മധു എന്ന ആള് ഭക്ഷണം മോഷ്ടിച്ചെന്ന് ആരോപിച്ച് എല്ലാവരും അടിച്ചുകൊന്നില്ലേ, അതുപോലെയാണ് ഈ സംഭവത്തെ എനിക്ക് തോന്നുന്നത്; ഗായത്രി സുരേഷ് പറയുന്നു.

നടി ഗായത്രി സുരേഷ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ഏറ്റവും ചൂടുള്ള ചർച്ച. ഗായത്രി സുരേഷ്ന്റെ വാഹന അപകടവുമായി ബന്ധപ്പെട്ട ചർച്ചയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നടന്നുകൊണ്ടിരിക്കുന്നത്. ഗായത്രിയും സുഹൃത്തും വണ്ടിയിൽ പോകുമ്പോഴാണ് അപകടം സംഭവിച്ചത്. നടിയുടെ വണ്ടി മറ്റൊരു വണ്ടിയെ ഇടിക്കുകയും നിർത്താതെ പോവുകയും ചെയ്തതിനെ തുടർന്നാണ് സംഭവം വാർത്തയായത്.

ഗായത്രി തന്റെ സുഹൃത്തിനോടൊപ്പം വണ്ടിയിൽ പോകുന്നതിനിടെ എതിർ വശത്ത് വരുന്ന വണ്ടി കാണാതെ ഓവർടേക്ക് ചെയ്യുകയായിരുന്നു. പക്ഷേ പെട്ടെന്ന് മുന്നിൽ വണ്ടി വന്നതോടെ കഴിവതും സൈഡിൽ ആക്കി. പക്ഷേ അത് മറ്റൊരു വണ്ടിയെ ഉരസാനും, സൈഡ് മിറർ പൊട്ടാനും കാരണമായി. പക്ഷേ പ്രശ്നം രൂക്ഷമായത് താരം വണ്ടി നിർത്താതെ മുന്നോട്ടു പോയി എന്നതിനെത്തുടർന്നാണ്.

ഇടിക്കപ്പെട്ട വാഹനത്തിൽ ഉള്ളവർ താരത്തിന്റെ വണ്ടി ചെസ് ചെയ്യുകയും ശേഷം കാക്കനാട് വച്ച് വണ്ടി നിർത്തുകയും ചെയ്തപ്പോഴാണ് കാറിനകത്ത് ഗായത്രി സുരേഷ് ആണെന്ന് തിരിച്ചറിയുന്നത്. ഈ സമയത്ത് ആരോ ഈ വീഡിയോ ഫോണിൽ പിടിക്കുകയും സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും ചെയ്തു. പിന്നീട് സോഷ്യൽ മീഡിയയിൽ ഗായത്രി സുരേഷ് വലിയ ചർച്ചയുടെ ഭാഗമായി മാറി.

താരത്തിനെതിരെ ഉള്ള വിമർശനങ്ങൾ രൂക്ഷമായതിനെ തുടർന്ന് പിന്നീട് താരം തന്നെ ലൈവിൽ വരികയുണ്ടായി. താൻ ചെയ്ത തെറ്റ് സമ്മതിക്കാതെ സമ്മതിക്കുകയും ചെയ്യുന്ന രൂപത്തിലാണ് താരം ലൈവിൽ സംസാരിച്ചത്. അപകടം ആർക്കും പറ്റും, ആ സമയത്ത് നിർത്താൻ എനിക്ക് തോന്നാതിരുന്നത് ഞാനൊരു സെലിബ്രിറ്റി ആയതുകൊണ്ടാണ്. ടെൻഷൻ കാരണം വണ്ടി നിർത്താതെ മുന്നോട്ടുകൊണ്ടു പോവുകയായിരുന്നു. എന്ന് താരം ലൈവിൽ പറയുന്നുണ്ട്.

തുടർന്ന് താരം പല അഭിമുഖങ്ങളിലും പ്രത്യക്ഷപ്പെട്ടു. എല്ലായിടത്തും താരം ചെയ്ത തെറ്റിനെ ന്യായീകരിക്കുന്ന രൂപത്തിലാണ് താരം സംസാരിച്ചത്. അതുകൊണ്ടുതന്നെ താരത്തിനെതിരെ ഉള്ള വിമർശനങ്ങൾ വർദ്ധിച്ചു. താൻ ചെയ്ത തെറ്റിനെ ന്യായീകരിക്കുന്ന വിധത്തിലുള്ള സംസാരം തരത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായതിനെത്തുടർന്ന് ഒരുപാട് ട്രോളുകളും ആക്രോഷങ്ങളും താരത്തിനെതിരെ ഉയർന്നു.

ഇപ്പോൾ തന്റെ തെറ്റിനെ മരണപ്പെട്ട മധു എന്ന വ്യക്തിയുമായി ഉപമിച്ചിരിക്കുകയാണ് ഗായത്രി സുരേഷ്.
മധു എന്ന ആള് ഭക്ഷണം മോഷ്ടിച്ചെന്ന് ആരോപിച്ച് എല്ലാവരും അടിച്ചുകൊന്നില്ലേ, അതുപോലെയാണ് ഈ സംഭവത്തെ എനിക്ക് തോന്നുന്നത്. ഞാനൊരു മനുഷ്യനാണ്, ഞാൻ ചെയ്ത തെറ്റിനെ പെരുപ്പിച്ച് കാണിച്ചാണ് ഇപ്പോൾ സോഷ്യൽ മീഡിയ വാർത്തയാകുന്നത്. എന്ന് താരം കൂട്ടിച്ചേർത്തു.

Gayathri
Gayathri
Gayathri
Gayathri
Gayathri

Be the first to comment

Leave a Reply

Your email address will not be published.


*