അന്ന് സ്കൂൾ യൂണിഫോമിൽ മീൻ വിറ്റ് വൈറലായി… പിന്നാലെ അപകടത്തിൽ നട്ടെല്ലിനു പരുക്ക്… മലയാളികൾ നെഞ്ചേറ്റിയ ഹനാന്റെ ഇപ്പോഴത്തെ അവസ്ഥ ഇതാണ്…

സോഷ്യൽ മീഡിയ ഇടങ്ങളെല്ലാം അതിന്റെ അഗ്രഗണ്യത പ്രാപിച്ചു കൊണ്ടിരുന്ന ഒരു കാലഘട്ടത്തിലൂടെയാണ് ഇപ്പോൾ വർത്തമാനത്തിന്റെ സഞ്ചാരം. മേന്മകളും ദോഷങ്ങളും ഒരുപാടുള്ള സോഷ്യൽ മീഡിയ ഇടങ്ങളുടെ വലിയ ഒരു നന്മയാണ് കഴിവ് പ്രകടിപ്പിക്കുന്നവർക്ക് അംഗീകാരങ്ങളും നൽകുക എന്നത്. ഒരാൾ സെലബ്രിറ്റി ആകാൻ സിനിമയിലോ സീരിയലോ സാമൂഹിക പ്രവർത്തനങ്ങളിലോ സജീവമാകണമെന്ന് ഇല്ല ചുരുക്കം.

ഒരാളെ സെലിബ്രിറ്റി ആകാനും ഒറ്റ നിമിഷത്തിൽ താഴ്ത്തി കെട്ടാനും ഇപ്പോൾ സോഷ്യൽ മീഡിയ ധാരാളമാണ്. ഒരൊറ്റ രാത്രി കൊണ്ട് സെൻസഷണൽ ആയി മാറിയ ഒരുപാട് സോഷ്യൽ മീഡിയ സെലിബ്രിറ്റികളുണ്ട്. അതുപോലെതന്നെ ചുരുങ്ങിയ സമയങ്ങൾ കൊണ്ട് നേടിയ അംഗീകാരങ്ങളും മഹിമയും എല്ലാം നഷ്ടപ്പെട്ടവരുടെ കഥയും വിസ്മരിക്കാവതല്ല. സോഷ്യൽ മീഡിയ ഏറ്റെടുത് ഫേമസ് ആക്കിയവരെ സോഷ്യൽ മീഡിയ തന്നെ ഒന്നുമല്ലാതാക്കിയിട്ടുമുണ്ട്.

ഇതുപോലെ ഒരൊറ്റ രാത്രി കൊണ്ട് സോഷ്യൽ മീഡിയയിൽ തരംഗമായ താരമായിരുന്നു ഹനാൻ. ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ വേണ്ടി പഠനവും കച്ചവടവും ഒരേ സമയത്ത് കൊണ്ടു പോയ ഹനാൻ എന്ന പെൺകുട്ടിയെ സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു. ജീവിതത്തിൽ ഒരുപാട് പ്രാരാബ്ധങ്ങളെ അതിജീവിച്ചതായിരുന്നു ഹനാൻ. യൂണിഫോമിൽ മീൻ വിൽപ്പന നടത്തിയ ആ കുട്ടിയെ ഒരിക്കലും മലയാളികൾ മറക്കില്ല

പാലാരിവട്ടം അമ്പലം ജംഗ്ഷനിൽ മീൻ വിറ്റ് ഹനാൻ പെട്ടന്ന് തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആയി. സർക്കാർ വരെ ഹനന്റെ കാര്യത്തിൽ ഇടപ്പെട്ടു. പക്ഷെ ദിവസങ്ങൾക്കകം സോഷ്യൽ മീഡിയ തന്നെ അവൾക്കെതിരെ തിരിഞ്ഞു. പബ്ലിസിറ്റി ആണ് ഹനന്റെ ഉദ്ദേശം എന്നും അതിന്ന് വേണ്ടിയാണ് ഇത് പോലെയുള്ള വേഷത്തിൽ പ്രത്യക്ഷപ്പെടുന്നതെന്നും പറഞ്ഞു കൊണ്ട് ഒരുപാട് സൈബർ ആക്രമണങ്ങൾ ആ ചെറിയ പെൺകുട്ടിക്ക് നേരിടേണ്ടിവന്നു.

കുറച്ചു സമയം കൊണ്ട് സെലിബ്രേറ്റി താര പദവിയിൽ എത്തുകയും പിന്നീട് ഇതേ സോഷ്യൽമീഡിയ തന്നെ കമിഴ്ത്തി അടിക്കുകയും ചെയ്ത് ഹനാൻ എന്ന ആ പെൺകുട്ടി പിന്നീട് എവിടെയെന്ന് ഒരാളും അന്വേഷിച്ചില്ല. അതിന്ന് ശേഷം താരം ആക്‌സിഡന്റിൽ പെട്ടുകൊണ്ട് നട്ടെല്ലിന് പരിക്ക് കിടപ്പിലായത് പോലും സോഷ്യൽ മീഡിയ കണ്ടില്ലെന്ന് നടിച്ചു. ഈയടുത്താണ് താരം ഒരു പ്രമുഖ ചാനലിന് നൽകിയ അഭിമുഖത്തിൽ തന്റെ ജീവിത വിശേഷം വെളിപ്പെടുത്തിയത്.

ഹനന്റെ വാക്കുകളിങ്ങനെ.. “ആക്സിഡന്റ് ആയത് കൊണ്ട് ഇപ്പോൾ മീൻ വിൽക്കാൻ പോകാറില്ല. റിസ്ക് എടുക്കരുത് എന്നാണ് ഡോക്ടർ പറഞ്ഞിരിക്കുന്നത്. മാർക്കറ്റിൽ പോയി നടക്കാനും ഭാരം ചുമക്കാനും വിൽക്കാനും ഈ അവസ്ഥയിൽ എനിക്ക് കഴിയില്ല. എനിക്ക് സഹായ വാഗ്ദാനങ്ങൾ ഒരുപാട് വന്നിരുന്നു. പക്ഷെ അതിൽ മിക്കതും തിരിച്ചു പോയി.”

“എനിക്കെതിരെ പല സൈബർ ആക്രമണം ഉണ്ടായിട്ടുണ്ട്. അവർ എന്തിനാണ് ഇങ്ങനെ ചെയ്യുന്നതെന്ന് മനസ്സിലാകുന്നില്ല. അവരോടൊക്കെ എനിക്ക് ഒരു കാര്യം മാത്രമേ പറയാനുള്ളൂ. ഞാൻ ഇതുവരെ എന്റെ മനസ്സാക്ഷിക്കു നിരക്കാത്ത ഒരു കാര്യവും ചെയ്തിട്ടില്ല. ഞാൻ ആർക്കും ഒരു തെറ്റും ഒരു ദ്രോഹവും ചെയ്തിട്ടില്ല.”

” അത് കൊണ്ട് എന്നെ ആക്രമിക്കുന്നത് കണ്ട് ഒരുപാട് ദിവസങ്ങൾ കരഞ്ഞിട്ടുണ്ട്. അതെ അവസരത്തിൽ ഒരുപാട് പേര് പിന്തുണയും അറിയിച്ചിട്ടുണ്ട്.” ഇങ്ങനെയാണ് താരത്തിനെ വാക്കുകൾ. ഏറ്റെടുത്ത വൈറലാക്കിയ വരും സഹായ വാഗ്ദാനങ്ങൾ നൽകിയവരും കൂടെ നിന്നവരും കരുത്തുപകർന്നു വരും ഒരു സുപ്രഭാതത്തിൽ എതിർപക്ഷത്ത് ആകുന്നത് സോഷ്യൽ മീഡിയയുടെ ഒരു സത്യം തന്നെയാണ്.

Hanan
Hanan

Be the first to comment

Leave a Reply

Your email address will not be published.


*