

മലയാളികളുടെ ഇഷ്ട താരമാണ് പ്രയാഗ മാർട്ടിൻ. അഭിനയിച്ച സിനിമകളിൽ ഒക്കെ മികച്ച പ്രകടനം കാഴ്ചവച്ച താരം മലയാളം തമിഴ് കന്നട എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. തന്റെ സൗന്ദര്യം കൊണ്ടും അഭിനയമികവ് കൊണ്ട് ഒരുപാട് ആരാധകരെ നേടിയെടുക്കാൻ സാധിച്ചു. ഒരുപാട് മികച്ച സിനിമകളിൽ മികച്ച കലാകാരൻമാരുടെ കൂടെ ക്യാമറക്ക് മുൻപിൽ പ്രത്യക്ഷപ്പെടാനും താരത്തിന് കഴിഞ്ഞു.

സിനിമക്ക് പുറമെ വെബ് സീറീസുകളിലും ടെലിവിഷൻ ഷോകളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ബാലതാര വേഷം കൈകാര്യം ചെയ്തുകൊണ്ട് സിനിമയിലേക്ക് കടന്നുവന്ന താരം പിന്നീട് പല സിനിമകളിൽ നായിക വേഷത്തിൽ തിളങ്ങി നിന്നു. 2009 മുതൽ താരം അഭിനയരംഗത്ത് സജീവമായി നിലകൊള്ളുന്നു. സൗത്ത് ഇന്ത്യൻ സിനിമയിലെ മുൻനിര നടിമാരുടെ പട്ടികയിലേക്ക് താരം ഉയർന്നുകഴിഞ്ഞു എന്ന് വേണം പറയാൻ.

സോഷ്യൽമീഡിയയിലും സജീവമാണ് താരം. ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ആരാധകർ ഫോളോ ചെയ്യുന്ന മലയാള നടിമാരിൽ ഒരാളാണ് താരം. ഒരു മില്യനിൽ കൂടുതൽ ആരാധകരാണ് ഇൻസ്റ്റാഗ്രാമിൽ മാത്രം താരത്തെ ഫോളോ ചെയ്യുന്നത്. അതുകൊണ്ടുതന്നെ താരം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യുന്ന ഓരോ ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പെട്ടെന്നുതന്നെ വൈറലായി പ്രചരിക്കുന്നുണ്ട്.

ഇപ്പോൾ താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയിട്ടുള്ളത്. കിടിലൻ ലുക്കിൽ സ്റ്റൈലിഷ് വേഷത്തിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നു. പൗർണമി മുകേഷ് ഫോട്ടോഗ്രാഫി ആണ് താരത്തിന്റെ സുന്ദര ഫോട്ടോകൾ ക്യാമറയിൽ പകർത്തിയത്. ഇതിനുമുമ്പ് ഇത്തരത്തിൽ സ്റ്റൈലിഷ് ലുക്കിൽ താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

2009 ൽ സൂപ്പർസ്റ്റാർ മോഹൻലാൽ നായകനായി പുറത്തിറങ്ങിയ സാഗർ ഏലിയാസ് ജാക്കി എന്ന സിനിമയിൽ ബാലതാര വേഷം കൈകാര്യം ചെയ്തു കൊണ്ടാണ് താരം ക്യാമറക്ക് മുമ്പിൽ ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. അന്ന് താരം ഏഴാം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥിയായിരുന്നു. പിന്നീട് ദുൽഖർ സൽമാൻ & തിലകൻ തുടങ്ങിയവർ പ്രധാനവേഷത്തിലെത്തിയ ഉസ്താദ് ഹോട്ടൽ എന്ന സിനിമയിൽ ക്യാമിയോ റോളിൽ താരം പ്രത്യക്ഷപ്പെട്ടു.

വനിതയുടെ കവർ ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടതിനെ തുടർന്ന് പ്രശസ്ത തമിഴ് സംവിധായകൻ മിസ്കിൻ തന്റെ സിനിമയായ പിസാസ് വിൽ താരത്തിന് അവസരം നൽകി. ഈ സിനിമയിലാണ് താരം ആദ്യമായി പ്രധാനവേഷം കൈകാര്യം ചെയ്തത്. കട്ടപ്പനയിലെ ഹൃതിക്റോഷൻ, ഫുക്രി, പോക്കിരി സൈമൺ, രാമലീല, ഒരേ മുഖം തുടങ്ങിയവ താരം അഭിനയിച്ച പ്രധാനപ്പെട്ട മലയാള സിനിമകൾ ആണ്. ഈ അടുത്ത് പുറത്തിറങ്ങിയ നവരസ എന്ന ആന്തോളജി വെബ് സീരീസ് ലും താരം ശ്രദ്ധേയമായ കഥാപാത്രം അവതരിപ്പിച്ചു.





Leave a Reply