മലയാളത്തിലെ ലേഡി സൂപ്പർസ്റ്റാറിന്റെ ക്യൂട്ട് ഫോട്ടോകൾ വൈറലാകുന്നു. 😍🥰ഫോട്ടോകൾ കാണാം….🔥

ക്യൂട്ട് ഫോട്ടോകൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച് പ്രിയതാരം.

മലയാളത്തിലെ ലേഡി സൂപ്പർസ്റ്റാർ ആരെന്നു ചോദിച്ചാൽ ഒട്ടുമിക്ക എല്ലാ സിനിമാപ്രേക്ഷകരുടെ ഉത്തരം മഞ്ജുവാര്യർ എന്നായിരിക്കും. ഈ പേരിനോട് 100% നീതി പുലർത്തുന്ന പ്രകടനമാണ് താരം സിനിമയിൽ കാഴ്ചവെക്കുന്നത്. അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ ചെയ്തു കൊണ്ട് മലയാളി പ്രേക്ഷകരുടെ മനസ്സിൽ പ്രത്യേക സ്ഥാനം കണ്ടെത്താൻ താരത്തിന് സാധിച്ചു.

ഒരു സമയത്ത് മലയാളസിനിമയിലെ ഏറ്റവും താരമൂല്യമുള്ള നടിയായിരുന്നു. പിന്നീട് താരം സിനിമയിൽ നിന്ന് വിട്ടു നിന്നു. വർഷങ്ങൾക്കുശേഷം താരം വീണ്ടും സിനിമയിലേക്ക് വന്നപ്പോൾ പ്രേക്ഷകർ താരത്തെ ഇരുകൈയും നീട്ടി സ്വീകരിക്കുകയായിരുന്നു. രണ്ടാം വരവിന് ശേഷം ഒരുപാട് മികച്ച സിനിമകളിൽ മികച്ച കലാകാരൻമാരുടെ കൂടെ അഭിനയിച്ച് കഴിവ് തെളിയിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

സോഷ്യൽ മീഡിയ സജീവമല്ലാത്ത ഒരു കാലത്ത് മഞ്ജുവാര്യർ എന്ന നടി ഇവിടെ ഉണ്ടാക്കിയ ഓളം ചെറുതല്ല. ആ സമയത്ത് പോലും മലയാളി പ്രേക്ഷകരുടെ മനസ്സിൽ പ്രത്യേക സ്ഥാനം നേടിയിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയ സജീവമായ കാലമാണ്. താരവും സോഷ്യൽ മീഡിയയിൽ സജീവസാന്നിധ്യമാണ്. ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി പങ്ക് വെക്കുന്നുണ്ട്.

രണ്ട് മില്യനിൽ കൂടുതൽ ആരാധകരാണ് താരത്തെ ഇൻസ്റ്റാഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നത്. മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകർ ഇൻസ്റ്റാഗ്രാമിൽ പിന്തുടരുന്ന നടിമാരിലൊരാളാണ് താരം. താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചാ ക്യൂട്ട് ഫോട്ടോകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലായത്. ഈ വയസ്സിലും എന്ന സുന്ദരിയാ! എന്നാണ് ഫോട്ടോ കണ്ട തരത്തിന്റെ ആരാധകർ ചോദിക്കുന്നത്.

നടി, ഡയറക്ടർ, പ്രൊഡ്യൂസർ, ഡാൻസർ, സിംഗർ എന്നിങ്ങനെ പല മേഖലകളിലും കഴിവ് തെളിയിച്ച താരമാണ് മഞ്ജു വാരിയർ.
മലയാള സിനിമ ഇന്നേവരെ സാക്ഷ്യം വഹിച്ച ഏറ്റവും മികച്ച നടിമാരിൽ ഒരാളായി മഞ്ജുവാര്യരുടെ പേര് എന്നും ചരിത്രത്തിൽ രേഖപ്പെടുത്തും എന്നതിൽ സംശയമില്ല. ജീവിതത്തിൽ ഒരുപാട് വിവദങ്ങളിലും താരം അകപ്പെട്ടിട്ടുണ്ട്. പ്രശസ്ത സിനിമാതാരം ദിലീപിന്റെ ആദ്യഭാര്യയാണ് മഞ്ജു വാര്യർ. 2015 ലാണ് 17 വർഷത്തെ ദാമ്പത്യ ജീവിതത്തിന് അവസാനം കുറിച്ചത്.

1995 ൽ പതിനേഴാം വയസ്സിൽ സാക്ഷ്യം എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം വെള്ളിത്തിരയിലേക്ക് കടന്നു വരുന്നത്. തൂവൽക്കൊട്ടാരം, സല്ലാപം, ഈ പുഴയും കടന്ന്, ആറാം തമ്പുരാൻ, പ്രണയവർണ്ണങ്ങൾ, കന്മദം, സമ്മർ ഇൻ ബത് ലേഹം, പത്രം, ഹൗ ഓൾഡ് ആർ യു, ഒടിയൻ, ലൂസിഫർ, പ്രീസ്റ്റ് തുടങ്ങിയവ താരം അഭിനയിച്ച പ്രധാനപ്പെട്ട മലയാള സിനിമകൾ ആണ്. അഭിനയജീവിതത്തിൽ ഒട്ടനവധി അവാർഡുകൾ താരത്തെ തേടിയെത്തിയിട്ടുണ്ട്. മികച്ച നടിക്കുള്ള കേരള സംസ്ഥാന അവാർഡ് ഉൾപ്പെടെ ആറോളം ഫിലിം ഫെയർ അവാർഡുകളും ദേശീയതലത്തിലുള്ള അവാർഡും താരം നേടിയിട്ടുണ്ട്.

Manju
Manju
Manju
Manju

Be the first to comment

Leave a Reply

Your email address will not be published.


*