മാലിക്കിൽ ജലജയുടെ ചെറുപ്പകാലം അവതരിപ്പിച്ചത് മകൾ ദേവി…🔥 അമ്മയുടെ തിരിച്ചു വരവും മകളുടെ അരങ്ങേറ്റവും!..കയ്യടിച്ച് പ്രേക്ഷകർ….

പ്രേക്ഷകർ നിറഞ്ഞ മനസ്സോടെ സ്വീകരിച്ച സിനിമയാണ് ഫഹദ് ഫാസിൽ നായകനായി എത്തിയ സിനിമയാണ് മാലിക്. ഫഹദ് ഫാസിലിന്റെ അഭിനയത്തിന് മികച്ച അഭിപ്രായങ്ങളാണ് പ്രേക്ഷകരോരുത്തരും നൽകിയത് അസാധ്യമായി ആ കഥാപാത്രത്തെ കൈകാര്യം ചെയ്തു എന്നാണ് പ്രേക്ഷകർക്ക് ഓരോരുത്തർക്കും പറയാനുള്ളത്.

വേറെയും ഒരുപാട് പ്രത്യേകതകൾ കൊണ്ട് പ്രേക്ഷകരുടെ ശ്രദ്ധ നേടാൻ സിനിമക്ക് സാധിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെയാണ് റിലീസ് ആയതിനു ശേഷം ഒരുപാട് സമയം മാലിക് എന്ന സിനിമ പ്രേക്ഷകർക്ക് ഇടയിലും സോഷ്യൽ മീഡിയ ഇടങ്ങളിലും എല്ലാം ചർച്ചയായത്. യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി മഹേഷ് നാരായണൻ സംവിധാനം ചെയ്തു ആന്റോ ജോസഫ് നിർമ്മിച്ച സിനിമയാണ് മാലിക്.

സിനിമയിലെ ചെറിയ വേഷത്തിൽ അഭിനയിച്ചവർ പോലും മികച്ച പ്രേക്ഷക പ്രീതി നേടാൻ തരത്തിൽ വൈഭവം ആയി ഓരോ കഥാപാത്രത്തെയും കൈകാര്യം ചെയ്തു എന്നതും സിനിമയുടെ വലിയ ഒരു പ്രത്യേകത ആവുകയാണ്. സിനിമയിൽ വന്നു പോയവർ വരെ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത് എന്നത് ആരാധകർ പറഞ്ഞ ഒരു അഭിപ്രായമാണ്.

പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഫഹദിന്റെയും നിമിഷയുടെയും വിനയ് ഫോർട്ടിന്റെയും കരിയർ ബെസ്റ്റ് ആക്ടിങ് എന്ന് തന്നെ പറയാം. ഈ സിനിമയിലെ മറ്റൊരു ശക്തമായ സ്ത്രീ കഥാപാത്രം ആയിരുന്നു ഫഹദിന്റെ അമ്മവേഷം. സുലൈമാന്റെ അമ്മയായി  ജമീലയുടെ കഥാപാത്രം അനശ്വരമാക്കിയത് ജലജ എന്ന നടിയാണ്. 1970- 80 കാലഘട്ടത്തിൽ മലയാള സിനിമയിലെ സജീവ സാന്നിധ്യമായിരുന്ന ജലജ.

മികച്ച നടിക്കുള്ള കേരള സംസ്ഥാന അവാർഡ് ഉൾപ്പെടെ ഫിലിംഫെയർ അവാർഡ് കളും മറ്റും താരത്തിന് സിനിമയിൽ സജീവമായിരുന്ന കാലത്ത് ലഭിച്ചിട്ടുണ്ട്. മലയാളത്തിന് പുറമെ തമിഴ് സിനിമയിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 1992 ൽ വെള്ളിത്തിരയിൽ നിന്ന് വിട്ട് നിന്ന താരം പിന്നീട് 2021ലാണ് തിരിച്ചു വരുന്നത്. തിരിച്ചുവരവ് മാലികിലൂടെ അമ്മ വേഷം ചെയ്തുകൊണ്ട് ആയത് വലിയ അളവിൽ ഇനിയുള്ള കരിയറിന് ഉപകാരമാകും.

ജലജയുടെ മകളായ ദേവിയാണ് ജമീലയുടെ ചെറുപ്പകാലം അവതരിപ്പിച്ചത്. ഇക്കാര്യവും സിനിമയുടെ ഉയർച്ച താഴ്ചകൾ വിശകലനം ചെയ്യുമ്പോൾ പ്രേക്ഷകർക്ക് അത്ഭുതം ആവുകയാണ്. ഒരേ സിനിമയിൽ തന്നെ അമ്മയുടെ ഗംഭീര തിരിച്ചുവരവും മകളുടെ സിനിമയിലേക്കുള്ള അരങ്ങേറ്റവും കാണാൻ മലയാള പ്രേക്ഷകർക്ക് സാധിച്ചു.

നടൻ സലീം കുമാറിന്റെ മകൻ ചന്തു സലിം കുമാറും ഈ സിനിമയിൽ മൂസാക്കയുടെ ചെറുപ്പകാലം അവതരിപ്പിച്ചു കൊണ്ട് അരങ്ങേറ്റം കുറിച്ചതും വലിയ സന്തോഷമാണ് പ്രേക്ഷകർക്ക് നൽകുന്നത്. ദിലീഷ് പോത്തൻ, ഇന്ദ്രൻസ്, സലിംകുമാർ, ജോജു ജോർജ്ജ്, ദിനേശ് പ്രഭാകർ, സനൽ അമൻ, തുടങ്ങിയവരും അഭിനയം കൊണ്ട് മികച്ച നിന്ന് സിനിമയിലെ അഭിനേതാക്കളാണ്.

Devi
Devi
Devi
Devi

Be the first to comment

Leave a Reply

Your email address will not be published.


*