

സൗത്ത് ഇന്ത്യൻ സിനിമയിലെ മുൻനിര നടിമാരിലൊരാളാണ് പ്രയാഗ മാർട്ടിൻ. നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരുപോലെ കഴിവ് തെളിയിച്ച താരം മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടവളാണ്. അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ വെള്ളിത്തിരയിൽ അവതരിപ്പിച്ചുകൊണ്ട് സിനിമാ പ്രേമികളുടെ മനസ്സിൽ പ്രത്യേക സ്ഥാനം കണ്ടെത്താൻ താരത്തിന് സാധിച്ചിട്ടുണ്ട്.

ബാലതാരമായാണ് താരം സിനിമയിലേക്ക് കടന്നുവരുന്നത്. 2009 ൽ അഭിനയലോകത്തേക്ക് കടന്നുവന്ന താരമിപ്പോൾ മലയാള സിനിമയിലെ മുൻനിര നടിമാരുടെ പട്ടികയിലേക്ക് ഉയർന്നിരിക്കുകയാണ്. മലയാളം സിനിമയിൽ കൂടുതൽ സജീവമായി തിളങ്ങുന്ന താരം മലയാളത്തിന് പുറമെ തമിഴ് കന്നഡ എന്നീ ഭാഷകളിലും അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്.

മോഡൽ എന്ന നിലയിൽ തന്നെ വ്യക്തിമുദ്രപതിപ്പിച്ച താരം ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ പങ്കെടുത്തിട്ടുണ്ട്. ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി പങ്കുവയ്ക്കുകയും ചെയ്യുന്നുണ്ട്. ഏത് വേഷത്തിലും പ്രത്യക്ഷപ്പെട്ടാലും അതീവ സുന്ദരിയായി ആണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്. സാരി ഉടുത്ത ശാലീന സുന്ദരിയായും ബോർഡ് വേഷത്തിലും താരം പ്രത്യക്ഷപ്പെടാറുണ്ട്.

ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയി പ്രചരിക്കുന്നത്. മണവാട്ടിയായി ബെഡ്റൂമിൽ നിന്നുള്ള കിടിലൻ ക്യൂട്ട് സ്റ്റൈലിഷ് ഫോട്ടോകൾ ആണ് താരം ആരാധകർക്ക് വേണ്ടി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. ഫോട്ടോകൾക്ക് വ്യത്യസ്തമായ ക്യാപ്ഷനുകൾ താരം നൽകിയിട്ടുണ്ട്.
അതിൽ ഒരു ക്യാപ്ഷൻ ഇങ്ങനെയാണ്.. “Come lets get married”
വാ നമുക്ക് കല്യാണം കഴിക്കാം.. എന്നായിരുന്നു. ഫോട്ടോകൾ വൈറൽ ആയിരിക്കുന്നു.

മോഹൻലാൽ നായകനായി 2009 ൽ പുറത്തിറങ്ങിയ സാഗർ ഏലിയാസ് ജാക്കി എന്ന സൂപ്പർഹിറ്റ് സിനിമയിലെ ബാലതാരം വേഷം കൈകാര്യം ചെയ്തു കൊണ്ടാണ് താരം മലയാള സിനിമയിലേക്ക് കടന്നു വരുന്നത്. പിന്നീട് താരം വനിതയുടെ ഒരു കവർ ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടു. അതിനുശേഷമാണ് പ്രശസ്ത സംവിധായകൻ മിസ്കിന് തന്റെ സിനിമയിൽ പ്രധാന വേഷം നൽകുന്നത്. അങ്ങനെ പിസാസ് എന്ന തമിഴ് സിനിമയിലൂടെ താരം ആദ്യമായി നായിക വേഷത്തിൽ പ്രത്യക്ഷപ്പെട്ടു.

ഫഹദ് ഫാസിലിന് നായികയായി കാർട്ടൂൺ എന്ന സിനിമയിൽ താരത്തെ ക്ഷണിക്കപ്പെട്ടിരുന്നു പക്ഷേ പിന്നീട് അത് ശരിയായ രീതിയിൽ പുറത്തുവന്നില്ല. അതിനുശേഷം മൂന്ന് സിനിമകളെ താരം സൈൻ ചെയ്തു. ഉണ്ണിമുകുന്ദൻ നായകനായി പുറത്തിറങ്ങിയ ഒരു മുറൈ വന്ത് പാർത്തായ എന്ന സിനിമയിലെ താരത്തിന്റെ അഭിനയമാണ് മലയാളികളിൽ കൂടുതലും അറിയപ്പെടാൻ കാരണം. രാമലീല, പോക്കിരി സൈമൺ, ബ്രദർസ് ഡേ തുടങ്ങിയ സിനിമകളിലെ താരത്തിന്റെ അഭിനയം ഏറെ ശ്രദ്ധേയമാണ്.





Leave a Reply