മകളെ ക്ലീനിംഗും കുക്കിംഗും പഠിപ്പിക്കാറുണ്ട്, വേറെ വീട്ടില്‍കയറി ചെല്ലേണ്ടതല്ലേ; വിവാദങ്ങൾക്ക് മറുപടിയുമായി താരം….

കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ചചെയ്യപ്പെടുന്ന റിയാലിറ്റി ഷോ ആണ് സ്റ്റാർ മാജിക്. സന്തോഷ് പണ്ഡിറ്റിനെ വിളിച്ചുവരുത്തി അപമാനിച്ചു എന്ന നിലയിലായിരുന്നു കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി സോഷ്യൽ മീഡിയയിൽ സ്റ്റാർ മാജിക് ചർച്ചചെയ്യപ്പെട്ടത്. ഇപ്പോൾ വീണ്ടും സ്റ്റാർ മാജിക്‌ പുതിയ വിവാദത്തിൽ അകപ്പെട്ടിരിക്കുകയാണ്.

ആ വേദിയിൽ പുതിയ അതിഥിയായി പങ്കെടുത്ത മുക്ത എന്ന നടി അവിടെ നടത്തിയ പരാമർശമാണ് കൂടുതൽ വിവാദത്തിന് കാരണമായത്. മുക്തയും മകളും ആ പരിപാടിയിൽ പങ്കെടുത്തിരുന്നു. തന്റെ പെൺകുട്ടിയെ കുറിച്ചുള്ള മുക്ത നടത്തിയ പരാമർശമാണ് വിവാദമായത്. താൻ മകൾക്ക് കുക്കിംഗ് മറ്റും പഠിപ്പിക്കുന്നുണ്ട് എന്നും മറ്റൊരു വീട്ടിൽ പോയി കഴിയേണ്ട പെണ്ണ് ആണെന്നും മുക്ത വേദിയിൽ പറയുകയുണ്ടായി.

ഇതിനെതിരെയാണ് സോഷ്യൽ മീഡിയയിൽ വ്യാപക പ്രതിഷേധം നടന്നത്. പലരും മുക്തയെ വിമർശിച്ചുകൊണ്ട് രംഗത്തെത്തി. ഒരിക്കലും ഒരു പെൺകുട്ടിയെ കുറിച്ച് ഇങ്ങനെ പറയരുത് എന്നും അവൾക്ക് വിദ്യാഭ്യാസം നൽകി സമൂഹത്തിന് ഉന്നമനത്തിനു വേണ്ടി പ്രവർത്തിപ്പിക്കണം എന്നുള്ള കമന്റുകൾ ആണ് കാണാൻ സാധിക്കുന്നത്. സ്റ്റാർ മാജിക് ഷോ ക്കെതിരെ പല അഡ്വക്കേറ്റ് മാർ ഒരുമിച്ചുള്ള ഒരു വലിയ സമിതി തന്നെ രൂപീകരിക്കപ്പെട്ടു.

അവര് സോഷ്യൽ മീഡിയയിൽ ഒരുമിക്കുകയും, ഒരു കത്ത് വനിതാ കമ്മീഷന്ന് നൽകുകയും ചെയ്തു. കത്തിന്റെ പൂർണരൂപം ഇങ്ങനെയാണ്.. സമൂഹത്തിലെ ഓരോ ഘടകങ്ങളും ഉത്തരവാദിത്തോടെ കലയേയും ജീവിതത്തെയും കാണണം. പലപ്പോളും,പണ്ട് മുതലേ കേൾക്കുന്ന പല കാര്യങ്ങളും, പലരും, വീണ്ടും അതുപോലെ ആവർത്തിക്കാറുണ്ട്.

അത്തരത്തിലൊന്നാണ്,പെൺകുട്ടികളെ വളർത്തുമ്പോളുള്ള ചട്ടക്കൂടുകൾ..! ഇന്ന് കാലം മാറി… അല്ലെങ്കിൽ മാറിക്കൊണ്ടിരിക്കുന്നു. ഇത്തരം കമെന്റുകൾ അപ്പോളപ്പോൾ തിരുത്തപ്പെടണം.

ചാനലുകളിലൊക്കെ, സ്ത്രീ- ശിശു-ഇതര ലിംഗ വിഷയത്തിലെ ഇത്തരം തരം താഴ്ത്തലുകൾ ഇല്ല എന്നുറപ്പിക്കാൻ,പ്രത്യേക കമ്മിറ്റികൾ വെക്കുകയോ, ആദ്യം നൽകുന്ന അനുമതി പത്രത്തിൽ, ഇതുൾപ്പെട്ട മാർഗ്ഗനിർദേശങ്ങൾ എഴുതികൊടുക്കുകയോ വേണം..!

ഒരു പെൺകുട്ടിയെയും, മറ്റൊരു വീട്ടിൽ ജീവിക്കാനായി മാത്രം ഇവിടെ ഒരു വീടുകളിലും വളർത്തരുത്.! അമ്മമാരെ തിരുത്താൻ മക്കൾ തയ്യാറാകണം!ശക്തരാകണം ഞാനും ഈ പ്രസ്താവനയിൽ പങ്കു ചേരുന്നു!

ബഹുമാനപ്പെട്ട വനിതാ കമ്മീഷനും ബാലാവകാശ കമ്മീഷനും വാർത്താ വിതരണ വകുപ്പിനും ഒരു തുറന്ന കത്ത്. ഇതിൽ താഴെ കൊടുത്തിട്ടുള്ള യു ട്യൂബ് ലിങ്ക് ഫ്ലവേർഴ്സ് ചാനലിൽ പ്രക്ഷേപണം ചെയ്യുന്ന സ്റ്റാർ മാജിക്ക് എന്ന ഒരു പരിപാടിയുടെതാണ്

പ്രസ്തുത പരിപാടിയിൽ ഒരു ചെറിയ പെൺകുട്ടിയുടെ സാനിദ്ധ്യത്തിൽ അവളുടെ അമ്മ അവളെക്കൊണ്ട് ചെയ്യിപ്പിക്കുന്ന ചില കാര്യങ്ങൾ പറയുന്നുണ്ട്. ആ പെൺകുട്ടിയെ വീട്ടു ജോലികളായ ക്ലിനിങ്ങ് കുക്കിംങ്ങ് തുടങ്ങിയ ജോലികൾ ചെയ്യിപ്പിക്കുമെന്നും അത് പെൺകുട്ടിയായതിനാലും മറ്റൊരു വീട്ടിൽ കയറിച്ചെല്ലേണ്ടവളായതിനാലുമാണ് എന്നാണ് പറയുന്നത്.

ലക്ഷക്കണക്കിനാളുകൾ കാണുന്ന ഒരു പരിപാടിയിലാണ് തികച്ചും ബാലവിരുദ്ധവും സ്ത്രീ വിരുദ്ധവുമായ ഉള്ളടക്കമടങ്ങുന്ന ഭാഗം തനിക്ക് ചുറ്റും എന്താണ് നടക്കുന്നതെന്നറിയാൻ പോലും ശേഷിയില്ലാത്ത ഒരു ബാലികയെയും ഉൾപ്പെടുത്തികൊണ്ട് പ്രക്ഷേപണം ചെയ്തിരിക്കുന്നതും യുട്യൂബിൽ അപ്ലോഡ് ചെയ്തിരിക്കുന്നതും. തുടങ്ങി നീളുന്ന ഒരു വലിയ പരാതിയാണ് സമർപ്പിച്ചത്.

ഈ വിവാദം സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ച നടന്നു. പിന്നീട് മറുപടിയായി മുക്ത തന്നെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് രേഖപ്പെടുത്തി. തന്റെ മകളോടൊപ്പം സ്റ്റാർ മാജിക്ൽ വന്ന അതേ കോസ്റ്റ്യൂം ധരിച്ചു കൊണ്ടാണ് മുക്ത പോസ്റ്റ് ചെയ്തത്. ഫോട്ടോ ക്യാപ്ഷൻ നൽകിയത് ഇങ്ങനെയാണ്.

“She is mine ” ” ഞാൻ പറഞ്ഞ ഒരു വാക്കിൽ കയറിപ്പിടിച്ചു അത് ഷെയർ ചെയ്ത് സമയം കളയാതെ.. ഒരുപാട് പേര് നമ്മളെ വിട്ടു പോയി, പിഞ്ചു കുഞ്ഞുങ്ങളടക്കം.. അവർക്കും ആ കുടുംബങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കൂ.. ” ഇപ്പോൾ കേരളത്തിൽ വന്ന പ്രളയത്തിൽ മരിച്ചുപോയ പലരെയും പരാമർശിച്ചു കൊണ്ടാണ് താരം പോസ്റ്റ് രേഖപ്പെടുത്തിയത്.

Be the first to comment

Leave a Reply

Your email address will not be published.


*