടിയ താരമാണ് ഗൗരി ജി കിഷൻ. സി പ്രേംകുമാർ എഴുതി സംവിധാനം ചെയ്ത വിജയ് സേതുപതി തൃഷ തുടങ്ങിയവർ പ്രധാനവേഷത്തിലെത്തിയ സൂപ്പർഹിറ്റ് തമിഴ് റൊമാന്റിക് സിനിമയായ 96 ൽ തൃഷയുടെ ചെറുപ്പകാലം അവതരിപ്പിച്ചുകൊണ്ട് വെള്ളിത്തിരയിൽ കടന്നുവന്ന താരമാണ് ഗൗരി ജി കിഷൻ.

നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും അറിയപ്പെടുന്ന താരം മലയാളം തമിഴ് തെലുങ്ക് എന്നീ ഭാഷകളിലെ സിനിമകളിൽ അഭിനയിച്ചു കഴിവ് തെളിയിച്ചിട്ടുണ്ട്. അഭിനയിച്ച സിനിമകളിൽ ഒക്കെ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. 2018 ൽ അഭിനയരംഗത്തേക്ക് കടന്നുവന്ന താരം ഇതിനകം ആറു സിനിമകളിൽ പ്രത്യക്ഷപ്പെട്ടു. താരം ഒരു മലയാളി കൂടിയാണ്.

സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് ഇൻസ്റ്റാഗ്രാമിൽ മാത്രം ഒരു മില്യൻ ആരാധകരുണ്ട്. താരം ഇഷ്ട ഫോട്ടോകളും വീഡിയോകളും ഫോട്ടോകളും മറ്റും ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഏത് വേഷത്തിലും പ്രത്യക്ഷപ്പെട്ടാലും അതീവ സുന്ദരി ആയാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്.

ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയി പ്രചരിക്കുന്നത്. കുട്ടി ഉടുപ്പ് ധരിച്ചു സുന്ദരിയായി പ്രത്യക്ഷപ്പെട്ട താരത്തിന്റെ ക്യൂട്ട് ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നു. ക്രാഡിൽ സ്റ്റോറി ബൈ യാഷ്വന്ത്‌ ആണ് താരത്തിന്റെ സുന്ദര ഫോട്ടോകൾ ക്യാമറയിൽ പകർത്തിയിരിക്കുന്നത്. ഫോട്ടോകൾ വൈറൽ ആയിരിക്കുന്നു.

96 എന്ന സൂപ്പർഹിറ്റ് തമിഴ് സിനിമയിൽ ത്രിശയുടെ ചെറുപ്പകാലം അവതരിപ്പിച്ചുകൊണ്ട് ക്യാമറക്കു മുന്നിൽ ആദ്യമായി പ്രത്യക്ഷപ്പെടുമ്പോൾ താരം പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു. ആദ്യ സിനിമയിലെ മികച്ച പ്രകടനം പിന്നീട് ഒരുപാട് സിനിമകളിലെ വേഷങ്ങൾക്ക് കാരണമായി. 2019 ൽ മാർഗം കളി എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് താരം മലയാളത്തിലും അരങ്ങേറ്റം കുറിച്ചു.

സണ്ണി നായകനായി പുറത്തിറങ്ങിയ അനുഗ്രഹീതൻ ആന്റണി എന്ന സിനിമയിൽ ആണ് താരം ആദ്യമായി അഭിനയിച്ചതെങ്കിലും ആദ്യമായ് പുറത്തിറങ്ങിയത് മാർഗംകളി എന്ന സിനിമയാണ്. 96 എന്ന സിനിമയുടെ തെലുങ്ക് പതിപ്പായ ജാനു വിൽ അഭിനയിച്ചുകൊണ്ട് താരം തെലുങ്കിലും അരങ്ങേറി. വിജയ് നായകനായി പുറത്തിറങ്ങിയ മാസ്റ്റർ എന്ന സിനിമയിലും ധനുഷിന്റെ കർണൻ എന്ന സിനിമയിലും ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചു.

Gouri
Gouri
Gouri
Gouri

Be the first to comment

Leave a Reply

Your email address will not be published.


*