അയാളുടെ ഓർമ്മകൾ പോലും ഇവനിൽ വേണ്ട, സൂരജ് ഇട്ട “ധ്രുവ് ” എന്ന പേരുമാറ്റി ഉത്രയുടെ കുടുംബം, പുതിയ പേര് എന്താണ് എന്ന് അറിയുമോ?…

കേരളത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച സംഭവമായിരുന്നു ഉത്ര കൊലക്കേസ്. ദിവസമാണ് വിഷയത്തിൽ കോടതി വിധി വന്നത്. വിധി പ്രഖ്യാപനത്തിന് ശേഷം സമൂഹ മാധ്യമങ്ങളിലും മറ്റും ഉണ്ടായ രോഷ പ്രകടനങ്ങൾ കൊലപാതകത്തിന്റെ സമയത്ത് ഉണ്ടായ സാമൂഹിക പ്രതിഷേധങ്ങൾക്ക് ഒരു മാറ്റവും സംഭവിച്ചിട്ടില്ല എന്ന് അതിന്റെ തെളിവുകൾ തന്നെയാണ്.

ഒന്നാം പ്രതിയും ഉത്രയുടെ ഭർത്താവുമായ സൂരജിന് കോടതി 17 വർഷത്തെ തടവ് ആണ് ശിക്ഷയായി വിധിച്ചത്. 17 വർഷം ശിക്ഷ അനുഭവിച്ച ശേഷം ആയിരിക്കും ഇരട്ട ജീവപര്യന്തം തുടങ്ങുക. അതായത് അടുത്ത മൂന്ന് പതിറ്റാണ്ടോളം കാലം സൂരജ് ജയിലിൽ ആയിരിക്കും എങ്കിലും വിധിയെ കേരളമൊന്നാകെ സ്വാഗതം ചെയ്യുകയാണുണ്ടായത്.

എന്നാൽ സമൂഹത്തിന്റെ രോഷത്തിന്റെ ആഴം മനസ്സിലാക്കിയത് ഈ ശിക്ഷയും പോര എന്ന് വാദിക്കുന്ന ഒരു വലിയ വിഭാഗത്തിന്റെ ശബ്ദം സമൂഹ മാധ്യമങ്ങളിൽ ഉയർന്ന കേട്ടപ്പോഴാണ്. കോടതി പ്രഖ്യാപിച്ച വിധിയുടെ നടപ്പിലാക്കൽ തുടങ്ങിയതിനു ശേഷം വിധി കടുപ്പിക്കാൻ അപ്പീൽ കൊടുക്കാൻ നിൽക്കുകയാണ് ഈ വിഭാഗം എന്നും വാർത്തകളിൽ പറയുന്നുണ്ട്.

ഇപ്പോൾ ഈ വിഷയത്തോട് അനുബന്ധിച്ച് മറ്റൊരു വാർത്ത കൂടി സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്. സൂരജിനും ഉത്രക്കും ഉണ്ടായിരുന്ന ധ്രുവ് എന്ന ആൺകുട്ടിയുടെ പേര് ഉത്രയുടെ വീട്ടുകാർ മാറ്റിയതിനെ തുടർന്ന് ഉണ്ടായ വാർത്തയാണ് സമൂഹമാധ്യമങ്ങൾ കയ്യടിയോടെ സ്വീകരിച്ചത്. രണ്ടര വയസ്സാണ് ഉത്രയുടെ മകന്റെ പ്രായം.

അച്ഛൻറെ ഓർമ്മകൾ പോലും കുട്ടിയിൽ വേണ്ട എന്നാണ് ഉത്രയുടെ വീട്ടുകാരുടെ തീരുമാനം. അതുകൊണ്ട് ആണ് കുട്ടിയുടെ പേര് മാറ്റാൻ കുടുംബം തീരുമാനിച്ചിരിക്കുന്നത്. അച്ഛനും അമ്മയും ഇല്ലെങ്കിലും മുത്തശ്ശനും മുത്തശ്ശിയും ആ കുറവ് പരമാവധി നികത്താൻ ശ്രമിക്കുകയാണ് ഇപ്പോൾ.

ആർജവ് എന്ന പേര് ഇപ്പോൾ കുടുംബം കുട്ടിക്ക് നൽകിയിരിക്കുന്നത്. തന്റെ മകളോട് ഇത്രയും വലിയ ക്രൂരത ചെയ്ത സൂരജിൻ്റെ ഓർമ്മകൾ പോലും ഈ കുടുംബത്തെ വല്ലാതെ വേദനിപ്പിക്കുന്നുണ്ട്. അപൂർവങ്ങളിൽ അപൂർവമായ ഒരു കുറ്റകൃത്യമാണ് ഇത് എന്നാണ് കോടതി പ്രഖ്യാപിച്ചത്.

Be the first to comment

Leave a Reply

Your email address will not be published.


*