

മികച്ച സിനിമകൾ ഉണ്ടാകുന്നത് പോലെ തന്നെ സീരിയലുകളും മികവ് പ്രകടിപ്പിക്കുന്നുണ്ട്. സിനിമയിലെയും സീരിയലിലെയും താരങ്ങൾക്ക് ഒരുപോലെ ആരാധകർ ഉണ്ടാകുന്നതും അതുകൊണ്ട് തന്നെ. പല പരമ്പരകളും തുടക്കം മുതലുള്ള റേറ്റിംഗ് നിലനിർത്തി പോകുന്നത് ആരാധകർക്ക് പ്രിയപ്പെട്ട താരങ്ങൾ ഉള്ളത് കൊണ്ടാണ്.

ആദ്യ പരമ്പരയിലൂടെ തന്നെ ഒരുപാട് പ്രേക്ഷകരെ നേടി ആരാധകരുടെ മനസ്സിലെ സ്ഥിര സാന്നിധ്യമായ അഭിനയ വൈഭവമാണ് മനീഷാ മഹേഷ്. പാടാത്ത പൈങ്കിളി എന്ന പരമ്പരയിലാണ് ഇപ്പോൾ താരം അഭിനയിക്കുന്നത്. കണ്മണി എന്ന കഥാപാത്രമാണ് പാടാത്ത പൈങ്കിളി എന്ന പരമ്പരയിലെ നായികാ വേഷം.

അവതരിപ്പിക്കുന്ന വേശം കണ്മണി എന്ന പാവം പെൺകുട്ടിയുടെതാണ്. മികച്ച പ്രതികരണമാണ് താരത്തിന്റെ അഭിനയത്തിന് പ്രേക്ഷകർ നൽകുന്നത്. ആദ്യമായാണ് പരമ്പരകളിൽ അഭിനയിക്കുന്നത് എന്ന് പറയാൻ കഴിയാത്ത വിധം മികച്ച രീതിയിൽ അഭിനയിക്കാനും പ്രേക്ഷകരുടെ ഇഷ്ടം സ്വീകരിക്കാനും താരത്തിന് കഴിഞ്ഞു.

സോഷ്യൽ മീഡിയയിലും താരം സജീവമാണ്. പരമ്പരയിലെ കണ്മണി എന്ന കഥാപാത്രം ഒരു പാവം പെൺകുട്ടിയുടെ ആയതു കൊണ്ടു പ്രേക്ഷക പ്രീതിയും പിന്തുണയും താരം ധാരാളം നേടി. അതുകൊണ്ടുതന്നെ ഇപ്പോൾ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ എല്ലാം മനീഷയ്ക്ക് ഒരുപാട് ആരാധകരുണ്ട്. ഇടയ്ക്കിടെ പുതിയ ഫോട്ടോ ഷൂട്ടുകൾ തരാം പങ്കുവെക്കാറുണ്ട്

നാടൻ ലുക്കിൽ പരമ്പരയിൽ താരം എത്തുന്നത്. എന്നാൽ എല്ലാവിധ വേഷ വിധാനങ്ങളും തനിക്ക് ഇണങ്ങുമെന്ന് ഓരോരോ ഫോട്ടോ ഷൂട്ട്കളിലായി താരം തെളിയിച്ചു കൊണ്ടിരിക്കുകയാണ്. ആദ്യമായി മോഡേൺ വേഷം പങ്കുവെച്ചപ്പോൾ വലിയ കോളിളക്കം പ്രേക്ഷകർക്കിടയിൽ ഉണ്ടായിരുന്നു. ഇപ്പോൾ താരത്തിന്റെ അഭിമുഖമാണ് പ്രേക്ഷകർക്കിടയിൽ ചർച്ചയാകുന്നത്.

പ്രണയത്തെക്കുറിച്ചും ഫോണിലെ മറ്റു രഹസ്യങ്ങളെ ക്കുറിച്ചും താരം അഭിമുഖത്തിൽ വെളിപ്പെടുത്തിയിട്ടുണ്ട്. കാമുകന്റെ പേര് ചോദിക്കുമ്പോൾ അഭിമുഖം നടത്തുന്ന വ്യക്തിയോട് താരം പറയുന്നത് ഞാൻ എത്ര പേരുടെ പേര് പറയണം എന്നാണ്. താരത്തിന്റെ ഫോണിലുള്ള പല രഹസ്യങ്ങളും അഭിമുഖത്തിൽ വെളിപ്പെടുത്തുന്നുണ്ട്. അഭിമുഖം ഇതിനോടകം ഒരുപാട് കാഴ്ചക്കാരെ നേടിയിരിക്കുന്നു.







Leave a Reply