‘23 വയസുള്ള കുട്ടിയുടെ തീരുമാനമായിരുന്നു വിവാഹം. വിഷമ കാലത്ത് അച്ഛൻ ഉണ്ടായിരുന്നെങ്കിൽ എന്ന് ആശിച്ചു! ആൻ അഗസ്റ്റിൻ മനസ്സു തുറക്കുന്നു…

മലയാളികളുടെ പ്രിയതാരം ആണ് ആൻ അഗസ്റ്റിൻ. അഭിനയപ്രാധാന്യമുള്ള ഒരുപാട് സ്ത്രീ കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അവതരിപ്പിച്ചു പ്രേക്ഷക മനസ്സിനെ കീഴടക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ഒരു സമയത്ത് മലയാള സിനിമയിലെ ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടിയായിരുന്നു ആൻ ആഗസ്റ്റിൻ. പ്രശസ്ത സിനിമാ നടൻ അഗസ്റ്റിൻ ന്റെ മകളാണ് താരം. അഭിനയിച്ച ആദ്യ സിനിമയിൽ തന്നെ മികച്ച പ്രകടനം കാഴ്ചവെക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

താരം സോഷ്യൽ മീഡിയയിൽ സജീവമാണ് കുറച്ചു ദിവസങ്ങൾക്കു മുമ്പ് താരത്തിന്റെ വാർത്തകൾ സോഷ്യൽ മീഡിയയിൽ സജീവ ചർച്ചയായിരുന്നു. താരം വിവാഹമോചനം നേടിയ വാർത്തയാണ് സോഷ്യൽ മീഡിയയിൽ കൂടുതൽ ചൂടുള്ള ചർച്ചയായി നിറഞ്ഞുനിന്നത്. ഇപ്പോൾ താരം തന്നെ കല്യാണത്തെ കുറിച്ചും വിവാഹമോചനത്തെ കുറിച്ചും മനസ്സ് തുറന്നിരിക്കുകയാണ്.

വനിതക്ക് നൽകിയ ഒരു അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
” 23 വയസ്സുള്ള ഒരു പെൺകുട്ടിയുടെ എടുത്തുചാട്ടം മാത്രമായിരുന്നു എന്റെ വിവാഹം. പക്വതയാർന്ന ജീവിതം എങ്ങനെയാണ് നയിക്കേണ്ടത് എന്നും, കുടുംബവുമായി ബന്ധപ്പെട്ട കടമകൾ എന്താണെന്നും വ്യക്തമായ ധാരണയില്ലാത്ത സമയത്തായിരുന്നു കല്യാണം. സംഭവിച്ചതൊക്കെ സംഭവിച്ചു. എല്ലാത്തിനെയും പോസിറ്റീവ് ആയി കാണാൻ മാത്രമാണ് ആഗ്രഹിക്കുന്നത്.” എന്ന് താരം കൂട്ടിച്ചേർത്തു.

വിവാഹ മോചന നേടിയ സമയത്ത്, ആ സങ്കട കാലത്ത് അച്ഛൻ കൂടെ ഉണ്ടായിരുന്നെങ്കിലോ എന്ന് ആശിച്ചു. ഒരുപാട് ബുദ്ധിമുട്ടിയാണ് ആ ദിവസങ്ങൾ ഞാൻ കഴിച്ചുകൂട്ടിയത്. മനസ്സ് വല്ലാതെ പിടഞ്ഞ ദിവസങ്ങളായിരുന്നു അത്. ഓരോ ദിവസവും എണീക്കുമ്പോൾ വിഷമത്തോടെയാണ് എഴുന്നേറ്റിരുന്നത്. ആരുടെയൊക്കെയോ പ്രാർത്ഥന ഫലമാണ് ഞാനിപ്പോൾ സമാധാനത്തോടും കൂടെ ജീവിച്ചു പോകുന്നത്. എന്നും താരം പറഞ്ഞു.

2010 ൽ ലാൽ ജോസ് സംവിധാനം ചെയ്ത കുഞ്ചാക്കോബോബൻ, ഇന്ദ്രജിത്ത് തുടങ്ങിയവരും പ്രധാന വേഷത്തിലെത്തിയ എൽസമ്മ എന്ന ആൺകുട്ടി എന്ന സിനിമയിൽ എൽസമ്മ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് താരം വെള്ളിത്തിരയിൽ ആദ്യമായി ചുവടുവെക്കുന്നത്. ആദ്യ സിനിമയിൽ തന്നെ ഞെട്ടിക്കുന്ന പ്രകടനം ആണ് താരം കാഴ്ചവച്ചത്.

പിന്നീട് അർജുനൻ സാക്ഷി, ഡാ തടിയാ, ആർട്ടിസ്റ്റ്, ത്രീ കിംഗ്സ് തുടങ്ങിയ സിനിമകളിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ താരത്തിന് സാധിച്ചു. 2013 ൽ ആർട്ടിസ്റ്റ് എന്ന സിനിമയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള കേരള സംസ്ഥാന അവാർഡ് താരത്തിന് ലഭിച്ചിട്ടുണ്ട്. കൂടാതെ ഫിലിംഫെയർ അവാർഡ് ഉൾപ്പെടെ ഒരുപാട് അവാർഡുകൾ അഭിനയജീവിതത്തിൽ താരത്തെ തേടി എത്തിയിട്ടുണ്ട്. ദുൽഖർ നായകനായ പുറത്തിറങ്ങിയ ആന്തോളജി സിനിമ സോളോ യിൽ ആണ് താരം അവസാനമായി പ്രത്യക്ഷപ്പെട്ടത്.

Ann
Ann
Ann
Ann
Ann

Be the first to comment

Leave a Reply

Your email address will not be published.


*