

മിനിസ്ക്രീൻ പരമ്പരകളുടെ പതിവ് ചട്ടക്കൂടുകളെ എല്ലാം ഭേദിച്ച് വ്യത്യസ്തമായ ഒരു രീതി പിന്തുടരുകയും വിജയമാവുകയും ചെയ്ത പരമ്പരയാണ് ഉപ്പും മുളകും പരമ്പരയിലൂടെ ജനപ്രിയ താരമായ അഭിനയത്രി ആണ് ജൂഹി റുസ്തഗി. വളരെ കുറഞ്ഞ എപ്പിസോഡുകൾ കൊണ്ടു തന്നെ പ്രേക്ഷക പ്രീതിയിൽ മുന്നിലെത്താൻ ഈ പരമ്പരക്ക് സാധിച്ചിരുന്നു.

ഉപ്പും മുളകും പരമ്പരയിലെ എല്ലാ കഥാപാത്രങ്ങളെയും വീട്ടിലെ അംഗങ്ങളെ പോലെ പ്രേക്ഷകർക്ക് സുപരിചിതരും പ്രിയങ്കരരുമാണ്. ലച്ചു എന്ന കഥാപാത്രത്തെ വളരെ മനോഹരമായി അവതരിപ്പിച്ചത് ജൂഹി റുസ്തഗി ആയിരുന്നു. വളരെ മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ജൂഹിക്ക് ലഭിച്ചു കൊണ്ടിരുന്നത്.

സോഷ്യൽ മീഡിയയിൽ വളരെ സജീവമായിരുന്ന ജൂഹിക്ക് വലിയൊരു ആരാധകവൃന്ദം തന്നെ ഉണ്ടായിരുന്നു. ഉപ്പും മുളകും നിന്ന് പിന്മാറി നിന്നിരുന്ന സമയത്തും യൂട്യൂബിലൂടെയും മറ്റ് സോഷ്യൽ മീഡിയ പേജിലൂടെയും ആരാധകരുമായി തൻ്റെ വിശേഷങ്ങൾ താരം പങ്കുവയ്ക്കുമായിരുന്നു.

പഠനത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്താൻ വേണ്ടി ജൂഹി പരമ്പരയിൽ നിന്നും പിന്മാറിയിരുന്നു. പിന്നീട് തിരിച്ചു വരികയും ചെയ്തിരുന്നു അതിനിടയിലാണ് അമ്മയുടെ വിയോഗം ഉണ്ടായത്. താരത്തിന്റെ അമ്മയുടെ വിയോഗ വാർത്ത പ്രേക്ഷകരെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയിരുന്നു. അച്ഛനെ നഷ്ടപ്പെട്ട ജൂഹിക്ക് അമ്മയും സഹോദരനുമായിരുന്നു താങ്ങും തണലുമായി ഉണ്ടായിരുന്നത്.

അമ്മയുടെ മൃതശരീരത്തിൽ കെട്ടിപ്പിടിച്ചു പൊട്ടിക്കരയുന്ന ജൂഹിയുടെ മുഖം ആരാധകർക്കും പ്രേക്ഷകർക്കു പോലും വലിയ കണ്ണീരാണ് നൽകിയത്. അമ്മയുടെ വിയോഗം താരത്തിൽ ഉണ്ടാക്കിയ ആഘാതത്തിൽനിന്ന് പെട്ടെന്ന് താരം തിരിച്ചു വരും എന്ന് കരുതി കാത്തിരിക്കുകയായിരുന്നു ആരാധകർ. എന്നാൽ ആരാധകർക്ക് സന്തോഷം തരുന്ന രീതിയിലുള്ള ചിത്രമാണ് ഇപ്പോൾ താരം അപ്ലോഡ് ചെയ്തിരിക്കുന്നത്.

ചുവന്ന സാരിയിൽ വളരെ സിമ്പിൾ ആയിട്ടുള്ള മേക്കപ്പിലാണ് ജൂഹിയുടെ പുതിയ ചിത്രങ്ങൾ. ഇതിനോടകം തന്നെ ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു. ഇത്രയും സിമ്പിളായിരുന്നോ ഞങ്ങളുടെ ജൂഹി എന്നും ഈ ചിരിയാണ് ഞങ്ങൾ കാണാൻ ആഗ്രഹിച്ചത് എന്നുമെല്ലാം ആരാധകർ കമന്റ് ചെയ്യുന്നുണ്ട്.

കഴിഞ്ഞ ദിവസം ഉപ്പും മുളകും ടീമിൻ്റെ പുതിയൊരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അതിലും ജൂഹി ഉണ്ടായിരുന്നു. വീണ്ടും ഉപ്പും മുളകും ടീമിനെ കാണാൻ കഴിഞ്ഞതിലുള്ള സന്തോഷവും അതിന്റെ കൂടെ ഇപ്പോൾ ജൂഹി ഇനി മുതൽ സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം സജീവമാകുമെന്ന പ്രതീക്ഷയുമാണ് ആരാധകർക്ക് സന്തോഷം നൽകുന്നത്.





Leave a Reply