

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് രചന നാരായണൻകുട്ടി. നടിയെന്ന നിലയിലും ടെലിവിഷൻ അവതാരക എന്ന നിലയിലും ഡാൻസർ എന്ന നിലയിലും ഒരുപോലെ കഴിവ് തെളിയിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ അവതരിപ്പിച്ചുകൊണ്ട് പ്രേക്ഷകഹൃദയത്തെ കീഴടക്കാൻ താരത്തിന് സാധിച്ചു.

മഴവിൽ മനോരമ സംപ്രേക്ഷണം ചെയ്തുകൊണ്ട് 450 ൽ കൂടുതൽ എപ്പിസോഡുകൾ പൂർത്തിയാക്കിയ മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന ടെലിവിഷൻ പരമ്പരയായ മറിമായം ത്തിലെ വത്സല എന്ന കഥാപാത്രത്തിലൂടെയാണ് താരം മലയാളികൾക്കിടയിൽ കൂടുതലും അറിയപ്പെടാൻ തുടങ്ങിയത്. പിന്നീടാണ് താരം സിനിമയിലേക്ക് കടന്നുവരുന്നത്.

സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് ഇൻസ്റ്റഗ്രാമിൽ മാത്രം മൂന്നു ലക്ഷത്തിന് മുകളിൽ ആരാധകരുണ്ട്. അതുകൊണ്ടുതന്നെ താരം പങ്കുവയ്ക്കുന്ന പോസ്റ്റുകൾ സോഷ്യൽമീഡിയയിൽ പെട്ടെന്നുതന്നെ തരംഗം സൃഷ്ടിക്കാറുണ്ട്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ട് ൽ താരം പങ്കെടുത്തിട്ടുണ്ട്. പല ബ്രാൻഡുകളുടെ പരസ്യത്തിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഏത് വേഷത്തിൽ പ്രത്യക്ഷപ്പെട്ടലും സുന്ദരിയായാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്.

ഇപ്പോൾ താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ അപ്ലോഡ് ചെയ്ത ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുള്ളത്. വിജയദശമി ദിവസത്തിൽ കാളിയായി പ്രത്യക്ഷപ്പെട്ട രചനയുടെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നു. ഫോട്ടോഷൂട്ടിൽ പ്രത്യക്ഷപ്പെട്ട താരം ശരിക്കും കാളിയ പോലെ തന്നെയാണ് കാണപ്പെടുന്നത്. ഫോട്ടോകൾ കണ്ട് ആരാധകർ ഇത് നമ്മുടെ രചന തന്നെയല്ലേ എന്നാണ് ചോദിക്കുന്നത്.

2001 ൽ ജയറാം സുഹാസിനി തുടങ്ങിയവർ പ്രധാനവേഷത്തിലെത്തിയ തീർത്ഥാടനം എന്ന സിനിമയിൽ സുഹാസിനി അവതരിപ്പിച്ച വിനോദിനി എന്ന കഥാപാത്രത്തിന്റെ സുഹൃത്തായി ചെറിയ വേഷം കൈകാര്യം ചെയ്തു കൊണ്ടാണ് രചന വെള്ളിത്തിരയിൽ ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. പിന്നീട് പഠനം പൂർത്തിയാക്കിയ ശേഷം റേഡിയോ മാങ്കോ തൃശ്ശൂരിൽ ആർജെ ആയി താരം ജോലിചെയ്തു. അവിടെനിന്നാണ് താരം മറിമായത്തിലെ എത്തുന്നത്.

താരം ആദ്യമായി പ്രധാന വേഷത്തിൽ വെള്ളിത്തിരയിലെത്തുന്നത് ജയറാം നായകനായി പുറത്തിറങ്ങിയ ലക്കിസ്റ്റാർ എന്ന സിനിമയിൽ ജാനകി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ്. ഷോർട്ട് ഫിലിമുകളിലും പല പരസ്യങ്ങളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഡബ്ബിങ് ആർട്ടിസ്റ്റ് എന്ന നിലയിലും താരം തിളങ്ങിയിട്ടുണ്ട്. മറിമായത്തിന് പുറമേ മിനിസ്ക്രീനിൽ പല റിയാലിറ്റി ഷോകളിൽ ജഡ്ജിയായും അവതാരകയായും പ്രത്യക്ഷപ്പെടാൻ താരത്തിന് കഴിഞ്ഞു.





Leave a Reply