

ശരീരഭാരം വർധിപ്പിച്ചും കുറച്ചും എല്ലാം മേക്കോവറുകൾ നടത്തുന്ന കാലഘട്ടമാണിത് അത്തരത്തിലുള്ള വാർത്തകളും ഫോട്ടോകളും വീഡിയോകളും എല്ലാം വളരെ പെട്ടെന്ന് സോഷ്യൽ മീഡിയ ഏറ്റെടുക്കുകയും ചെയ്യാറുണ്ട്. ഓരോ ദിവസവും ഇത്തരത്തിലുള്ള ഒരുപാട് വാർത്തകളാണ് പ്രേക്ഷകരിലേക്ക് സോഷ്യൽ മീഡിയ എത്തിക്കുന്നത്.

ഭക്ഷണം കുറച്ചും കഴിച്ചും വ്യായാമം ചെയ്തും ഒരുപാട് വ്യത്യസ്തമായ രീതികൾ പരീക്ഷിച്ചും പരിശീലിച്ചുമോക്കെയാണ് ഇത്തരത്തിൽ ശരീരഭാരം വർദ്ധിപ്പിക്കുകയും കുറക്കുകയും ഒക്കെ ചെയ്യുന്നത്. ശരീര ആരോഗ്യവും സൗന്ദര്യവും എല്ലാം വലിയ ഒരു വിഷയമായി കരുതുന്ന പ്രേക്ഷകർക്കിടയിൽ ഇത്തരത്തിലുള്ള വാർത്ത വളരെ പെട്ടെന്ന് തന്നെ പ്രചരിക്കുന്നുമുണ്ട്.

ഭക്ഷണ പ്രിയരായ മലയാളികൾക്കിടയിൽ ഭക്ഷണം കുറച്ചു കൊണ്ട് ശരീര പ്രകൃതിയിൽ മാറ്റം വരുത്തുന്നത് കുറച്ചു പ്രയാസമുള്ള കാര്യമാണ് എന്നാൽ അത്തരക്കാർക്ക് എല്ലാം ഇഷ്ടപ്പെടുന്ന ഒരു വാർത്തയാണ് മീര അനിൽ എന്ന അഭിനയത്രി പ്രകടമാകുന്നത്. ഭക്ഷണം കഴിച്ചു കൊണ്ടു തന്നെ വണ്ണം കുറച്ച കഥ പറയുകയാണ് അവതാരക മീര അനിൽ.

തന്റെ ശരീര ഭാരം കുറച്ച് അതിനെക്കുറിച്ച് താരം സംസാരിക്കുന്നത് ഇങ്ങനെയാണ്. ‘നാലഞ്ച് വർഷം മുമ്പ് കോമഡി സ്റ്റാർസ് കണ്ടവർക്കറിയാം നല്ല തടിയുള്ള വ്യക്തിയായിരുന്നു ഞാൻ. നല്ല ഒന്നാന്തരം ഫുഡിയായിരുന്നു ഞാൻ. അവിടെ നിന്നാണ് തടി കുറയ്ക്കാൻ തീരുമാനിച്ചത്.’ തനിക്ക് ഇഷ്ടപ്പെട്ട ഭക്ഷണങ്ങൾ എല്ലാം കഴിച്ചു കൊണ്ടു തന്നെയാണ് വണ്ണം കുറച്ചത് എന്നാണ് താരം പറഞ്ഞതെന്നു ചുരുക്കം.

വിവാഹത്തിന് ശേഷമാണ് ഭാരം കുറക്കണം എന്ന് ആഗ്രഹം മനസ്സിൽ കയറുന്നത് എന്നും താരം പറയുകയുണ്ടായി. അതുകൊണ്ടുതന്നെ ഭർത്താവ് വിഷ്ണുവിനെ ഒപ്പം ചേർന്നാണ് ഫിറ്റ്നസ് മെയിൻന്റൈൻ ചെയ്യാനുള്ള തീരുമാനങ്ങളെടുക്കുന്നത്. പക്ഷേ ജിമ്മിൽ പോകാൻ ഒന്നും കഴിയുന്ന സാഹചര്യം ആയിരുന്നില്ല കോവിട് നൽകിയത് അതുകൊണ്ടുതന്നെ ബദൽ മാർഗങ്ങൾ സ്വീകരിക്കാൻ ഇരുവരും തയ്യാറായി എന്നും താരം പറഞ്ഞു.

ഭാരം കുറയ്ക്കുന്നതിനു വേണ്ടി മധുരം പരമാധവധി ഒഴിവാക്കിയുള്ള ഡയറ്റാണ് സ്വീകരിച്ചത് എന്നും അതു കൊണ്ടു തന്നെ ഏറ്റവും ചായയും കോഫിയും വരെ ഒഴിവാക്കി എന്നും മീര അനിൽ വ്യക്തമാക്കുന്നു. 15 ദിവസം കൊണ്ടാണ് മനസാഗ്രഹിച്ച ഫിറ്റ്നസിലേക്ക് എത്തിയത് എന്ന മീരയുടെ വാക്കുകൾ അത്ഭുതത്തോടെയാണ് പ്രേക്ഷകരോരുത്തരും ശ്രവിക്കുന്നത്.

15 ദിവസം കൊണ്ട് തന്നെ വലിയ മാറ്റം ശരീരത്തിന് വന്നിരിക്കുന്നു അത് ഡയറ്റിങ് കൃത്യമായും കർശനമായും ഫോളോ ചെയ്യുന്നത് കൊണ്ട് തന്നെയാണ് എന്നാണ് താരം ഉറപ്പിച്ചു പറയുന്നത്. താരം തന്റെ യൂട്യൂബ് ചാനലിലൂടെ ഡയറ്റ് പ്ലാനിനെ കുറിച്ച് വിശദമായി പങ്കുവെച്ചിട്ടുണ്ട്.



Leave a Reply