മല്ലുള്ള പണിയാണ്.. എന്നാലും ആ കാശ് കൂട്ടിവച്ചാണ് ചുരിദാറെല്ലാം വാങ്ങുന്നത്… പെട്രോൾ ടാങ്കർ ഓടിക്കുന്ന ഡെലീഷ ഡേവിസിന്റെ വിശേഷങ്ങൾ…

പുരുഷന്മാർക്ക് മാത്രമേ സാധിക്കൂ എന്ന് എഴുതി തള്ളിയ ചില മേഖലകളിൽ പെൺ സമൂഹങ്ങൾ കയറി അധികാരം കാട്ടുന്നത് പലപ്പോഴും വാർത്തയാകാറുണ്ട്. അത്തരത്തിലുള്ള ഒരു വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയ കൈയ്യടക്കി ഭരിക്കുന്നത്. അച്ഛന്റെ വണ്ടിയില്‍ കിളിയായി തുടക്കം കുറിച്ച് ഇന്ന് പെട്രോള്‍ ടാങ്കറിന്റെ ഡ്രൈവിംഗ് സീറ്റില്‍ ഇരിക്കുന്ന ഒരു പെൺകുട്ടിയുടെ കഥ.

വലിയ വലിയ ഹെവി വാഹനങ്ങൾ ഓടിക്കാൻ പുരുഷന്മാർക്ക് മാത്രമേ കഴിയൂ എന്ന് എഴുതിവെച്ച പഴയ പാട്ടുകൾക്കിടയിൽ 22കാരിയായ ഡെലിഷ എന്ന പെൺകുട്ടി ചരിത്രം മാറ്റിക്കുറിക്കുകയാണ്. വളരെ പെട്ടെന്നാണ് സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം ഡെലിഷായുടെ ഫോട്ടോയും വീഡിയോയും വാർത്തയും പ്രചരിച്ചത്. ഒരുപാട് പേരാണ് ഫോട്ടോകളും വാർത്തയും ഷെയർ ചെയ്തതും.

കൊച്ചി റിഫൈനറിയില്‍ നിന്ന് പെട്രോള്‍ നിറച്ച ടാങ്കറുമായി ടാങ്കര്‍ ലോറി ഓടിച്ച് ചാവക്കാട് പെട്രോള്‍ പമ്പിലേയ്ക്ക് പോവുന്ന ചിത്രമാണ് സോഷ്യൽ മീഡിയ ഇടങ്ങളിൽ കൈയ്യടി നേടി മുന്നേറുന്നത്. ഒരുപാട് കഷ്ടപ്പാടുകൾക്ക് ഇടയിൽ ഇങ്ങനെ ഒരു ജീവിത വഴി തെരഞ്ഞെടുത്ത് പെൺകുട്ടിക്ക് ഇപ്പോൾ ഒരുപാട് ഇഷ്ടമാണ് സോഷ്യൽ മീഡിയ പകരുന്നത്.

പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ വീട്ടില്‍ കിടന്ന അപ്പന്റ പഴയ അംബാസിഡര്‍ ടാക്സിയില്‍  പരിശീലനം തുടങ്ങി. അപ്പന് പ്രായമായതോടെ കൂട്ടായി കിളിയായി പോകാന്‍ തുടങ്ങി. ഒരുപാട് നിറമുള്ള സ്വപ്നങ്ങൾക്ക് വേണ്ടി ഇപ്പോൾ ആ വലിയ വാഹനമോടിക്കുന്നത് ഇരുപത്തി രണ്ടുകാരിയായ പിജി കാരിയാണ്.

തൃശ്ശൂരാണ് ഡെലിഷയുടെ വീട്. PG വിദ്യാര്‍ത്ഥിനികളായ മൂന്ന് പെണ്‍മക്കളുള്ള ഡേവിസിന്റ രണ്ടാമത്തെ മകളാണ് ഡെലിഷ. 22 വയസില്‍ 2 വീലര്‍ 4 വീലര്‍ ഹെവി ഫയര്‍ ആന്റ് സേഫ്റ്റി സര്‍ട്ടിഫിക്കറ്റെല്ലാം സ്വന്തമാണ് ഈ പെൺകൊടിക്ക്. ഇപ്പോൾ ഈ ഹെവി ഡ്രൈവർക്ക് ഒരുപാട് ആരാധകരുണ്ട്.

വെളുപ്പിനു രണ്ടരക്ക് വീട്ടിൽ നിന്നിറങ്ങും എന്നാൽ മാത്രമാണ് ഡെലീഷ്ക്ക് നാലരയാകുമ്പോഴേക്കും കൊച്ചി  ഇരുമ്പനത്തുള്ള ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷനിൽ എത്താൻ കഴിയൂ. അവിടെ ക്യൂ ഉണ്ട്. ക്യൂവിൽ ആദ്യം നിൽക്കുന്നവർക്ക് 9 മണി ആകുമ്പോഴേക്കും ലോഡ് കൊണ്ട് ഇറങ്ങാൻ സാധിക്കും. 9 മണിക്ക് അവിടെ നിന്നിറങ്ങിയാൽ മാത്രമാണ് ഉച്ചതിരിഞ്ഞ് 3 മണി ആകുമ്പോഴേക്കും വീട്ടിൽ എത്താൻ കഴിയൂ.

കഷ്ടപ്പാടുകൾ ആണ് ഈ ജീവിതത്തിൽ നിറയെ. 10 മണിക്കൂർ വാഹനമോടിച്ചാൽ കിട്ടുന്നത് തുച്ഛമായ പൈസ മാത്രം. ആഴ്ചയിലൊരിക്കൽ വാഹനം ക്ലീൻ ചെയ്യണം. മല്ലുള്ള പണിയാണ് എന്നാലും 200 രൂപ കിട്ടും അത് കൂട്ടി വെച്ചാണ് ഞാൻ ചുരിദാർ എല്ലാം വാങ്ങുന്നത് എന്ന് വളരെ പ്രസന്നവദനനായി ഡെലീഷ പറയുന്നു.

Delisha
Delisha
Delisha

Be the first to comment

Leave a Reply

Your email address will not be published.


*