

ഓരോ ആഘോഷങ്ങളും സോഷ്യൽ മീഡിയ വഴി ഫോട്ടോഷൂട്ടുകൾ ആയി പ്രത്യക്ഷപ്പെടുന്ന കാലത്തിലൂടെയാണ് വർത്തമാനത്തിന്റെ സഞ്ചാരം. വിജയദേശമി നവരാത്രി ദസറ തുടങ്ങിയ പേരുകളിൽ ഓരോ പ്രദേശങ്ങളിലും വെവ്വേറെയായി അറിയപ്പെടുന്ന ഹിന്ദു ആഘോഷ ദിനരാത്രങ്ങളിൽ ഇവിടെയാണ് ഇപ്പോൾ നാം കടന്നു പോകുന്നത്.

വിജയദേശമിയോടനുബന്ധിച്ച് ഒരു കിടിലൻ ഫോട്ടോ ഷൂട്ട് നടത്തിയിരിക്കുകയാണ് സുൽത്താന നജീബ്. തിരുവനന്തപുരം മുസ്ലിം അസോസിയേഷൻ കോളേജ് കൊമേഴ്സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറും ചിലങ്ക സ്കൂൾ ഓഫ് ഡാൻസ് എന്ന നൃത്ത വിദ്യാലയത്തിലെ സ്ഥാപകയും ആണ് സുൽത്താന നജീബ്.

നാല് ദേവിമാരുടെ രൂപത്തിലേക്ക് പരകായപ്രവേശം നടത്തിയാണ് സുൽത്താന നജീബ് സോഷ്യൽ മീഡിയയെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുന്നത്. വിജയദശമി ആഘോഷത്തോടനുബന്ധിച്ച് ഒരു ഫോട്ടോ ഷൂട്ട് നടത്തുക എന്ന ഐഡിയ സുൽത്താന നജീബിന് ലഭിച്ചത് സ്വന്തം മാതാവിൽ നിന്നാണ് എന്നാണ് സുൽത്താന നജീബ് പറയുന്നത്.

ഒരു ഫോട്ടോ ഷൂട്ട് എന്ന ആശയം മേക്കപ്പ് ആർട്ടിസ്റ്റായ ജയൻ കരുനാഗപ്പള്ളിയോടാണ് ഡിസ്കസ് ചെയ്തത് എന്നും നാലു ദേവിമാരുടെ രൂപത്തിലേക്ക് വെറൈറ്റി ആയി പരകായപ്രവേശം നടത്തി ഫോട്ടോഷൂട്ടുകൾ പങ്കുവെക്കാം എന്ന വിശാലമായ ഒരു ആശയം രൂപകല്പന ചെയ്തത് അദ്ദേഹത്തിനൊപ്പം ഉള്ള ചർച്ചയായിരുന്നു എന്നും സുൽത്താന നജീബ് പറഞ്ഞു.

ഇത് തന്റെ ഫസ്റ്റ് ഫോട്ടോ ഷൂട്ട് ആയിരുന്നു എന്നും ചെയ്യുന്നത് അതിന്റെ മികവിൽ ചെയ്യണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു എന്നും സുൽത്താന നജീബ് പറയുന്നു. കാളി ദുർഗ്ഗ സരസ്വതി മൂകാംബിക എന്നീ നാല് ദേവിമാരുടെ രൂപത്തിലേക്ക് ആണ് ഇത് തന്റെ ഫസ്റ്റ് ഫോട്ടോ ഷൂട്ട് ആയിരുന്നു എന്നും ചെയ്യുന്നത് അതിന്റെ മികവിൽ ചെയ്യണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു എന്നും സുൽത്താന നജീബ് പറയുന്നു.

സുൽത്താന നജീബ് തന്റെ അതീവ പ്രയത്നത്തിലൂടെ പരകായപ്രവേശം നടത്തി സോഷ്യൽ മീഡിയയെ വിസ്മയിപ്പിച്ചിരിക്കുകയാണ്. ക്യാമറാമാൻ ജയൻ അയിലം ആണ്. വൈകുന്നേരം നാലു മണിക്ക് തുടങ്ങിയ ഫോട്ടോഷൂട്ട് പുലർച്ചെ 5:00 ഓളം നീണ്ടതും സുൽത്താന നജീബ് പറയുന്നുണ്ട്.

മൂന്ന് വയസ്സ് പ്രായമുള്ളപ്പോൾ നേരമ്പോക്കിന് വേണ്ടി മാതാപിതാക്കൾ ഡാൻസ് പഠിപ്പിച്ചു എന്നും ആ സമയത്ത് ഇതൊരു പാഷനോ പ്രൊഫഷനോ ആകുമെന്ന് ഒരിക്കലും ചിന്തിച്ചിരുന്നില്ല എന്നും സുൽത്താന നജീബ് പറയുന്നു. അതോടൊപ്പം യുവജനോത്സവ വേദിയിൽ പങ്കെടുക്കുന്ന വിഭാഗങ്ങളിൽ എല്ലാം വിജയം നേടിയതിൽ പിന്നെയാണ് ഇതൊരു പ്രൊഫഷൻ ആക്കി മാറ്റാം എന്ന ആഗ്രഹം മനസ്സിൽ ഉദിക്കുന്നത് എന്നും സുൽത്താന നജീബ് പറഞ്ഞു.

ഇതൊരു പ്രൊഫഷനായി കൊണ്ടുപോകാം എന്ന ആഗ്രഹം വന്നപ്പോൾ ഡാൻസ് കൂടുതൽ പഠിക്കണമെന്നും ഡാൻസിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ നേടണം എന്ന ആഗ്രഹത്തോടെ കുച്ചിപ്പുടിയിൽ ഡിപ്ലോമയും ഭരതനാട്യത്തിൽ എം എയും സുൽത്താന നജീബ് നേടിയിട്ടുണ്ട്. മാതാപിതാക്കളുടെയും വീട്ടുകാരുടെയും നാട്ടുകാരുടെയും പൂർണ്ണ പിന്തുണ ഉണ്ടായതു കൊണ്ട് തന്നെ ഒരുപാട് ഷോകളും മറ്റും ചെയ്യാൻ ഇതിനോടകം സുൽത്താന നജീബിന് സാധിച്ചു എന്ന് നന്ദിയോടെ സുൽത്താന നജീബ് ഓർക്കുന്നു.



Leave a Reply