ഗായത്രിയുണ്ടാക്കിയ അപകടത്തേക്കാള്‍ പ്രശ്‌നമാണ് അവരുടെ ന്യായീകരണം… വിമർശിച്ച് നടന്‍ മനോജ്….

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത് നടിയും മോഡലുമായ ഗായത്രി സുരേഷും വാഹനാപകടവുമാണ്. സെലിബ്രെറ്റി പദവിയിലുള്ളവരുടെ ചെറിയ വാർത്തകൾക്ക് പോലും വലിയ പ്രാധാന്യം കൽപ്പിക്കപ്പെടുന്ന ഇക്കാലത്ത് ഈ വിഷയം വലിയ തോതിൽ ആളുകൾക്കിടയിൽ സംസാരിക്കപ്പെടുന്നുണ്ട്. ഗായത്രി സുരേഷും സുഹൃത്തും സഞ്ചരിച്ച കാർ മറ്റൊരു വാഹനത്തെ ഇടിക്കുകയും സൈഡ് ഗ്ലാസ്‌ പൊട്ടുകയും ചെയ്തിട്ടുണ്ട്.

വാഹനം ഡ്രൈവ് ചെയ്തിരുന്നത് സുഹൃത്ത് ആയിരുന്നു. പക്ഷെ വാഹനം നിർത്താതെ പോകുകയാണ് നടി ചെയ്തത്. അതുകൊണ്ടാണ് രോഷാകുലരായ നാട്ടുകാർ കാർ ചേസ് ചെയ്തു പിടിച്ചത്. നാട്ടുകാർ തടഞ്ഞു വെച്ചപ്പോഴാണ് ഗായത്രി കാറിൽ നിന്നും ഇറങ്ങിയതും സോറി പറഞ്ഞതും പക്ഷെ പിന്നീട് ഈ വിഷയത്തിൽ താരം ഒരു വിശദീകരണം പറച്ചിലുമായി ലൈവിൽ വന്നിരുന്നു. ഇപ്പോൾ ആ ലൈവിൽ താരം പറഞ്ഞത് കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ഏറ്റെടുത്തിരിക്കുന്നത്.

തെറ്റുപറ്റിയെന്ന് സമ്മതിക്കുന്നില്ല എന്ന് താരത്തിന്റെ ലൈവിൽ നിന്ന് മനസ്സിലാകുന്നുണ്ട്. ഇപ്പോൾ നടൻ മനോജ്‌ കുമാർ ഇതിനെ വിമർശിച്ചു പറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ തേടിയിരിക്കുന്നു. വാഹനാപകടവുമായി ബന്ധപ്പെട്ട ഗായത്രി സുരേഷിന്റെ പ്രതികരണം കേട്ടപ്പോൾ കിലുക്കം സിനിമയിലെ രേവതിയെ ഓർമ വന്നുവെന്നാണ് നടൻ മനോജ് കുമാർ വളരെ സരസമായി പറഞ്ഞത്.

തെറ്റ് പൂർണമായും ഗായത്രിയുടെ ഭാഗത്താണെന്നും അതിനെ ന്യായീകരിക്കരുതെന്നും മനോജ് പറയുന്നുണ്ട്. ‘ഗായത്രിയുണ്ടാക്കിയ അപകടത്തേക്കാള്‍ പ്രശ്‌നമാണ് അവരുടെ ന്യായീകരണം. അത് അംഗീകരിക്കാന്‍ പറ്റാത്തതാണ്. നമ്മള്‍ക്ക് ഒരു തെറ്റുപറ്റിയാല്‍ അത് ഏറ്റുപറയുകയാണ് വേണ്ടത്. എല്ലാവരും ക്ഷമിക്കണമെന്ന് പറഞ്ഞ് അവസാനിപ്പിക്കാവുന്ന വിഷയമായിരുന്നു എന്നും മനോജ്‌ പറഞ്ഞു.

‘അത് ചെയ്തപ്പോ, ഞാന്‍ അയാളെ ഒന്ന് തല്ലി, കുട എടുത്ത് അടിച്ചു, മൊട്ടത്തലയന്റെ തലയില്‍ ചട്ടിയെടുത്ത് അടിച്ചു, അതുമാത്രമേ ഞാന്‍ ചെയ്തുള്ളൂ, അതിനാണ് ഇവന്മാര്‍ ഇതൊക്കെ എന്നൊക്കെ പറഞ്ഞത്’ എന്ന കിലുക്കത്തിലെ രേവതിയുടെ വാക്കുകളാണ് ഗായത്രി സുരേഷിന്റെ ന്യായീകരണം കേട്ടപ്പോള്‍ തോന്നിയത്. എനിക്ക് മാത്രമല്ല പലര്‍ക്കും ഇത് തോന്നിയിട്ടുണ്ടാവും എന്നും അദ്ദേഹം പറയുകയുണ്ടായി.

ഒരാളുടെ വണ്ടിയിലിടിച്ച് അയാളുടെ ഗ്ലാസുകളും തകര്‍ത്ത് ഒന്നും മിണ്ടാതെ പോകുമ്പോള്‍ ആര്‍ക്കായാലും ദേഷ്യം വരുമെന്ന് ഉറപ്പാണ്. ചേസ് ചെയ്ത് പിടിക്കാനൊക്കെയാണ് എല്ലാവരും നോക്കുക. ഗായത്രി പറയുന്ന എക്‌സ്‌ക്യൂസ്, അവരൊരു സെലിബ്രിറ്റിയായത് കൊണ്ടാണ് നിർത്താതെ പോയതെന്നാണ്. ഇക്കാര്യങ്ങളൊന്നും അംഗീകരിക്കാൻ കഴിയില്ല എന്നും അദ്ദേഹം പറഞ്ഞു.

ആരു വണ്ടിയിടിച്ചാലും വാഹനത്തില്‍നിന്ന് ഇറങ്ങി പരിഹാരം കാണുകയാണ് വേണ്ടത് എന്നും ആ ഉത്തരവാദിത്തത്തില്‍ നിന്ന് ഒളിച്ചോടരുത് എന്നും അദ്ദേഹം പറഞ്ഞു. വണ്ടിയോടിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട പല കാര്യമുണ്ട് എന്നും വിലപ്പെട്ട ജീവനാണ് വണ്ടിക്ക് അകത്തും പുറത്തും ഇരിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അപകടം ആർക്കും സംഭവിക്കാം. പക്ഷേ ഇതിനു ശേഷമുള്ള ഗായത്രിയുടെ ന്യായീകരണമാണ് ശരിക്കും എനിക്ക് സങ്കടം തോന്നിയത് എന്നും അദ്ദേഹം പറയുന്നുണ്ട്.

Gayathri
Gayathri
Gayathri

Be the first to comment

Leave a Reply

Your email address will not be published.


*