ഉമ്മച്ചി കുട്ടിയായി ഭർത്താവിനോടൊപ്പം അനു സിത്താര. ക്യൂട്ട് ഫോട്ടോ കാണാം….

മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന സിനിമ താരമാണ് അനുസിത്താര. തന്റെ സൗന്ദര്യം കൊണ്ടും അഭിനയമികവു കൊണ്ട് ഒരുപാട് ആരാധകരെ സിനിമാലോകത്തിന് നേടിയെടുക്കാൻ താരത്തിനു സാധിച്ചു. അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ വെള്ളിത്തിരയിൽ അവതരിപ്പിച്ചുകൊണ്ട് പ്രേക്ഷകപ്രീതി കരസ്ഥമാക്കിയ താരം ഇപ്പോൾ മലയാള സിനിമയിലെ മുൻനിര നടിമാരിലൊരാളാണ്.

ബാലതാര വേഷം കൈകാര്യം ചെയ്തു കൊണ്ടാണ് താരം വെള്ളിത്തിരയിൽ ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. പിന്നീട് നായിക വേഷത്തിൽ ഒരുപാട് സിനിമകളിൽ മികച്ച പ്രകടനം താരം കാഴ്ചവെച്ചു. മലയാളം തമിഴ് എന്നീ ഭാഷകളിൽ ആണ് താരം അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുള്ളത്. നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും താരം തിളങ്ങി നിൽക്കുന്നുണ്ട്. 2013 ലാണ് താരം ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ പ്രത്യക്ഷപ്പെടുന്നത്.

സമൂഹമാധ്യമങ്ങളിൽ സജീവമായ താരത്തിന് ഇൻസ്റ്റാഗ്രാമിൽ മാത്രം രണ്ടും മില്യനിൽ കൂടുതൽ ആരാധകരുണ്ട്. അതുകൊണ്ട് തന്നെ താരം പങ്കുവെക്കുന്ന മിക്ക ഫോട്ടോകളും സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കാറുണ്ട്. ഏത് വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും അതീവ സുന്ദരിയായി കാണപ്പെടുന്ന താരം സാരിയുടുത്ത് ശാലീന സുന്ദരിയായി പ്രത്യക്ഷപ്പെടുന്ന ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു.

സിനിമ വിശേഷങ്ങളും കുടുംബ വിശേഷങ്ങളും താരം സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഭർത്താവിനൊപ്പം ഉള്ള ഒരു പാട് ഫോട്ടോകൾ താരം പങ്കുവെച്ചിട്ടുണ്ട്. താരം ഏറ്റവും അവസാനമായി പങ്കുവെച്ച ഫോട്ടോകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുള്ളത് ഭർത്താവിനൊപ്പം ദുബായിൽ നിന്നുള്ള ക്യൂട്ട് ഫോട്ടോകൾ ആണ് താരം ആരാധകർക്ക് വേണ്ടി പങ്കുവെച്ചത്. ഒപ്പം അവിടെ നിന്നുള്ള വീഡിയോയും താരം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

2013 ൽ പുറത്തിറങ്ങിയ പൊട്ടാസ് ബോംബ് എന്ന സിനിമയിൽ അശ്വതി എന്ന കഥാപാത്രത്തിലൂടെ ബാലതാര വേഷം കൈകാര്യം ചെയ്തു കൊണ്ടാണ് താരം സിനിമയിലേക്ക് കടന്നു വരുന്നത്. പിന്നീട് ഫഹദ് ഫാസിൽ & അമല പോൾ തുടങ്ങിയവർ പ്രധാനവേഷത്തിലെത്തിയ ഒരു ഇന്ത്യൻ പ്രണയകഥ എന്ന സിനിമയിലും ബാലതാരം വേഷം കൈകാര്യം ചെയ്തു. 2016 ൽ പുറത്തിറങ്ങിയ ഹാപ്പി വെഡിങ് എന്ന സിനിമയിലൂടെയാണ് താരം ആദ്യമായി പ്രധാന വേഷത്തിൽ പ്രത്യക്ഷപ്പെടുന്നത്.

ഫുക്രി, രാമന്റെ ഏദൻതോട്ടം, സർവോപരി പാലക്കാരൻ, അച്ചായൻസ്, ക്യാപ്റ്റൻ, ഒരു കുട്ടനാടൻ ബ്ലോഗ്, നീയും ഞാനും, മാമാങ്കം, മണിയറയിലെ അശോകൻ തുടങ്ങിയവർ താരം അഭിനയിച്ച പ്രധാനപ്പെട്ട മലയാള സിനിമകൾ ആണ്. താരത്തിന്റെ ഒരുപാട് സിനിമകൾ അണിയറയിൽ ഒരുങ്ങുകയാണ്. പല ടെലിവിഷൻ ഷോകളിൽ ജഡ്ജ് ആയും ഗസ്റ്റ് ആയും താരം തിളങ്ങി നിന്നിട്ടുണ്ട്.

Anu
Anu
Anu
Anu

Be the first to comment

Leave a Reply

Your email address will not be published.


*