

സോഷ്യൽ മീഡിയയിൽ സജീവമായി മലയാളത്തിന്റെ പ്രിയ താരം.

ഒരു സമയത്ത് മലയാള സിനിമയുടെ അഭിവാജ്യഘടകം ആയിരുന്നു നടി സംവൃത സുനിൽ. ഒരുപാട് മികച്ച സിനിമകളിൽ മികച്ച നായകന്മാരുടെ കൂടെ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്യാൻ താരത്തിന് സാധിച്ചിട്ടുണ്ട്. അഭിനയപ്രാധാന്യമുള്ള സ്ത്രീകഥാപാത്രങ്ങൾ വെള്ളിത്തിരയിൽ അവതരിപ്പിച്ചുകൊണ്ട് താരം പ്രേക്ഷകപ്രീതി കരസ്ഥമാക്കി. ഇപ്പോൾ താരം പഴയതുപോലെ സിനിമയിൽ സജീവമല്ല.

2004 ൽ അഭിനയരംഗത്തേക്ക് കടന്നുവന്ന താരം നാൽപതോളം സിനിമകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ചു. മലയാളത്തിനു പുറമേ തമിഴ് തെലുങ്ക് എന്നീ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. ദിലീപ് നായകനായ സ്പാനിഷ് മസാല എന്ന സിനിമയിൽ സൗണ്ട് റെക്കോർഡ് ചെയ്തും താരം തിളങ്ങിയിട്ടുണ്ട്. ഇപ്പോൾ താരം ഭർത്താവുമായി അമേരിക്കയിൽ സുഖ ജീവിതം നയിക്കുകയാണ്.

അമേരിക്ക ബേസ്ഡ് എൻജിനീയറായ അഖിൽ ജയരാജ് ആണ് താരത്തിന്റെ ഭർത്താവ്. ആഗസ്ത്യ അഖിൽ, രുദ്ര അഖിൽ എന്ന് പേരുള്ള രണ്ട് കുട്ടികളാണ് തരത്തിന്. സിനിമയിൽ താരമിപ്പോൾ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിൽ താരം സജീവസാന്നിധ്യമാണ്. ഇഷ്ട ഫോട്ടോകളും കുടുംബവിശേഷങ്ങൾ മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി പങ്കുവയ്ക്കാറുണ്ട്.

2 ലക്ഷത്തിനു മുകളിൽ ആരാധകരാണ് താരത്തെ ഇൻസ്റ്റാഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നത്. ഏറ്റവും അവസാനമായി താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഫോട്ടോ റെയിൽവേ ട്രാക്കിൽ നിന്നുള്ള ഫോട്ടോകൾ ആണ്. താരത്തിന്റെ എല്ലാ ഫോട്ടോകളും സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഒരു സമയത്ത് മലയാളസിനിമയിലെ അവിഭാജ്യഘടകമായ താരത്തിന്റെ ഫോട്ടോകൾക്ക് വേണ്ടി ആരാധകർ കാത്തിരിപ്പിലാണ്.

2004 ൽ ദിലീപ് നായകനായി പുറത്തിറങ്ങിയ രസികൻ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. ലാൽ ജോസ് സംവിധാനം ചെയ്ത ഈ സിനിമയിൽ മികച്ച പ്രകടനമാണ് താരം കാഴ്ചവച്ചത്. തൊട്ടടുത്തവർഷം മോഹൻലാൽ നായകനായ ചന്ദ്രോത്സവം എന്ന സിനിമയിലും മമ്മൂട്ടി നായകനായ നേരറിയാൻ സിബിഐ എന്ന സിനിമയിലും താരം പ്രത്യക്ഷപ്പെട്ടു.

ഒരൊറ്റ തെലുങ്ക്, തമിഴ് സിനിമയിലും മാത്രമാണ് താരം പ്രത്യക്ഷപ്പെട്ടത്. ശ്രീകാന്ത് നായകനായി പുറത്തിറങ്ങിയ ഉയിർ എന്ന തമിഴ് സിനിമയിലാണ് താരം അഭിനയിച്ചിട്ടുള്ളത്. 2018 ൽ മഴവിൽ മനോരമ സംപ്രേഷണം ചെയ്തിരുന്ന നായിക നായകൻ എന്ന പരിപാടിയിൽ താരം വീണ്ടും പ്രേക്ഷകരുടെ മുന്നിലേക്ക് എത്തി. 10 വർഷത്തെ കാത്തിരിപ്പിനുശേഷം താരത്തിന്റെ കാൽച്ചിലമ്പ് എന്ന സിനിമയും 2018 ൽ പുറത്തിറങ്ങി.




Leave a Reply