മഞ്ജു ഒരു പാവമാണ്… മഞ്ജുവിനെ കുറിച്ച് ദിലീപ് പറഞ്ഞ വാക്കുകൾ തരംഗമാകുന്നു…

മഞ്ജു വാര്യരും ദിലീപും എന്നും മലയാളികൾക്ക് പ്രിയപ്പെട്ട അഭിനേതാക്കളാണ്. ഒരുപാട് നല്ല സിനിമകളിലൂടെ വലിയ ആരാധക വൃന്തത്തെ രണ്ടുപേർക്കും നേടാൻ കഴിഞ്ഞു. അതുകൊണ്ട് തന്നെയാണ് മഞ്ജു വാര്യർക്കൊപ്പം ഉള്ള ദിലീപിൻ്റെ ജോഡി പൊരുത്തം ഏറെ ആഘോഷിക്കപ്പെട്ടത്.   പിന്നീട് ജീവിതത്തിൽ അവർ ഒന്നിച്ചപ്പോഴും വലിയ പ്രേക്ഷക പിന്തുണയും ലഭിച്ചിരുന്നു.

സല്ലാപം അടക്കമുള്ള സിനിമകളിൽ ഇവരും അഭിനയിച്ചത് വലിയ മികവോടെ ആയിരുന്നു . രണ്ടുപേരുടെയും അഭിനയിക്കുമ്പോഴുള്ള കെമിസ്ട്രി  പ്രർക്ഷകർക്കിടയിൽ  അക്കലാത്ത് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. വിവാഹ ശേഷം മഞ്ജു സിനിമയിൽ നിന്നും ബ്രേക്ക് എടുക്കുകയായിരുന്നു.

പിന്നീട് വർഷങ്ങൾക്കു ശേഷമാണ് വിവാഹ മോചനവും  മഞ്ജു വാര്യരുടെ സിനിമയിലേക്കുള്ള തിരിച്ചു വരവും ഉണ്ടായത്. തിരിച്ചു വരവിൽ അതി ഗംഭീരമായ സിനിമകളാണ് മഞ്ജു വാര്യർ പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്. സിനിമയില്ലെങ്കിലും സമൂഹ മാധ്യമങ്ങൾ വഴി മകൾ മീനാക്ഷിയും സ്റ്റാറാണ്.

ഇപ്പോൾ ദിലീപ് മഞ്ജു വാര്യരെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ആരാധകർക്കിടയിൽ ചർച്ചയാകുന്നത്. വിവാഹത്തിന് ശേഷം മഞ്ജുവാര്യരെ അഭിനയത്തിൽ നിന്നെ മാറ്റി നിർത്തിയത് ദിലീപിന്റെ തീരുമാനമായിരുന്നു എന്നാണ് മനസ്സിലാക്കാൻ കഴിയുന്നത് എന്നാണ് പുറത്തുവരുന്ന വാർത്തകൾ. അതിലേക്ക് പ്രേക്ഷകരെ എത്തിക്കുന്ന സൂചന ദിലീപിനെ സംസാരത്തിൽ ഉണ്ട്.

കല്യാണം കഴിഞ്ഞ സമയത്ത് മഞ്ജുവാര്യർ രണ്ട് സിനിമകൾ ഉണ്ടായിരുന്നു എന്നും കല്യാണം കഴിഞ്ഞ ഉടനെ 15 ദിവസമായി തമ്മിൽ കണ്ടിട്ടില്ല എന്ന ഒരു അവസ്ഥ ഉണ്ടായിരുന്നു എന്നും തന്റെ ജീവിതത്തിൽ എന്തെല്ലാം സംഭവിക്കണമെന്ന് തീരുമാനിക്കേണ്ടത് ഞാൻ തന്നെ അല്ലെ എന്നുമൊക്കെയാണ് ദിലീപ് പറയുന്നത്.

എന്നിരുന്നാലും മഞ്ജുവാര്യരെ വീട്ടിനകത്ത് തടഞ്ഞു വെച്ചിട്ടില്ല എന്നും വീട്ടിലെ കാര്യങ്ങൾ എല്ലാം മഞ്ജു തന്നെയാണ് പോയിക്കൊണ്ടിരുന്നത് എന്നും ദിലീപ് പറയുന്നുണ്ട് കൂടാതെ തങ്ങൾക്കിടയിൽ എല്ലാം ഓപ്പൺ ആവണം എന്ന് മാത്രമാണ് മഞ്ജുവിനുണ്ടായിരുന്നത് എന്നും ദിലീപ് പറഞ്ഞു.

മഞ്ജുവിന് ദിലീപിനോട് അസൂയ ഉണ്ടോ എന്ന ചോദ്യത്തിന് ആരാധകർക്കിടയിൽ വളരെ തരംഗം സൃഷ്ടിക്കാൻ ഉതകുന്ന ഒരു മറുപടിയാണ് ദിലീപ് പറഞ്ഞത് മഞ്ജു ഒരു പാവമാണ് എന്നോട് അസൂയപ്പെട്ടിട്ട് എന്ത് കാര്യം എന്നാണ് ദിലീപ് അവതാരകന്റെ ചോദ്യത്തിന് മറുപടിയായി പറഞ്ഞത് വളരെ പെട്ടെന്നാണ് ആരാധകർക്കിടയിൽ ദിലീപിന്റെ മറുപടി തരംഗമായത്.

Manju
Manju

Be the first to comment

Leave a Reply

Your email address will not be published.


*