

മലയാളി പ്രേക്ഷകരുടെ കുടുംബത്തിലെ ഒരംഗത്തെ പോലെ ഇഷ്ടപ്പെടുകയും ആരാധിക്കുകയും ചെയ്യുന്ന താരമാണ് ഭാവന. കമൽ സംവിധാനം ചെയ്ത നമ്മൾ എന്ന ചിത്രത്തിലൂടെയാണ് താരം പ്രേക്ഷകരുടെ മനം കവർന്നത്. ഒരു പതിറ്റാണ്ടിലേറെയായി ചലച്ചിത്ര മേഖലകളിൽ സജീവമായി ഇടപഴകുന്ന താരം അറുപതിലധികം സിനിമകളിൽ അഭിനയിച്ചു.

ചെയ്ത വേഷങ്ങളെല്ലാം ഒന്നിനൊന്ന് മികച്ചതാക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. ഒരുപാട് ആരാധകരാണ് താരത്തിനുള്ളത്. മലയാളത്തിനു പുറമെ തമിഴ് തെലുങ്ക് ഭാഷകളിൽ സജീവമാണ് താരം. ഏത് വേഷവും നന്നായി കൈകാര്യം ചെയ്യാൻ കഴിയുന്നത് കൊണ്ട് തന്നെ ഭാഷകൾക്കതീതമായി താരത്തിന് ആരാധകരും ഉണ്ട്.

2018 ജനുവരിയിൽ ആയിരുന്നു താരത്തിന്റെ വിവാഹം. കന്നട സിനിമ നിർമ്മാതാവായ നവീൻ ആണ് താരത്തിന്റെ ജീവിത പങ്കാളി. വിവാഹത്തിന് ശേഷവും താരം അഭിനയ മേഖലയിലും സോഷ്യൽ മീഡിയ ഇടങ്ങളിലും സജീവമാണ്. തുടക്കം മുതൽ ഇന്നോളവും ആരാധകരെ താരം നിലനിർത്തുന്നത് അഭിനയ മികവ് കൊണ്ട് തന്നെയാണ്.

മലയാളത്തിലെ ഒട്ടുമിക്ക മുൻനിര താരങ്ങളുടെ കൂടെയും അഭിനയിക്കാൻ താരത്തിന് ഭാഗ്യം ലഭിച്ചിട്ടുണ്ട് മോഹൻലാൽ മമ്മൂട്ടി ജയറാം മോഹൻലാൽ സുരേഷ്ഗോപി കുഞ്ചാക്കോ ബോബൻ തുടങ്ങി എല്ലാവരുടെ കൂടെയും അഭിനയിച്ചിട്ടുണ്ട് താരം. മികച്ച അഭിപ്രായങ്ങളാണ് പ്രേക്ഷകർ നൽകിയത്.

സിഐഡി മൂസ, ക്രോണിക് ബാച്ചിലർ തുടങ്ങിയ സിനിമകൾ വലിയ വിജയമായിരുന്നു. ചിന്താമണി ഫൈറ്റേഴ്സ് ചെസ്സ് തുടങ്ങിയവയും വലിയ വിജയങ്ങളായി. ദൈവനാമത്തിൽ നരൻ തുടങ്ങിയ ചിത്രങ്ങളിലെ കഥാപാത്രങ്ങളും ശ്രദ്ധേയമായിരുന്നു. തമിഴിലും തെലുങ്കിലും ഒരുപാട് നല്ല സിനിമകൾ താരം ചെയ്തിട്ടുണ്ട്.

മലയാളം, തമിഴ്, തെലുങ്ക് ഭാഷകൾക്ക് അപ്പുറം ഇപ്പോൾ കന്നടയിലും താരം അരങ്ങേറ്റം കുറിച്ചിട്ടുണ്ട്. സമൂഹ മാധ്യമങ്ങളുടെ സജീവമായ താരത്തിന്റെ പുതിയ ഫോട്ടോയാണ് ഇപ്പോൾ പ്രേക്ഷകർക്കിടയിൽ തരംഗമായി പ്രചരിക്കുന്നത്. ക്യൂട്ട് ലുക്കിൽ ഗോൾഡൻ വർക്കുള്ള കറുപ്പ് സാരിയിൽ സുന്ദരിയായാണ് താരത്തെ ഫോട്ടോയിൽ കാണാൻ സാധിക്കുന്നത്.





Leave a Reply