
കേരളത്തിലെ ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ ദമ്പതികളാണ് സൂര്യയും ഇഷാനും. ഇപ്പോൾ അവർ ആദ്യ കണ്മണിക്കായുള്ള കാത്തിരിപ്പിലും ചികിത്സയിലുമാണ്. ഇന്ത്യയിലെ ആദ്യ ട്രാന്‍സ് കപ്പിള്‍സായ ഇരുവരും ഒരുമിച്ചുള്ള ജീവിതം തുടങ്ങിയിട്ട് നാല് വര്‍ഷമായി. 2018 ജൂണ്‍ 29നാണ് വീട്ടുകാരുടെ പൂര്‍ണ്ണ സമ്മതത്തോടെയുള്ള ഇവരുടെ വിവാഹം.
സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരമായിരുന്നു വിവാഹം. ഒരുപാട് വിമർശനങ്ങളും ആക്ഷേപങ്ങളും പരിഹാസങ്ങളും ദമ്പതികൾ വിവാഹത്തോടനുബന്ധിച്ച് കേട്ടുകൊണ്ടിരുന്നു. ഒരു മാസത്തിൽ കൂടുതൽ ബന്ധം നിലനിൽക്കില്ല എന്ന് പറഞ്ഞവർക്ക് മുമ്പിൽ നാലുവർഷമായി സന്തോഷത്തോടെ ജീവിക്കുകയാണ് എന്നാണ് ഇപ്പോൾ ഇരുവരുടേയും വാക്കുകൾ.
മതപരമായ ചില ബുദ്ധിമുട്ടുകള്‍ തങ്ങളെ ഇപ്പോഴും അലട്ടുന്നുണ്ട് എന്നും മറ്റുള്ള വിമർശനങ്ങളും കുത്തുവാക്കുകളും മൈൻഡ് ചെയ്യാതെയാണ് ഈ നാലു വർഷവും ജീവിച്ചത് എന്നും ദമ്പതികൾ പറയുന്നു. ഒരു ട്രാന്‍സ് ആയ ഒരു വ്യക്തിക്ക് വിവാഹം എന്നതൊക്കെ വിദൂര സ്വപ്നമായ ഒരു കാലത്താണ് വിവാഹം കഴിക്കണമെന്ന ആവശ്യം ഇക്ക പറയുന്നത് എന്നും എനിക്ക് എന്നെ തന്നെ മാറ്റിയ ഒരു സംഭവം ആയിരുന്നു ആ വിവാഹാലോചന എന്നും സൂര്യ പറഞ്ഞു.

ഒരു ധൈര്യത്തോടെ എന്നെ വിവാഹം കഴിക്കണം കുടുംബത്തോടെ കൊണ്ട് പോകണം എന്ന് എന്നോട് പറയുന്ന ആദ്യത്തെ വ്യക്തി ഇക്ക ആയിരുന്നു എന്നും അതിനു മുന്‍പുവരെ പ്രണയം ഉണ്ടാവുകയും വിവാഹം കഴിക്കാം എന്നൊക്കെ പറയുകയും ചെയ്തിട്ടുണ്ട് എങ്കിലും ധൈര്യത്തോടെ അന്തസ്സോടെ കൈപിടിച്ച് കൊണ്ട് പോകണമെന്നു പറഞ്ഞത് ഇക്ക മാത്രമാണ് എന്നും നിറപുഞ്ചിരിയോടെ ആണ് അവർ പറഞ്ഞു നിർത്തുന്നത്.

വിവാഹത്തിലേക്ക് എത്താന്‍ പോകുന്നു എന്ന് അറിഞ്ഞപ്പോള്‍ കുറെ ആളുകള്‍ എതിര്‍ക്കുകയും ഒരു മാസത്തേക്ക് മാത്രമാണ് ഞങ്ങളുടെ ബന്ധം നിലനിൽക്കൂ എന്ന് ആക്ഷേപിക്കുകയും ചെയ്തിരുന്നു. അവരുടെ മുന്പില് ആണ് അന്തസ്സോടെ ഞങ്ങള്‍ ഇന്ന് ജീവിക്കുന്നത് എന്നാണ് ദമ്പതികൾ പറയുന്നത്. പലരും സ്വകാര്യാകാര്യങ്ങളില് എങ്ങനെ എന്ന് വരെ ചോദിക്കുകയും ആകാംഷയോടെ ഞങ്ങളുടെ ജീവിതത്തിലേക്ക് നോക്കുകയും ചെയ്തിട്ടുണ്ട് എന്നും അവർ പറഞ്ഞു.

ശരിക്കും പറഞ്ഞാല്‍ വിവാഹം കഴിഞ്ഞ പിറ്റേ ദിവസം സഹോദരി ചോദിച്ച ചോദ്യം പറയാതെ വയ്യ. അത് സത്യം പറഞ്ഞാല്‍ ഒരുപാട് സന്തോഷം നല്‍കിയിരുന്നു. നിങ്ങളുടെ ആദ്യരാത്രി എങ്ങനെ ആയിരുന്നു എന്നായിരുന്നു ആ ചോദ്യം. പുറത്തു ഒരാള്‍ ആയിരുന്നു എങ്കില്‍ അടി ആകുന്ന ചോദ്യം എന്ന് പറഞ്ഞതിനു ശേഷം വളരെ സന്തോഷം ആണ് ആ ചോദ്യം നൽകിയത്എന്നും പറഞ്ഞു. സാധാരണക്കാരില്‍ സാധാരണക്കാരിയായ എന്റെ സഹോദരി അത് ചിന്തിച്ചു എങ്കില്‍ ഇന്ത്യയിലെ ഓരോ വ്യക്തികളും എങ്ങനെ ചിന്തിച്ചിട്ടുണ്ടാകും.

കാരണം ഓരോ ആളുകളെയും കൊണ്ട് ഞങ്ങള്‍ ചിന്തിപ്പിക്കുകയായിരുന്നു എന്ന് വേണം പറയാന്‍. അതൊക്കെയാണ് വിവാഹത്തിലേക്ക് കിട്ടിയ വലിയ മൂല്യം എന്നും വലിയ അഭിമാനത്തോടെയാണ് ദമ്പതികൾ പങ്കുവയ്ക്കുന്നത്. ഇരുവീട്ടുകാരും സപ്പോർട്ട് ഉണ്ടെങ്കിലും മതപരമായ തടസ്സങ്ങൾ ഇപ്പോഴും ഉണ്ട് എന്നും പള്ളിയിൽ ഉള്ളവരെല്ലാം ഭാര്യ അഴിഞ്ഞാട്ടക്കാരി ആണ് എന്ന് പറയുന്നു എന്നും ഇഷാനും അഭിമുഖത്തിൽ പറയുന്നുണ്ട്.

Leave a Reply