

മലയാള സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച് പിന്നീട് തമിഴ് സിനിമയിലെ മുൻനിര നടിമാരുടെ പട്ടികയിലേക്ക് ഉയർന്ന താരമാണ് ലക്ഷ്മി മേനോൻ. തമിഴ് സിനിമയിൽ പെട്ടെന്നുതന്നെ സ്റ്റാർ പദവി കരസ്ഥമാക്കാൻ താരത്തിന് സാധിച്ചു. തന്റെ സൗന്ദര്യം കൊണ്ടും അഭിനയ മികവു കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ വെള്ളിത്തിരയിൽ അവതരിപ്പിക്കാനും താരത്തിന് കഴിഞ്ഞിട്ടുണ്ട്.

സോഷ്യൽമീഡിയയിലും താരം സജീവസാന്നിധ്യമാണ്. ലക്ഷങ്ങളാണ് താരത്തെ ഇൻസ്റ്റാഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നത്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിലും താരം പങ്കെടുത്തിട്ടുണ്ട്. ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയയിൽ വൈറലായി പ്രചരിക്കുന്നത്.

പ്രശസ്ത മലയാള മാഗസിൻ ഗൃഹലക്ഷ്മിയുടെ കവർ ഫോട്ടോയിൽ തിളങ്ങിനിൽക്കുന്ന താരത്തിന്റെ മാസ്സ് ലുക്കിലുള്ള ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുള്ളത്. ഇതിനുമുമ്പ് താരത്തെ ഇത്രയും ബോൾഡ് ആയി കണ്ടിട്ടില്ല എന്നാണ് ആരാധകർ പറയുന്നത്. പുന്നമട റിസോർട്ടിൽ വച്ച് പ്രശസ്ത അർഷൽ ഫോട്ടോഗ്രാഫി യാണ് താരത്തിന്റെ സുന്ദര ഫോട്ടോ ക്യാമറയിൽ പകർത്തിയിരിക്കുന്നത്.

പ്രശസ്ത സംവിധായകൻ വിനയൻ താരത്തിന്റെ ഭരതനാട്യം കണ്ട് ഇമ്പ്രെസ്സ് ആവുകയും തന്റെ സിനിമയായ രഘുവിന്റെ സ്വന്തം റസിയ എന്ന സിനിമയിൽ അഭിനയിക്കാൻ താരത്തെ ക്ഷണിക്കുകയും ചെയ്തു. അങ്ങനെയാണ് താരം സിനിമയിലെത്തുന്നത്. എട്ടാം ക്ലാസിൽ പഠിക്കുന്ന സമയത്താണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. പിന്നീട് അലി അക്ബർ സംവിധാനം ചെയ്ത ഐഡിയൽ കപ്പിൾ എന്ന സിനിമയിൽ വിനീത് നോടൊപ്പം പ്രധാന വേഷത്തിൽ താരം പ്രത്യക്ഷപ്പെട്ടു.

പിന്നീട് താരം പല മാഗസിനുകളുടെ കവർ ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടു അതോടുകൂടി താരം സൗത്ത് ഇന്ത്യയിൽ ശ്രദ്ധിക്കപ്പെടാൻ തുടങ്ങി. അങ്ങനെയാണ് വിക്രം പ്രഭു നായകനായി പുറത്തിറങ്ങിയ കുംകി എന്ന തമിഴ് സിനിമയിൽ താരത്തിന് അവസരം ലഭിച്ചത്. ഈ സിനിമ യോടു കൂടി താരം തമിഴിൽ ശ്രദ്ധപിടിച്ചുപറ്റി. പിന്നീട് ശശികുമാർ നായകനായ സുന്ദരപാണ്ഡ്യൻ എന്ന സിനിമയിലും പ്രധാനവേഷം കൈകാര്യം ചെയ്തു.

താരം മലയാളത്തിൽ വീണ്ടും പ്രത്യക്ഷപ്പെടുന്നത് 2014 ൽ ദിലീപ് നായകനായി പുറത്തിറങ്ങിയ അവതാരം എന്ന സിനിമയിലാണ്. വേതാളം, മിരുതൻ, റെക്ക തുടങ്ങിയ തമിഴ് സിനിമകളിലെ താരത്തിന്റെ അഭിനയം ഏറെ ശ്രദ്ധേയമാണ്. നടി എന്നതിലുപരി ഗായികയും കൂടിയാണ് താരം. കുംകി സുന്ദരപാണ്ഡ്യൻ എന്നീ സിനിമകളിലെ അഭിനയത്തിന് തമിഴ്നാട് സ്റ്റേറ്റ് ഗവൺമെന്റിന്റെ മികച്ച നടിക്കുള്ള അവാർഡ് താരത്തിന് ലഭിച്ചിട്ടുണ്ട്. കൂടാതെ ഒരുപാട് അവാർഡുകളും താരത്തെ തേടിയെത്തി.



Leave a Reply