“അവസരങ്ങൾ ലഭിക്കാത്തതുകൊണ്ട് അല്ല, സൂപ്പർതാര ചിത്രങ്ങൾ പോലും വേണ്ട എന്ന് വെച്ചിട്ടുണ്ട്” സിനിമയോട് ഗുഡ്ബൈ പറയാനുള്ള കാരണം വെളിപ്പെടുത്തി റോമ…

സിനിമയിൽ നിന്ന് വിട്ടുനിന്നതിന്റെ കാരണം വെളിപ്പെടുത്തി നടി റോമ.

മലയാള സിനിമയിൽ സജീവമായി നില നിന്ന സമയത്ത് ഒരുപാട് ക്യൂട്ട് കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് സമ്മാനിച്ച നടിയാണ് റോമ. ആ സമയത്ത് മലയാള സിനിമയുടെ അവിഭാജ്യ ഘടകമായിരുന്നു താരം. ഒട്ടുമിക്ക എല്ലാ മലയാള യുവ സിനിമ പ്രേമികൾക്കും താരം ഒരു ക്രഷ് ആയിരുന്നു. താരം കൂടുതലും പ്രത്യക്ഷപ്പെട്ടത് ക്യാമ്പസ് സിനിമകളിൽ എന്നുള്ളതാണ് മറ്റൊരു പ്രത്യേകത. അതുകൊണ്ട് യുവ പ്രായക്കാരുടെ ആരാധക കേന്ദ്രമായിരുന്നു താരം.

ക്യാമ്പസ് സിനിമകൾക്ക് പുറമേ താരം അഭിനയിച്ച സിനിമകളിലും മികച്ച സ്വീകാര്യത ലഭിക്കാൻ തരത്തിൽ വൈഭവത്തോടെ ഓരോ കഥാപാത്രങ്ങളെയും വേഷങ്ങളും താരം കൈകാര്യം ചെയ്യുകയും അതിലൂടെ മികച്ച പ്രേക്ഷകപ്രീതിയും പിന്തുണയും നേടുകയും ചെയ്തിട്ടുണ്ട്. മലയാളത്തിലെ ഒരുപാട് സൂപ്പർ താരങ്ങളോടൊപ്പം അഭിനയിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

താരം അഭിനയിച്ച മിക്ക ചിത്രങ്ങളും വിജയ ചിത്രങ്ങളായിരുന്നു. ആ സമയത്ത് ഭാഗ്യ നായിക എന്ന പേരും താരത്തിന് ഉണ്ടായിരുന്നു. വളരെ നന്നായി സെലക്ടീവായി സിനിമയെ സമീപിക്കുന്നത് ആളായിരുന്നു റോമ. അതുകൊണ്ടുതന്നെ തന്റെടമുള്ള ഒരുപാട് കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു.

താരം സിനിമയിൽ നിന്ന് പിന്നീട് വിട്ടു നിൽക്കുകയായിരുന്നു. താരത്തിന്റെ ആരാധകർക്ക് വലിയതോതിൽ വിഷമം ഉണ്ടാക്കിയ ഒരു കാര്യമായിരുന്നു ഇത്. സിനിമയിൽ നിന്ന് അകന്നു പോയതിന്റെ കാരണം പലരും പല രീതിയിലാണ് വ്യാഖ്യാനിച്ചത്. കല്യാണമാണ് കാരണമെന്ന് സമൂഹ മാധ്യമങ്ങളിൽ അന്ന് പരക്കെ പ്രചരിച്ചിരുന്നു.

പക്ഷേ ഈ വിഷയത്തിൽ റോമ തന്നെ വ്യക്തമായ കാരണങ്ങൾ പറഞ്ഞിട്ടുണ്ട്. കല്യാണമാണ് സിനിമയിൽ നിന്ന് വിട്ടുനിൽക്കാനുള്ള കാരണമെന്ന് പലരും പറഞ്ഞു പരത്താറുണ്ട്. പക്ഷേ ഞാൻ സിനിമയിൽ നിന്ന് വിട്ടു നിൽക്കാനുള്ള കാരണം അതല്ല എന്ന് താരം തുറന്നുപറഞ്ഞു. അവസരങ്ങൾ ലഭിക്കാത്തതുകൊണ്ടാണ് സിനിമയിൽ നിന്ന് വിട്ടു നിന്നത് എന്ന് പറഞ്ഞവരും ചെറുതല്ല പക്ഷേ അക്കാര്യവും തെറ്റാണ് എന്നും താരം പറഞ്ഞു.

ഒരുപാട് സൂപ്പർ സ്റ്റാറുകളോടൊപ്പം അഭിനയിക്കാനുള്ള അവസരങ്ങൾ ലഭിച്ചിട്ടും ഞാനത് വേണ്ടെന്നു വെക്കുകയായിരുന്നു എന്ന് താരം കൂട്ടിച്ചേർക്കുകയും ചെയ്തു. ഒരേ മെത്തേഡ് ഉള്ള കഥാപാത്രങ്ങളാണ് ഞാൻ തുടർച്ചയായി സ്ക്രീനിൽ പ്രദർശിപ്പിച്ചിരുന്നത്. അതുകൊണ്ടു തന്നെ എനിക്ക് അഭിനയത്തിൽ മടുപ്പ് തോന്നി. അതുകൊണ്ട് കുറച്ച് സമയത്തേക്ക് സിനിമയിൽ നിന്ന് വിട്ടു നിൽക്കണമെന്ന് സ്വമേധയാ ഒരു തീരുമാനം എടുക്കുകയാണ് ഉണ്ടായത് എന്നാണ് താരം പറഞ്ഞത്.

Roma
Roma
Roma
Roma

Be the first to comment

Leave a Reply

Your email address will not be published.


*